Jump to content

ഗിഫ്റ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗിഫ്റ്റഡ്
പ്രമാണം:Gifted film poster.jpg
സിനിമ പോസ്റ്റർ
സംവിധാനംമാർക് വെബ്
നിർമ്മാണം
  • കരൺ ലുണ്ടെർ * ആൻഡി കോഹെൻ
രചനടോം ഫ്ലിൻ
അഭിനേതാക്കൾ
  • ക്രിസ് ഇവാൻസ് * മക്കെന്ന ഗ്രേസ് * ലിൻഡ്സേ ഡ്യൂകൻ * ജെന്നി സ്ലേറ്റ് * ഒക്റ്റാവിയ സ്പെൻസർ
സംഗീതംറോബ് സിമ്മൻസ്
ഛായാഗ്രഹണംസ്റ്റുവാർട് ഡ്രൈബർഗ്
ചിത്രസംയോജനംബിൽ പാൻകോവ്
സ്റ്റുഡിയോ
  • ഫിലിം നേഷൻ എന്റർടെയിൻമെന്റ് * ഗ്രേഡ് എ എന്റർടെയിൻമെന്റ് * ഡേ ഡേ ഫിലിംസ്
വിതരണംഫോക്സ് സെർച്ച്‍ലൈറ്റ് പിക്ചേഴ്സ്
റിലീസിങ് തീയതി
  • ഏപ്രിൽ 7, 2017 (2017-04-07) (United States)
ഭാഷഇംഗ്ലീഷ്
ബജറ്റ്7 മില്യൻ ഡോളർ
ആകെ23.7 മില്യൻ ഡോളർ

2017ൽ പുറത്തിറങ്ങിയ അമേരിക്കൻ സിനിമയാണ് ഗിഫ്റ്റഡ്. മാർക് വെബാണ് സംവിധായകൻ. ക്രിസ് ഇവാൻസ്, മക്കെന്ന ഗ്രേസ്, ലിൻഡ്സേ ഡ്യൂകൻ, ജെന്നി സ്ലേറ്റ്, ഒക്റ്റേവിയ സ്പെൻസർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിബുദ്ധിമതിയായ ഒരു പെൺകുട്ടിയുടെ അവകാശം നേടുന്നതിന് അമ്മാവനും മുത്തശ്ശിയും നടത്തുന്ന പരിശ്രമങ്ങളാണ് കഥയുടെ ഇതിവൃത്തം. 2017 ഏപ്രിൽ 7ന് ഫോക്സ് സെർച്ച്‍ലൈറ്റ് പിക്ചേഴ്സ് റിലീസ് ചെയ്ത ചിത്രം ലോകം മുഴുവനായി 23 മില്യൻ നേടി.

ടാംപക്ക് സമീപമുള്ള ഒരു ചെറിയ നഗരത്തിൽ മേരി അഡ്‍ലർ എന്ന പേരുള്ള പെൺകുട്ടി, അവളുടെ സ്കളിലെ ആദ്യ ദിവസം തന്നെ, കണക്കിൽ അതീവ കഴിവ് പ്രകടിപ്പിക്കുന്നു. അത് അവളുടെ അധ്യാപിക ബോണി സ്റ്റീവൻസണിന്റെ ശ്രദ്ധയിൽ പെട്ടു. പ്രത്യേക കഴിവുകളുള്ള കുട്ടികൾക്കായുള്ള ഒരു സ്വകാര്യ സ്കൂളിൽ പഠിക്കുന്നതിന് അവൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നു. എന്നാൽ അവളുടെ അമ്മാവനും രക്ഷാകർത്താവുമായ (നിയമപരമായ രക്ഷാകർത്താവല്ല) ഫ്രാങ്ക് അതിനെ എതിർക്കുന്നു. അത്തരം സ്കൂളുകളെ കുറിച്ചുള്ള ഫ്രാങ്കിന്റെ കുടുംബത്തിന്റെ അനുഭവങ്ങൾ കാരണം, മേരിയുടെ കുട്ടിക്കാലം നഷ്ടപ്പെടുമെന്ന് അദ്ദേഹം ഭയക്കുന്നു.

മേരിയുടെ മാതാവ് ഡയാന പ്രശസ്ത ഗണിത ശാസ്തരജ്ഞ ആയിരുന്നു. Millennium Prize Porblems ലെ Navier-Stokes problem അവർ പരിഹരിച്ചു. എന്നാൽ മേരിക്ക് ആറ് വയസ്സുള്ളപ്പോൾ അവർ ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന് മുതൽ മേരി ഫ്രാങ്കിനോടൊപ്പമാണ് താമസം.

ഫ്രാങ്കുമായി അകന്ന് കഴിയുന്ന അദ്ദേഹത്തിന്റെ മാതവും മേരിയുടെ മുത്തശ്ശിയുമായ എവ്‍ലിൻ, മേരി ഗണിതശാസ്ത്രത്തിൽ അതീവ കഴിവ് വരമായി ലഭിച്ച ലക്ഷങ്ങളിൽ ഒരുവളാണെന്നും അതിനായി അവൾക്ക് പ്രത്യേക പരിശീലനം നൽകണമെന്നും വിശ്വസിച്ചിരുന്നു. അതിനാൽ മേരിയുടെ അവകാശം നേടിയെടുത്ത് അവളെ മസാച്ചുസെറ്റ്സിലേക്ക് കൊണ്ടുപോകാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ കോടതിയിൽ പരാജയപ്പെടുമെന്ന് വന്നതോടെ ഫ്രാങ്ക് അനുരജ്ഞനത്തിന് തയ്യാറാവുന്നു. അനുരജ്ഞനത്തിന്റെ ഭാഗമായി മേരിയെ ഫോസ്റ്റർ കെയറിൽ താമസിപ്പിക്കുകയും അടുത്തുള്ള സ്വകാര്യ സ്കൂളിൽ ചേർക്കുകയും ചെയ്യുന്നു.

ഫോസ്റ്റർ കെയറിലെ താമസം മേരിയെ നശിപ്പിക്കുന്നു. എവ്‍ലിൻ മേരിയെ കഠിനമായ പരിശീലനങ്ങൾക്ക് വിധേയമാക്കുന്നത് ഫ്രാങ്കിന്റെ ശ്രദ്ധയിൽ പെടുന്നു. എവ്‍ലിനും ഡയാനയും ചേർന്ന് കണ്ടുപിടിച്ച് ഗണിതശാസ്ത്ര രഹസ്യം പരസ്യപ്പെടുത്താൻ സഹായിക്കാം എന്ന കരാറിൽ എവ്‍ലിൻ മേരിയെ ഫ്രാങ്കിന് കൈമാറുന്നു.

മേരി സാധാരണ സ്കൂളിൽ പോകുന്ന രംഗത്തോടെ സിനിമ അവസാനിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഗിഫ്റ്റഡ്&oldid=3947048" എന്ന താളിൽനിന്ന് ശേഖരിച്ചത്