നന്ദിനി സത്പതി
നന്ദിനി സത്പതി | |
---|---|
ഒറീസ്സ, മുഖ്യമന്ത്രി | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഒറീസ്സ | ജൂൺ 9, 1931
മരണം | 2006 ജൂലൈ 4 ഭുവനേശ്വർ ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
ഒറീസ്സയിലെ മുൻ മുഖ്യമന്ത്രിയും പ്രമുഖ സാഹിത്യകാരിയുമാണ് നന്ദിനി സത്പതി (ഒറിയ|ନଂଦୀନି ଶତପଥି). (ജനനം - കട്ടക്ക് : 9 ജൂൺ 1931 / മരണം - ഭുവനേശ്വർ: 4 ഓഗസ്റ്റ് 2006) ഒറീസ്സയുടെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ഇവർ 'ഒറീസ്സയിലെ ഉരുക്കു വനിത' എന്നാണ് അറിയപ്പെടുന്നത്. സ്വതന്ത്രഭാരതത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ് ഇവർ.
ജീവിതരേഖ
[തിരുത്തുക]ഒറിയ സാഹിത്യത്തിലെ അതികായനായ പദ്മഭൂഷൺ കാളിന്ദി ചരൺ പാണിഗ്രാഹിയുടെ മൂത്തമകളായി 1931 ജൂൺ 9-ന് ജനിച്ചു. കോൺഗ്രസ് പ്രവർത്തകയായി രാഷ്ട്രീയ ജീവിതമാരംഭിച്ച നന്ദിനി 1962-ൽ രാജ്യസഭാംഗമായി. രാഷ്ട്രീയ വൃത്തങ്ങളിൽ ഇന്ദിരാഗാന്ധിയുടെ അടുത്ത സുഹൃത്തായി അറിയപ്പെട്ട ഇവർ ഇന്ദിരാഗാന്ധിയുടെ ആദ്യത്തെ മന്ത്രിസഭയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രിയായിരുന്നു. 1972-നും 2000-ത്തിനുമിടയ്ക്ക് ഏഴു തവണ ഒറീസ്സാ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട നന്ദിനി രണ്ടു തവണ മുഖ്യമന്ത്രിയായി.
ഒറിയ ഭാഷയിലെ അറിയപ്പെടുന്ന എഴുത്തുകാരിയായ നന്ദിനിയുടെ ഗ്രന്ഥങ്ങൾ മറ്റ് ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ഒറിയ സാഹിത്യത്തിനും ഭാഷയ്ക്കും നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 1998-ൽ ഇവർക്ക് സാഹിത്യഭാരതി സമ്മാൻ ലഭിച്ചു. തസ്ലീമാ നസ്റീന്റെ ലജ്ജ ഒറിയ ഭാഷയിലേക്ക് വിവർത്തനം ചെയ്തായിരുന്നു നന്ദിനിയുടെ അവസാന കാലത്തെ സാഹിത്യസംഭാവന. 2006 ഓഗസ്റ്റ് 4-ന് ഭുവനേശ്വറിൽ അന്തരിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]- സാഹിത്യഭാരതി സമ്മാൻ - 1998
അവലംബം
[തിരുത്തുക]- NDTV "Former Orissa CM Nandini Satpathy dies" 4 August 2006
- Smt. Nandini Satpathy Memorial Trust (SNSMT)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നന്ദിനി സത്പതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |