Jump to content

ഖാൻ അക്കാഡമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖാൻ അക്കാദമി
വിഭാഗം
വിദ്യാഭ്യാസസംബന്ധിയായ വീഡിയോകളുടെ സങ്കേതം
ലഭ്യമായ ഭാഷകൾഅമേരിക്കൻ ഇംഗ്ലീഷ്
ഉടമസ്ഥൻ(ർ)സൽമാൻ ഖാൻ
സൃഷ്ടാവ്(ക്കൾ)സൽമാൻ ഖാൻ, സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറും
വരുമാനംബാധകമല്ല
യുആർഎൽwww.khanacademy.org
വാണിജ്യപരംഅല്ല
അംഗത്വംചില സേവനങ്ങൾക്ക് ആവശ്യമാണ്
ആരംഭിച്ചത്സെപ്തംബർ 2006
ഉള്ളടക്കത്തിൻ്റെ അനുമതിപത്രം
Creative Commons (BY-NC-SA)

ബംഗ്ലാദേശ്-അമേരിക്കൻ വിദ്യാഭ്യാസ പ്രവർത്തകൻ സൽമാൻ ഖാൻ 2006 ൽ രൂപവൽകരിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സംഘടനയാണ് ഖാൻ അക്കാദമി. "ആർക്കും എവിടെയും ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക" എന്ന സന്ദേശത്തോടെയുള്ള അദ്ദേഹത്തിന്റെ സൗജന്യ വെബ്‌സൈറ്റ്, യൂട്യൂബിലൂടെ നൽകപ്പെടുന്ന വിഡിയോ ടുട്ടോറിയലിന്റെ 2,600 ചെറു പ്രഭാഷണങ്ങൾ ഉൾകൊള്ളുന്നതാണ്. ഗണിതശാസ്ത്രം, ചരിത്രം, സാമ്പത്തികശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, സാമ്പത്തികശാസ്ത്രം, ജ്യോതിശാസ്ത്രം, കമ്പ്യൂട്ടർ ശാസ്ത്രം എന്നീ വിവിധ വിഷയങ്ങളിലുള്ളതാണ് ഈ വീഡിയോ ട്യൂട്ടോറിയലുകൾ. വെബ്സൈറ്റ്, അതിന്റെ ഉള്ളടക്കം എന്നിവ പ്രധാനമായും ഇംഗ്ലീഷിൽ നൽകിയിട്ടുണ്ട്. എന്നാൽ സ്പാനിഷ്, പോർച്ചുഗീസ്, ഹീബ്രു, ഇറ്റാലിയൻ, റഷ്യൻ, ചൈനീസ്, ടർക്കിഷ്, ഫ്രഞ്ച്, ബംഗാളി, ഹിന്ദി, ജർമൻ തുടങ്ങിയ ഭാഷകളിലും ഈ ഉള്ളടക്കം ലഭ്യമാണ്.

പുരസ്ക്കാരങ്ങൾ

[തിരുത്തുക]
സൽമാൻ ഖാൻ
  • മൈക്രോസോഫ്റ്റ് ടെക് പുരസ്ക്കാരം -2009-ൽ
  • ഗൂഗിളിന്റെ 10100 പുരസ്ക്കാരം - 2010-ൽ
"https://ml.wikipedia.org/w/index.php?title=ഖാൻ_അക്കാഡമി&oldid=2818189" എന്ന താളിൽനിന്ന് ശേഖരിച്ചത്