കൽപി
കൽപി | |
---|---|
നഗരം | |
South facing view of Chaurasi Gumbad | |
Coordinates: 26°07′N 79°44′E / 26.12°N 79.73°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഉത്തർ പ്രദേശ് |
ജില്ല | ജാലൗൻ |
സ്ഥാപകൻ | വാസു ദേവ് |
• Chairman of Palika | Kamar Ahmad |
ഉയരം | 112 മീ(367 അടി) |
(2001) | |
• ആകെ | 42,858 |
• Official | Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 285204[1] |
വാഹന റെജിസ്ട്രേഷൻ | UP |
വെബ്സൈറ്റ് | up |
ഉത്തർ പ്രദേശിലെ ജാലൗൻ ജില്ലയിൽ യമുനാ നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് കൽപി.[2]
ചരിത്രം
[തിരുത്തുക]പുരാതന കാലത്ത് ഈ സ്ഥലം കലാപ് ദേവ് കി കാലി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നാണ് വിശ്വാസം. പിന്നീട് ഇത് കല്പിയിലേക്ക് ചുരുക്കി. മഹാഭാരതം രചിച്ച മഹർഷി വേദവ്യാസന്റെ ജന്മസ്ഥലവും കല്പിയാണ്. നാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ രാജാവായ വാസുദേവൻ സ്ഥാപിച്ചതാണ് കൽപി എന്ന് കരുതപ്പെടുന്നു.
1196-ൽ മുഹമ്മദ് ഘോറിയുടെ വൈസ്രോയി ആയിരുന്ന കുത്തബ്-ഉദ്-ദിൻ അയ്ബക് അവിടം കീഴടക്കി. മുസ്ലീം ഭരണകാലത്ത് മധ്യേന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാന പങ്ക് വഹിച്ച നഗരമാണ് കാൽപി. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതൽ മറാത്ത വംശജർ അതു പിടിച്ചെടുത്തു. 1803 ൽ ഇത് ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. 1806 മുതൽ 1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി വരെ ബ്രിട്ടീഷുകാരുടെ ആധിപത്യത്തിൽ ആയിരുന്നു. 1811 ൽ സ്ഥാപിതമായ ബുണ്ടേൽഖണ്ട് ഏജൻസിയുടെ ഒരു ഭാഗമായിരുന്നു കൽപി മാത്രമല്ല 1818 മുതൽ 1824 വരെ ഇതിന്റെ ആസ്ഥാനവും ആയിരുന്നു. ഈ കാലഘട്ടത്തിൽ ഗവർണർ ജനറൽ ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ ഏജന്റ് കൽപിയിൽ ആസ്ഥാനം സ്ഥാപിച്ചു, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വാണിജ്യ നിക്ഷേപം നടത്താൻ അവരുടെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാക്കി മാറ്റി. 1858 മേയ് മാസത്തിൽ ജാൻസി റാണി നയിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെ ഹഗ് റോസ്(ലോർഡ് സ്ട്രത്തിനായിരം) പരാജയപ്പെടുത്തി.
ലീ ലേ വ്യാസ് ക്ഷേത്രം, ലങ്ക മിനാർ, 84 ഗുംബജും , അത് കൂടാതെ ഖൈനാഹ്, ദർഗ ഓഫ് സയ്യിദ് മിർ അർജ്ജമിജി പോലെയുള്ള ഒരുപാട് ധർഗകൾ ഇവിടെ സ്ഥിതി ചെയുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Kalpi Pincode 285204 STD code 05164".
- ↑ Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 15 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 644. .