ഗാന്ധി ക്ഷേത്രം, ഭട്ടാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gandhi Temple, Bhatara
സ്ഥാനം
രാജ്യം:India
സംസ്ഥാനം:Odisha
സ്ഥാനം:Bhatara, Sambalpur

1974-ൽ നിർമ്മിച്ച ഗാന്ധി ക്ഷേത്രം ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഒഡീഷ സംസ്ഥാനത്തെ സംബാൽപൂർ ജില്ലയിലെ ഭട്ടാരയിലാണ് സ്ഥിതിചെയ്യുന്നത്.[1]ഈ ക്ഷേത്രം മഹാത്മാഗാന്ധിക്ക് സമർപ്പിച്ചിരിക്കുന്നു. [2] ഗാന്ധിജിക്കായി സമർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്ഷേത്രമാണിത്.

ചരിത്രം[തിരുത്തുക]

1960 ദശകത്തിൽ സാംബാൽപൂരിൽ തൊട്ടുകൂടായ്മ നിലനിന്നിരുന്നു. തൊട്ടുകൂടായ്മയുടെ ഈ ക്രൂരമായ സമ്പ്രദായം തടയാൻ ഭട്ടാര ഗ്രാമവാസികൾ തങ്ങളുടെ ഗ്രാമത്തിൽ ഒരു ഗാന്ധി ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചു. [3]റൈറഖോൾ നിയമസഭാ മണ്ഡലത്തിലെ മുൻ നിയമസഭാംഗമായ അഭിമന്യു കുമാർ നേതൃത്വം നൽകുകയും എല്ലാ ഗ്രാമീണരും പിന്തുണ നൽകുകയും ചെയ്തു. 1971 മാർച്ച് 23 ന് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തുകയും 1974 ഏപ്രിൽ 11 ന് അന്നത്തെ മുഖ്യമന്ത്രി നന്ദിനി സത്പതി ക്ഷേത്രം ഔദ്യോഗികമായി തുറന്നുകൊടുക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "7 new sites to get tourist spots recognition in S'pur". www.dailypioneer.com. The Pioneer. Archived from the original on 1 October 2020. Retrieved 1 October 2020.
  2. "Mahatma Gandhi, Chinese Kali, and a Sachin Tendulkar temple: 10 unusual temples in India for the unconventional Indian gods". www.news18.com. News18. Archived from the original on 1 October 2020. Retrieved 1 October 2020.
  3. "Dalits build Gandhi temple in Sambalpur". www.timesofindia.indiatimes.com. The Times of India. Archived from the original on 1 October 2020. Retrieved 1 October 2020. {{cite web}}: |archive-date= / |archive-url= timestamp mismatch; 7 ഒക്ടോബർ 2016 suggested (help)
"https://ml.wikipedia.org/w/index.php?title=ഗാന്ധി_ക്ഷേത്രം,_ഭട്ടാര&oldid=3451341" എന്ന താളിൽനിന്ന് ശേഖരിച്ചത്