ഖുസ്തിയാൻ നുറൂറു ദേശീയോദ്യാനം
ഖുസ്തിയാൻ നുറൂറു ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Mongolia |
Area | 506 km² |
Established | 2003 |
ഖുസ്തിയാൻ നുറൂറു ദേശീയോദ്യാനം (മംഗോളിയൻ : Хустайн нуруу, Birch Mountains), റ്റോവ് പ്രവിശ്യയിൽ (ഐമാഗ്) സ്ഥിതിചെയ്യുന്ന മംഗോളിയയിലെ ഔരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ഹുസ്തായി ദേശീയോദ്യാനം എന്ന പേരിലും അറിയപ്പെടുന്നു. റ്റൂൾ നദി ദേശീയോദ്യാനത്തിനുള്ളിലൂടെയാണൊഴുകുന്നത്.
ചരിത്രം
[തിരുത്തുക]1993 ൽ മംഗോളിയൻ സർക്കാർ ഹുസ്തായ ദേശീയോദ്യാനം ഒരു പ്രത്യേക പരിരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. ഇത് അന്യംനിന്നുപോയ റ്റാഖി[1] (പ്രസെവാൽക്കി കുതിര) കുതിരകളുടെ ഹുസ്തയിൻ നുറൂറുവിലെ പുനരവതരണ പദ്ധതി പ്രഖ്യാപിച്ചതിന് ഒരു വർഷത്തിനു ശേഷമായിരുന്നു. ഖുസ്തിയൻ നുറൂറു ദേശീയോദ്യാനം, ഖെൻറ്റി പർവ്വതനിരയിലൂടെ, റ്റോവ് പ്രവിശ്യയിലെ അൽറ്റാൻബുലാഗ്, അർഗാലാൻറ്, ബയാൻഖാൻഗായി സൌംസ് എന്നിവയുടെ അതിർത്തിയിലുള്ള മംഗോളിയൻ സ്റ്റെപ്പിയുടെ പടിഞ്ഞാറൻ അറ്റം വരെയുള്ള പ്രദേശം ഉൾക്കൊള്ളുന്നു. ഈ ദേശീയോദ്യാനം പടിഞ്ഞാറ് തലസ്ഥാനനഗരമായ ഉലാബാറ്ററിൽനിന്ന് 100 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്.[2][3]
അവലംബം
[തിരുത്തുക]- ↑ "The Takhi". International Takhi-Group. Archived from the original on February 6, 2010. Retrieved October 25, 2010.
- ↑ Uchida, Deborah (2019). Wild Horses of Mongolia: The Przewalski Horse in Hustai National Park.
- ↑ "The Remarkable Comeback of the Przewalski's Horse" (in ഇംഗ്ലീഷ്). Smithsonian Magazine. Retrieved April 11, 2020.