കൗതാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൗതാരി
Grey Francolin RWD2.jpg
Kauai, Hawaii
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Galliformes
കുടുംബം: Phasianidae
ഉപകുടുംബം: Perdicinae
ജനുസ്സ്: Francolinus
വർഗ്ഗം: F. pondicerianus
ശാസ്ത്രീയ നാമം
Francolinus pondicerianus
(Gmelin, 1789)
Grey francolin distr.png
പര്യായങ്ങൾ

Ortygornis ponticeriana

കോഴിക്കാടയുടെ ശബ്ദം. പൂനൈയിൽ നിന്ന്

ഒരു നാടൻ‌കോഴിയുടെ പകുതി വലിപ്പം മാത്രമേ കൗതാരിപക്ഷികൾക്കൊള്ളൂ.(ഇംഗ്ലീഷ്: Grey Francolin ശാസ്ത്രീയനാമം: Francolinus pondicerianus ) ചിലയിടങ്ങളിൽ ഇവ കോഴിക്കാട എന്ന പേരിലറിയപ്പെടുന്നു. വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഇവയെ ഉത്തരേന്ത്യയിലാണ് കാണപ്പെടുക. നീണ്ട മഴയുള്ളതിനാൽ കേരളത്തിൽ ഇവ കുറവാണ്. മുതുകിലെ തൂവലുകളിൽ കറുപ്പും ചെമ്പുനിറവുമിടകലർന്നതാണ്. നീണ്ട കഴുത്തും ചെറിയ കാലുകളും ചെമ്പിച്ച അടിഭാഗവും കുറിയ വാലുകളുമാണ് കൗതാരികളുടെ പ്രത്യേകത.

നിറവ്യത്യാസത്തെ അടിസ്ഥാനമാക്കി കൗതാരികളെ മൂന്ന് ജാതികളായി വിഭജിച്ചിട്ടുണ്ട്. ശത്രുക്കളെ കാണുമ്പോൾ ഇവ പൊന്തകൾക്കിടയിലേക്ക് തലയും താഴ്തി ഓടി രക്ഷപെടാറുണ്ട്. കൗതാരികളുടെ ഭക്ഷണം പുൽ‌വിത്തുകളും കൃമികീടങ്ങളുമാണ്. വളരെ വേഗത്തിൽ കൂടുതൽ ദൂരം പറക്കാൻ ഇവയ്ക്കാവില്ല.[2] [3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൗതാരി&oldid=1937736" എന്ന താളിൽനിന്നു ശേഖരിച്ചത്