കർത്താർ സിംഗ് സരാഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർത്താർ സിംഗ് സരാഭ
ജനനം24 May 1896
മരണം16 November 1915 (aged 19)
സംഘടന(കൾ)ഗദർ പാർട്ടി

ഇന്ത്യയിലെ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു പഞ്ചാബ് സ്വദേശിയായ കർത്താർ സിംഗ് സരഭ. ഗദ്ദർ പാർട്ടിയുടെ മുഖപത്രമായ ഗദ്ദർ പത്രം പഞ്ചാബി ഭാഷയിൽ പുറത്തിറക്കിയത് കർതാർ സിംഗാണ്.

1896 മേയ് 26നു പഞ്ചാബിലെ ലുധിയാന ജില്ലയിൽ സാരാഭ എന്ന ഗ്രാമത്തിലെ ഗ്രെവാൾ ജാട്ട് സിഖ് കുടുംബത്തിലെ മംഗൾ സിംഗിന്റെ പുത്രനായാണ് കർത്താർ സിങ് സാരഭ ജനിച്ചത്. അദ്ദേഹത്തിന് 15 വയസ്സായ സമയത്ത് മാതാപിതാക്കൾ അമേരിക്കയിൽ ജോലിക്കായി പോകുകയും അദ്ദേഹത്തെയും കപ്പലിൽ ഒരുമിച്ച് കൊണ്ടുപോകുകയും ചെയ്തു. അക്കാലത്ത് വലിയ നിയന്ത്രണങ്ങളും പരിശോധനകളുമാണ് ഇന്ത്യാക്കാർക്ക് അമേരിക്കയിലേക്കുള്ള യാത്രയിൽ നേരിടേണ്ടി വന്നത്. യൂറോപ്യയിൽ നിന്നും മറ്റുമുള്ള യാത്രക്കാർക്ക് വളരെ ലളിതമായ പരിശോധനകളും മറ്റുമാണുണ്ടായിരന്നത്. ഇന്ത്യാക്കാർ ബ്രിട്ടീഷുകാരുടെ അടിമകളായതിനാലാണ് ഇത്തരത്തിലുള്ള സമീപനം നേരിണ്ടിവരുന്നതെന്നാണ് ഇതേപ്പറ്റി സഹയാത്രികനോട് സംസാരിച്ചപ്പോൾ സാരഭയോട് ലഭിച്ച മറുപടി. ഈ സംഭാഷണം സാരഭയെ വല്ലാതെ സ്വാധീനിച്ചു. സാരഭ സഞ്ചരിച്ച കപ്പൽ അമേരിക്കയിലെ തുറമുഖമായ സാൻഫ്രാൻസിസ്കോയിൽ 1912 ന് എത്തിച്ചേർന്നു. ബർക്കിലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ വിദ്യാർത്ഥിയായി ചേർന്ന സാരഭ കാലിഫോർണിയ സെൻട്രൽ താഴ്വരയിൽ പഴം ശേഖരിക്കുന്ന ഭാഗിക ജോലിക്കും പോകുവാൻ തുടങ്ങി. [1]

ഇതിനിടയിൽ കർത്താർ സിംഗ് ലാലാ ഹർദയാലിനെ പരിചയപ്പെടുകയും ഗദ്ദർ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധകാലത്ത് വിപ്ലവത്തിനായി ഇന്ത്യയിലെത്തിയ കർത്താറിനെതിരെ ഒന്നാം ലാഹോർ ഗൂഢാലോചനകേസ് എന്ന് പ്രസിദ്ധമായ ഗൂഢാലോചന കുറ്റം ചുമത്തുകയും 1915 നവംബർ 16-ന് തൂക്കിലേറ്റുകയും ചെയ്തു.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2016-07-08.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-13. Retrieved 2016-07-08.

പുറത്തേക്കുളള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കർത്താർ_സിംഗ്_സരാഭ&oldid=3722899" എന്ന താളിൽനിന്ന് ശേഖരിച്ചത്