ഖാലിദാ അദീബ് ഖാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖാലിദാ അദീബ് ഖാനം
ഖാലിദാ അദീബ് ഖാനം
ജനനം1884
മരണം1964
ദേശീയതതുർക്കി
തൊഴിൽസാമൂഹ്യ പ്രവർത്തക, സാഹിത്യകാരി

തുർക്കി സ്വദേശിയായ സാമൂഹ്യ പ്രവർത്തകയും സാഹിത്യകാരിയുമായിരുന്നു ഖാലിദാ അദീബ് ഖാനം (ജീവിതകാലം: 1884-1964). തുർക്കിഭാഷയിൽ ഇരുപതു നോവലുകൾ എഴുതിയിട്ടുണ്ട്. ഇന്ത്യയിൽ നിലനിന്ന സാമുദായിക ഉച്ചനീചത്വങ്ങളെ നിശിതമായി അവർ വിമർശിച്ചു.

ജീവിതരേഖ[തിരുത്തുക]

ഇസ്താംബൂളിൽ ജനിച്ചു. പതിന്നാറാം വയസിൽ എഴുതിയ പർദ്ദയ്ക്കെതിരെയുള്ള വിവാദപുസ്തകം അവരെ പ്രശസ്തയാക്കി. 1921 ൽ സ്ത്രീകളുടെ ഒരു വിമോചന സേന രൂപീകരിച്ചു. തുർക്കിയുടെ സാക്ഷരതാ-രാഷ്ട്രീയ-സാമൂഹ്യ മുന്നേറ്റങ്ങളിൽ സജീവമായി പങ്കെടുത്തു. ഭർത്താവ് അദനാൻ അഡിവറുമൊത്ത് തുർക്കിയുടെ വിമോചന പോരാട്ടത്തിൽ പങ്കെടുത്തു.

അമേരിക്കയിലും പാരീസിലും ലാഹോറിലും പെഷവാറിലും ഡൽഹിയിലുമായി നിരവധി പ്രഭാഷണങ്ങൾ നടത്തി. മഹാത്മാഗാന്ധിയുടേയും മുഖ്താർ അൻസാരിയുടേയും ക്ഷണപ്രകാരം ദേശീയപ്രസ്ഥാനത്തിലെ സ്ത്രീ പങ്കാളികൾക്ക് ഉണർവുനൽകാനും ജാമിഅ മില്ലിയ്യയ്യിൽ അധ്യാപനത്തിനും തുർക്കിയിൽ നിന്ന് ഖാനം ഇന്ത്യയിലെത്തി. ഗാന്ധിയും ഖാലിദാ അദീബും തമ്മിൽ അടുത്ത ബന്ധമാണുണ്ടായിരുന്നത്.1935 ലും 1937 ലുമായി ദൽഹിയിൽ നടത്തിയ നാല് പ്രഭാഷണങ്ങളിൽ ഡോ. അല്ലാമ ഇഖ്ബാൽ ആയിരുന്നു അധ്യക്ഷത വഹിച്ചത്. ഗാന്ധി, നെഹ്റു, മഹാദേവ് ദേശായി, ടാഗോർ എന്നിവർ ശ്രോതാക്കളായുണ്ടായിരുന്നു. ഈ പ്രഭാഷണം പിന്നീട് 'ഈസ്റ്റേൺ ആൻഡ് വെസ്റ്റേൺ കൾച്ചർ' എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1] ഇസ്താൻബൂൾ സർവകലാശാലയിൽ ഇംഗ്ലീഷ് അധ്യാപികയായി. 1950 - 54 ൽ തുർക്കിയുടെ പാർലമെന്റിലംഗമായി. വിദ്യാഭ്യാസ മന്ത്രിയായി പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു. നിരവധി വിദ്യാലയങ്ങൾ ഇക്കാലത്ത് ആരംഭിക്കുകയുണ്ടായി. [2]

കൃതികൾ[തിരുത്തുക]

  • 'ഈസ്റ്റേൺ ആൻഡ് വെസ്റ്റേൺ കൾച്ചർ' (പ്രഭാഷണങ്ങൾ)
  • ഇൻസൈഡ് ഇന്ത്യ

അവലംബം[തിരുത്തുക]

  1. "For the love of Urdu". Rakhshanda Jalil. www.thefridaytimes.com. ശേഖരിച്ചത് 31 മാർച്ച് 2014.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Halide Edip". http://www.salaam.co.uk. മൂലതാളിൽ നിന്നും 2015-09-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 മാർച്ച് 2014. {{cite web}}: |first= missing |last= (help); External link in |publisher= (help)

അധിക വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖാലിദാ_അദീബ്_ഖാനം&oldid=3630331" എന്ന താളിൽനിന്ന് ശേഖരിച്ചത്