ഗിരിജ ഷെട്ടാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗിരിജ ഷെട്ടാർ
Girija Shettar.jpg
ഗിരിജ ഷെട്ടാർ
ജനനം (1969-07-20) ജൂലൈ 20, 1969 (പ്രായം 50 വയസ്സ്)
തൊഴിൽഅഭിനേത്രി, പത്രപ്രവർത്തക, Philosopher, നർത്തകി
സജീവം1989-മുതൽ

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് ഗിരിജ ഷെട്ടാർ. തെലുഗു, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1989-ൽ പുറത്തിറങ്ങിയ വന്ദനം ആണ് ഗിരിജ അഭിനയിച്ച മലയാളചലച്ചിത്രം.

വ്യക്തി ജീവിതം[തിരുത്തുക]

1969 ജൂലൈ 20-ന് ഇംഗ്ളണ്ടിലെ ഓർസെറ്റിൽ ജനിച്ചു. അച്ഛൻ കന്നടക്കാരനും അമ്മ ഇംഗ്ളീഷുകാരിയുമാണ്. പതിനെട്ടാം വയസിൽ ഭരതനാട്യം അഭ്യസിച്ചു. 1989ൽ മണിരത്നത്തിന്റെ ഗീതാഞ്ജലി എന്ന തെലുഗു ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രം ജനപ്രീതി നേടിയ ചിത്രത്തിനുള്ള ആ വർഷത്തെ ദേശീയ അവാർഡ് കരസ്ഥമാക്കി.തെലുഗു സൂപ്പർ ഹീറോ നാഗാർജുന ആയിരുന്നു ചിത്രത്തിലെ നായകൻ . മണിരത്നത്തിന്റെയും സുഹാസിനിയുടെയും വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗിരിജയെ ഗീതാഞ്ജലിയിലെ നായികയായി മണിരത്നം തെരഞ്ഞെടുക്കുകയായിരുന്നു. തെലുങ്കിലും തമിഴിലും മലയാളത്തിലും ചിത്രം ഹിറ്റായിരുന്നു. തമിഴിൽ ഇദയത്തൈ തിരുടാതെ എന്ന പേരിലാണ് ചിത്രം ഇറങ്ങിയത്. പ്രിയദർശൻ സംവിധാനം ചെയ്ത വന്ദനം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായാണ് ഗിരിജ മലയാള സിനിമാലോകത്തെത്തിയത്. പ്രേക്ഷകശ്രദ്ധ നേടിയ ഈ ചിത്രത്തെ തുടർന്ന് പ്രിയദർശൻ ഗിരിജയെയും മോഹൻലാലിനെയും നായികാനായകന്മാരാക്കി ധനുഷ്കോടി എന്ന പേരിൽ ഒരു ചിത്രം എടുക്കാൻ തീരുമാനിച്ചിരുന്നു. പക്ഷെ അതു നടന്നില്ല. വൈശാലിയിലെ നായകനായ സഞ്ജയ്ക്കൊപ്പം ഹൃദയാഞ്ജലി എന്ന മറ്റൊരു തെലുഗു ചിത്രത്തിലും ഗിരിജ അഭിനയിച്ചു. തുഝേ മേരി കസം (ഹിന്ദി), ആക്റ്റ് ഓഫ് ഗോഡ് (ഇംഗ്ലീഷ്), സൈഡ് എവേ (ഇംഗ്ലീഷ്) എന്നിവയാണ് മറ്റു ചിത്രങ്ങൾ . യോഗ, തത്ത്വചിന്ത, ഭാരതീയ ആത്മീയമയിൽ 2003-ൽ കാർഡിഫ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ഇപ്പോൾ ലണ്ടനിൽ ഒരു ഷിപ്പിങ് മാഗസിനിലെ എഴുത്തുകാരിയാണ്. 'ദിസ് ഇയർ, ഡാഫോഡിൽസ് ' എന്ന ചെറു കവിതാപുസ്തകം 2011-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ഗിരിജ_ഷെട്ടാർ&oldid=2786788" എന്ന താളിൽനിന്ന് ശേഖരിച്ചത്