ഗവണ്മെന്റ് മ്യൂസിയം ആന്റ് ആർട്ട് ഗാലറി, ചണ്ഡിഗഢ്
Jump to navigation
Jump to search
ചണ്ഡീഗഢിലെ സെക്ടർ 10 -സിയിൽ റോസ് ഗാർഡനു സമീപം സ്ഥിതിചെയ്യുന്ന ഒരു മ്യൂസിയവും ആർട്ട് ഗാലറിയുമാണ് ഗവണ്മെന്റ് മ്യൂസിയം ആന്റ് ആർട്ട് ഗാലറി, ചണ്ഡീഗഢ് (Government Museum and Art Gallery, Chandigarh).
ചരിത്രം[തിരുത്തുക]
1947 ആഗസ്തിൽ ഉണ്ടാക്കിയ 50 മീറ്റർ X 50 മീറ്റർ വിസ്തൃതിയുള്ള ഇതിന്റെ കെട്ടിടം ലാ കോർബൂസിയ ആണു രൂപകൽപ്പന ചെയ്തത്.[1]
വിഭാഗങ്ങൾ[തിരുത്തുക]
ഗാലറി കൂടാതെ ഇതിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ താഴെ കൊടുത്തിരിക്കുന്നു.[2]
- ദേശീയ ചരിത്ര മ്യൂസിയം
- ദേശീയ ചിത്രങ്ങളുടെ ശേഖരം
- ചണ്ഡീഗഢ് ആർകിടെക്ചർ മ്യൂസിയം
ഇവയ്ക്കെല്ലാം പ്രത്യേക വിഭാഗങ്ങളുമുണ്ട്.
ഗാലറി പ്രധാനമായി പ്രദർശിപ്പിക്കുന്നവയിൽ 10000 വസ്തുക്കളിൽ കൂടുതലും ഇന്ത്യക്കാരായ ചിത്രകാരരുടെയും ശിൽപ്പികളുടെയും കലാരൂപങ്ങളാണ്. കൂടെയുള്ള റഫറൻസ് ലൈബ്രറിയിൽ 10000 ത്തോളം മറ്റു മീഡിയകളും ഉണ്ട്.[3] കൂടാതെ രണ്ട് മ്യൂസിയം കടകളും [4] ഒരു ഭക്ഷണശാലയും ഉണ്ട്.[3]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Government Museum and Art Gallery, Chandigarh എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |