ഗനേരിവാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിന്ധൂനദീതടനാഗരികതയിലുൾപ്പെടുന്ന ഒരു നഗരകേന്ദ്രമായിരുന്നു ഇന്നത്തെ പാകിസ്താനിലെ പഞ്ചാബിലുള്ള ഗനേരിവാല. ഇന്ത്യൻ അതിർത്തിയ്ക്ക് അടുത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥലം കണ്ടെത്തിയത് 1975-ൽ പാകിസ്താനി പുരാവസ്തു ഗവേഷകനായ എം.ആർ. മുഗൾ ആണ്. ഹക്ര നദിയുടെ (ഘാഗ്ഗർ എന്നും സരസ്വതീനദി എന്നും അറിയപ്പെടുന്നു) വരണ്ടുപോയ നദീതടത്തിന് അടുത്താണ് ഈ സ്ഥലം.

സിന്ധൂ നദീതടത്തിലെ ഹാരപ്പ നാഗരികത‌‌, മുൻകാലങ്ങളിൽ ബലൂചിസ്ഥാൻ, എൻ.ഡബ്ല്യു.എഫ്.പി, സിന്ധ്, പഞ്ചാബ്, പടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങളിൽ നിലനിന്നിരുന്ന മേർഘഡ് സംസ്കാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ക്രി.മു. 3000 വരഷത്തോടെ സിന്ധൂ നദീതടത്തിൽ നൂറുകണക്കിന് കാർഷിക സമൂഹങ്ങൾ രൂപപ്പെട്ടു. സിന്ധൂ നദിയിലും അതിന്റെ ഉപനദികളിലും വർഷത്തിലൊരിക്കൽ വെള്ളപ്പൊകം ഉണ്ടാവുന്നതുകൊണ്ട് ഈ പ്രദേശത്തിലെ മണ്ണ് ഫലഭൂയിഷ്ഠമാവുകയും ഈ സമൂഹങ്ങൾ പലവിധം കാർഷികവിളകൾ കൃഷി ചെയ്യുകയും ചെയ്തു. ഇതിന്റെ ഫലമായി കൂടുതൽ വികസിച്ച (ഹാരപ്പയ്ക്കു മുൻപ് വികസിച്ച) പട്ടണങ്ങൾ (കോട്ട് ദിജി, അഥവാ റഹ്മാൻ ധേരി) ആവിർഭവിച്ചു. ഇന്നുവരെ ഹാരപ്പൻ സംസ്കാരത്തിലെ ഏഴ് നഗരകേന്ദ്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവയിൽ ഹാരപ്പ, മോഹൻജൊ-ദാരോ, ഗനേരിവാല എന്നിവ പാകിസ്താനിലും കാളിബങ്കൻ, രാഖിഹർഹി, ധോളവിര, ലോഥൽ എന്നിവ ഇന്ത്യയിലും സ്ഥിതിചെയ്യുന്നു.

80 ഹെക്ടർ വലിപ്പമുള്ള (മോഹൻജൊ-ദാരോയോളം വലിപ്പമുള്ള) ഗനേരിവാല ഇനിയും പുരാവസ്തുഖനനം ചെയ്തിട്ടില്ല.

"https://ml.wikipedia.org/w/index.php?title=ഗനേരിവാല&oldid=1686700" എന്ന താളിൽനിന്നു ശേഖരിച്ചത്