ഗയോവന്നി ഷിയപെരേലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗയോവന്നി ഷിയപെരേലി
Giovanni Schiaparelli 1890s.jpg
Giovanni Schiaparelli
ജനനം
Giovanni Virginio Schiaparelli

(1835-03-14)14 മാർച്ച് 1835
മരണം4 ജൂലൈ 1910(1910-07-04) (പ്രായം 75)
ദേശീയതItalian
Scientific career
FieldsAstronomy

ഗയോവന്നി ഷിയപെരേലി (ജീവിതകാലം: 14 മാർച്ച് 1835 – 4 ജൂലൈ 1910) ഒരു ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനും ശാസ്ത്ര ചരിത്രകാരനുമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ടൂറിൻ യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം ചെയ്ത അദ്ദേഹം 1854-ൽ ബിരുദം നേടുകയും പിന്നീട് ജോഹാൻ ഫ്രാൻസ് എൻകെയുടെ കീഴിൽ ബർലിൻ വാനനിരീക്ഷണകേന്ദ്രത്തിൽ ഗവേഷണം നടത്തി. 1859-1860 കാലഘട്ടത്തിൽ സെന്റ് പീറ്റേർസ്ബർഗിലെ പൾകോവോ നിരീക്ഷണശാലയിൽ ജോലി ചെയ്യുകയും തുടർന്ന് നാൽപ്പത് വർഷത്തോളം മിലാനിലെ ബ്രേര ജ്യോതിഷ വാനനിരീക്ഷണാലയത്തിൽ പ്രവർത്തിക്കുകയും ചെയ്തു. ഇറ്റാലിയൻ സാമ്രാജ്യത്തിന്റെ സെനറ്റർ കൂടിയായിരുന്ന അദ്ദേഹം അക്കാദമിയ ഡീ ലിൻസി, അക്കാദമിയ ഡെല്ലെ സയൻസെ ഡി ടോറിനോ, റെജിയോ ഇസ്റ്റിറ്റ്യൂട്ടോ ലോംബാർഡോ എന്നിവയിലെ അംഗവും ചൊവ്വയെക്കുറിച്ചുള്ള പഠനങ്ങളിൽ പ്രശസ്തനുമായിരുന്നു.

അവലംബം[തിരുത്തുക]

  1. Senato Website
"https://ml.wikipedia.org/w/index.php?title=ഗയോവന്നി_ഷിയപെരേലി&oldid=3256998" എന്ന താളിൽനിന്ന് ശേഖരിച്ചത്