കൽരാജ് മിശ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബി.ജെ.പിയുടെ മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെ മൈക്രോ, സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് കൽരാജ് മിശ്ര (ജനനം : 1941) ഉത്തർപ്രദേശിലെ ദിയോരിയ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്.2010-ൽ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനായി.

ജീവിതരേഖ[തിരുത്തുക]

ഉത്തർപ്രദേശിലെ ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ. ഇത്തവണ യു.പി.യിലെ ദേവ്റിയ മണ്ഡലത്തിൽനിന്ന് ജയിച്ചു. ആർ.എസ്.എസ്സിലൂടെ ബി.ജെ.പി.യിലെത്തി. 1978-ൽ രാജ്യസഭയിലേക്ക് ജനതാപാർട്ടി ടിക്കറ്റിൽ ജയിച്ച കൽരാജ് മിശ്ര, ജനതാ യുവമോർച്ചയുടെ ദേശീയ അധ്യക്ഷനായിരുന്നു. 1980-ൽ ബി.ജെ.പി. രൂപവത്കരിച്ചശേഷം അതിന്റെ സംസ്ഥാന ജനറൽസെക്രട്ടറിയായി. തുടർന്ന് 1983-ൽ ഉത്തർപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1995-ൽ മൂന്നാംതവണ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായി. [1]

അവലംബം[തിരുത്തുക]

  1. "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. ശേഖരിച്ചത് 28 മെയ് 2014. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കൽരാജ്_മിശ്ര&oldid=2376739" എന്ന താളിൽനിന്ന് ശേഖരിച്ചത്