ഗവണ്മെന്റ് ഇൻസ്പെക്റ്റർ
നിക്കൊളായ് ഗൊഗോളിന്റെ ഒരു സാമൂഹ്യ വിമർശന നാടകമാണ് ഗവണ്മെന്റ് ഇൻസ്പെക്റ്റർ (The Government Inspector). (original title: Russian: Ревизор, Revizor, literally: "Inspector"). 1836 -ൽ റഷ്യയിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം പിന്നീട്, 1842 -ൽ വിപുലീകരിച്ച് പ്രസിദ്ധീകരിച്ചു. ശുഭപര്യവസായിയായ ഈ നാടകം മനുഷ്യന്റെ ദുര, വിഡ്ഢിത്തം, അന്നത്തെ റഷ്യയിലെ രാഷ്ട്രീയ അഴിമതി ഇവ ആക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്നു.
പശ്ചാത്തലം
[തിരുത്തുക]അലക്സാണ്ടർ പുഷ്കിൻ പോലും അംഗീകരിച്ച റഷ്യയിലെ ഏറ്റവും നല്ല ചെറുകഥാകൃത്തുക്കളിലൊരാളായിരുന്നു ഗൊഗോൾ. ചെറുകഥയിൽ ഒരു സ്ഥാനമുറപ്പിച്ച അദ്ദേഹം, പിന്നീട് നാടകരൂപങ്ങൾ എഴുതാനായി തുനിഞ്ഞു. 1832 ആദ്യമായി സാമ്രാജ്യത്വ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെപ്പറ്റി ഒരു നാടകം എഴുതാൻ തുനിഞ്ഞെങ്കിലും സെൻസർഷിപ്പിനെ ഭയന്ന് ആ സംരംഭം അദ്ദേഹം അതു നിർത്തിവച്ചു. 1835ൽ അലക്സാണ്ടർ പുഷ്കിന്റെ പ്രേരണയാൽ ഒരു പുതിയ ആക്ഷേപഹാസ്യ രചനയ്ക്കു ശ്രമം തുടങ്ങി.
നാടകത്തിന്റെ കഥാ സംക്ഷേപം
[തിരുത്തുക]റഷ്യയിലെ ഒരു പട്ടണത്തിലെ മേയറിന്റെ നേതൃത്വത്തിലുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥർ തങ്ങളെപ്പറ്റി അന്വേഷണത്തിനായി ഒരു ഇൻസ്പെക്റ്റർ വരുന്നതായി വാർത്ത അറിഞ്ഞ് ഭീതിതരായി. തങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളെ മൂടിവയ്കാനായി അവർ ശ്രമം നടത്തിത്തുടങ്ങി. പക്ഷേ ഒരു സംശയിക്കേണ്ട ഒരു വ്യക്തി രണ്ടാഴ്ച്ച മുൻപു തന്നെ സെയിന്റ് പിറ്റേഴ്സ്ബർഗിൽ നിന്നും എത്തി അടുത്ത സത്രത്തിൽ താമസമാക്കിയതായി അറിഞ്ഞു. അത് ഖ്ലെസ്റ്റാക്കോവ് ആയിരുന്നു.
ഖ്ലെസ്റ്റാക്കോവ് തന്റെ മുന്തിയ ഹോട്ടൽ ബിൽ ചക്രവർത്തിയുടെ പേരിൽ ചെലവാക്കുന്നതറിഞ്ഞ് ഇയാൾ തന്നെയാണ് തങ്ങൾ പ്രതീക്ഷിക്കുന്ന ആ ഉദ്യോഗസ്ഥൻ എന്ന് മേയറും കൂട്ടാളികളും തീർച്ചയാക്കുന്നു. എന്നിരുന്നാലും, അയാൾ മറ്റൊരാളായി തെറ്റിദ്ധരിക്കപ്പെട്ടുവെന്ന കാര്യം ഖ്ലെസ്റ്റാക്കോവ് വെളിവാക്കുന്നില്ല. ഈ സമയം, അയാൾ ഈ ഉദ്യോഗസ്ഥരുടെ ഭീതിയെ ആസ്വദിച്ച്, മേയറുടെ വീട്ടിലെ അതിഥിയായി താമസം മാറി. മേയറിൽ നിന്നും കൂട്ടാളികളിൽനിന്നും ഇൻസ്പെക്ടർ ഭാരിച്ച തുകകൾ വാങ്ങുകയും ചെയ്തു. മേയറുടെ ഭാര്യയോടും മകളോടും അപമര്യാദയായി പെരുമാറാനും ശൃംഗരിക്കാനും അയാൾ തുടങ്ങി.
മേയർ ആ ഗ്രാമത്തിൽ വസിക്കുന്നവരായ ജൂതന്മാരും മറ്റുമായ കച്ചവടക്കാരോടു നിരന്തരം കൈക്കൂലി വാങ്ങുന്നതിനാൽ അതിൽ പ്രയാസപ്പെട്ട് അവർ ഖ്ലെസ്റ്റാക്കോവിനോട് അയാളെ തന്റെ മേയർ പദവിയിൽ നിന്നും പുറത്താക്കാൻ അപേക്ഷിക്കുന്നു. അത്യാർത്തിക്കാരനും പിടിച്ചുപറിക്കാരനുമായ മേയറുടെ അഴിമതികളിൽ ആശ്ചര്യപ്പെട്ട ഖ്ലെസ്റ്റാക്കോവ് സൈബീരിയായിലേയ്ക്കു നാടുകടത്തപ്പെടുന്നതിനു മേയർ അർഹനായെന്ന് മുന്നറിയിപ്പു നൽകുന്നു. എങ്കിലും അവരുടെ അഭ്യർത്ഥനയെ മാനിക്കാനായി കൂടുതൽ പണം തനിക്കു നൽകാനായാണ് ഖ്ലെസ്റ്റാക്കോവ് കച്ചവടക്കാരോട് പറയുന്നത്.
ഇതിനകം താൻ മോശമാകുമെന്നു മനസ്സിലാക്കിയ മേയർ തന്നെ അറസ്റ്റു ചെയ്യരുതെന്നു അഭ്യർത്ഥിക്കുന്നു. ഖ്ലെസ്റ്റാക്കോവ് തന്റെ മകളുമായി വിവാഹ ഉടമ്പടിയിലെത്തി എന്നു ഗ്രഹിച്ചു. ഈ ഘട്ടത്തിൽ തന്നെ സെയിന്റ് പിറ്റേഴ്സ്ബർഗിലേയ്ക്കു തിരിച്ചു വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഖ്ലെസ്റ്റാക്കോവ് അറിയിക്കുന്നു. കാരണം അദ്ദേഹത്തിന്റെ ജോലിക്കാരനായ ഒസിപ്പ് പരിഹാസ്യമായ ഈ അഭിനയം തുടരുന്നത് അപകടമാണെന്നു ഖ്ലെസ്റ്റാക്കോവിനെ ബോദ്ധ്യപ്പെടുത്തുന്നു.
ഖ്ലെസ്റ്റാക്കോവും ഒസിപ്പും ഗ്രാമീണരുടെ കിട്ടാവുന്നതിലും ഏറ്റവും വേഗതയുള്ള കുതരകളെ കെട്ടിയ വണ്ടിയിൽ അവിടം വിട്ടനേരം മേയറുടെ സുഹൃത്തുക്കളെല്ലാവരും അവിടെ സന്നിഹിതരായി അവരെ അഭിനന്ദിച്ചു. ഈ സമയം സ്ഥലത്തെ പോസ്റ്റ് മാസ്റ്റർ അവിടെയെത്തി ഖ്ലെസ്റ്റാക്കോവിന്റെ യഥാർഥ മുഖം വെളിപ്പെടുത്തുന്ന താമസിച്ചുപോയ എവിടെയോ തങ്ങിനിന്ന ഒരു കത്ത് കൊണ്ടുവന്നുകാണിക്കുന്നു.
മേയറും കൂട്ടാളികളും തങ്ങൾക്കു പറ്റിയ അമളിയെപ്പറ്റി പരസ്പരം കുറ്റപ്പേടുത്തുന്ന സമയത്ത്, മേയറെ കാണുന്നതിനായി വരുന്ന യഥാർഥ ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ സന്ദേശം എത്തുന്നു.