ക്വീൻ സിൽവിയ ഓഫ് സ്വീഡൻ
സിൽവിയ | |
---|---|
![]() | |
ക്വീൻ സിൽവിയ, 8 June 2013 | |
Tenure | 19 June 1976 – present |
ജീവിതപങ്കാളി | |
മക്കൾ | |
ക്രൗൺ പ്രിൻസെസ് വിക്ടോറിയ കാൾ ഫിലിപ്പ് രാജകുമാരൻ രാജകുമാരി മഡലീൻ | |
പിതാവ് | വാൾത്തർ സോമർലാത്ത് |
മാതാവ് | ആലീസ് സോറസ് ഡി ടോളിഡോ |
ഒപ്പ് | ![]() |
മതം | ചർച്ച് ഓഫ് സ്വീഡൻ |
ക്വീൻ സിൽവിയ ഓഫ് സ്വീഡൻ (ജനനം സിൽവിയ റേനെട്ട് സോമ്മെർലത്ത് ഡിസംബർ 23, 1943) കിങ് കാൾ XVI ഗസ്റ്റാഫിന്റെ ഭാര്യയും ക്രൗൺ പ്രിൻസെസ്സ് വിക്ടോറിയയുടെ അമ്മയുമായിരുന്നു. 2011-ൽ സിൽവിയ സ്വീഡനിലെ ഏറ്റവും കൂടുതൽ കാലം സേവിച്ച രാജ്ഞിയായിരുന്നു. സോഫിയ ഓഫ് നസ്സാവുവിനായിരുന്നു മുമ്പ് ഈ റെക്കോർഡ്.
കുട്ടിക്കാലവും രക്ഷാകർതൃത്വവും[തിരുത്തുക]
ആലീസിന്റെയും (നീ സോറസ് ഡി ടോളിഡോ) വാൾത്തർ സോമർലാത്തിന്റെയും ഏക മകൾ ആയി സിൽവിയ റിനേറ്റ് സോമർലാത്ത് 1943 ഡിസംബർ 23 ന് ജർമ്മനിയിലെ ഹൈഡൽബർഗിൽ ജനിച്ചു. [1]അവരുടെ പിതാവ് ജർമ്മനും, അമ്മ ബ്രസീലിയനും ആയിരുന്നു.
അവർക്ക് രണ്ട് മൂത്ത സഹോദരന്മാരുണ്ട്: റാൽഫ്, വാൾത്തർ സോമർലാത്ത്. 2010 ലെ സ്വീഡനിലെ കിരീടാവകാശി വിക്ടോറിയ, ഡാനിയൽ വെസ്റ്റ്ലിംഗ് [2] എന്നിവരുടെ വിവാഹത്തിലും 2013-ൽ മഡലീൻ രാജകുമാരിയുടെ വിവാഹത്തിലും അവരും അവരുടെ കുടുംബങ്ങളും അതിഥികളായിരുന്നു. അവരുടെ മൂന്നാമത്തെ സഹോദരൻ ജോർഗ് സോമർലാത്ത് 2006-ൽ അന്തരിച്ചു. ക്വീൻ സിൽവിയയുടെ വേൾഡ് ചൈൽഡ്ഹുഡ് ഫൗണ്ടേഷൻ നടത്തുന്ന ബെർലിനിലെ മദർ-ചൈൽഡ് ഹൗസ് ജോർഗ് സോമർലാത്ത് [3] അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സ്വീഡിഷ് ബധിര സമൂഹം ഉപയോഗിക്കുന്ന ദേശീയ ആംഗ്യഭാഷയായ സ്വീഡിഷ് ആംഗ്യഭാഷയിൽ അവർക്ക് കുറച്ച് വാക്ചാതുര്യമുണ്ട്.[4]
വിവാഹവും കുടുംബവും[തിരുത്തുക]
1972 ലെ സമ്മർ ഒളിമ്പിക്സിൽ ഹോസ്റ്റസായി ജോലി ചെയ്തിരുന്ന സിൽവിയ സോമർലത്ത് കിരീടാവകാശി കാൾ ഗുസ്താഫിനെ കണ്ടുമുട്ടി. പിന്നീടുള്ള ഒരു അഭിമുഖത്തിൽ, അവർ കണ്ടുമുട്ടിയപ്പോൾ അത് എങ്ങനെ "ക്ലിക്കുചെയ്തു" എന്ന് രാജാവ് വിശദീകരിച്ചു. 1973 സെപ്റ്റംബർ 15 ന് ഗുസ്താഫ് ആറാമൻ അഡോൾഫ് രാജാവിന്റെ മരണശേഷം കാൾ പതിനാറാമൻ ഗുസ്താഫ് സിംഹാസനത്തിലെത്തി.
അദ്ദേഹവും സിൽവിയയും വിവാഹനിശ്ചയം 1976 മാർച്ച് 12 ന് പ്രഖ്യാപിക്കുകയും മൂന്നുമാസത്തിനുശേഷം ജൂൺ 19 ന് സ്റ്റോക്ക്ഹോമിലെ സ്റ്റോക്ക്ഹോം കത്തീഡ്രലിൽ ("സ്റ്റോർകിർകാൻ കത്തീഡ്രൽ") വിവാഹിതരാവുകയും ചെയ്തു. [5] 1797 ന് ശേഷം ഒരു സ്വീഡിഷ് രാജാവിന്റെ ആദ്യ വിവാഹമായിരുന്നു ഇത്. വിവാഹത്തിന് മുന്നോടിയായി, വൈകുന്നേരം, സ്വീഡന്റെ ഭാവി രാജ്ഞിയുടെ സ്മരണാഞ്ജലിയായി റോയൽ വെറൈറ്റി പെർഫോർമൻസ്, സ്വീഡിഷ് സംഗീതസംഘം എബിബിഎ ആദ്യമായി "ഡാൻസിംഗ് ക്വീൻ" അവതരിപ്പിച്ചു. [6][7]
പിതാവിന്റെ ആരോപണവിധേയമായ നാസി ലിങ്കുകൾ[തിരുത്തുക]
സിൻഡിക്കലിസ്റ്റ് ദിനപത്രമായ ആർബെറ്റെറനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ 2002 ജൂലൈയിൽ രാജ്ഞിയുടെ പിതാവ് വാൾത്തർ സോമർലത്ത് ബ്രസീലിൽ താമസിക്കുകയും ഒരു ജർമ്മൻ സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്യുകയും ചെയ്തപ്പോൾ നാസി പാർട്ടിയുടെ വിദേശ വിഭാഗമായ എൻഎസ്‌ഡിഎപി / എഒയിൽ ചേർന്നുവെന്ന് ജർമ്മൻ സ്റ്റേറ്റ് ആർക്കൈവുകൾ രേഖപ്പെടുത്തി. [8] 2010 ഡിസംബറിൽ സിൽവിയ രാജ്ഞി തന്റെ പിതാവിന്റെ നാസി ഭൂതകാലത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത നെറ്റ്‌വർക്ക് ശൃംഖലയായ ടിവി 4 സിഇഒ ജാൻ ഷെർമാന് ഒരു കത്ത് എഴുതി.[9]
രണ്ടാം ലോകമഹായുദ്ധ വിദഗ്ദ്ധനായ എറിക് നോർബെർഗിൽ നിന്ന് സിൽവിയ രാജ്ഞി ഒരു റിപ്പോർട്ട് നിയോഗിച്ചു. ഇത് നോർബെർഗിന് രാജകുടുംബവുമായി ബന്ധമുണ്ടായിരുന്നതിനാൽ വിമർശിക്കപ്പെട്ടു. തന്റെ റിപ്പോർട്ടിൽ, നോർബെർഗ് വാദിച്ചത്, യഹൂദ ബിസിനസുകാരനായ സ്റ്റീൽ ഫാബ്രിക്കേഷൻ പ്ലാന്റിന്റെ ഉടമയെ ഫാക്ടറി ഏറ്റെടുക്കാൻ രാജ്ഞിയുടെ പിതാവ് സഹായിച്ചിട്ടുണ്ടെന്നാണ്.[10] 2011 ഡിസംബറിൽ ചാനൽ 1 ന് സ്വീഡന്റെ പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റർ സ്വെറിജസ് ടെലിവിഷനുമായുള്ള അഭിമുഖത്തിൽ സിൽവിയ തന്റെ പിതാവിനെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് കാരക്ടർ അസ്സാസിനേഷൻ ആണെന്ന് പറയുകയുണ്ടായി. [11]
അവലംബം[തിരുത്തുക]
- ↑ "Biography - Sveriges Kungahus" (ഭാഷ: Swedish). Kungahuset.se. മൂലതാളിൽ നിന്നും 2012-01-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 February 2012.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Royal wedding guest list published". Stockholm News. മൂലതാളിൽ നിന്നും 19 June 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 April 2016.
- ↑ "Startpage". Childhood. മൂലതാളിൽ നിന്നും 2012-02-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 February 2012.
- ↑ "Essener LVR-Schule zu Gast bei Königin Silvia von Schweden" [Students of an LVR School in Essen visit Queen Silvia of Sweden] (ഭാഷ: German). 8 April 2009. മൂലതാളിൽ നിന്നും 25 April 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 April 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑ Kilborn, Peter (20 June 1976). "Swedish Monarch Marries German as 150,000 Turn Out". The New York Times. പുറം. 3. ശേഖരിച്ചത് 26 April 2017.
- ↑ "Retro Romance: Sweden's Dancing Queen Silivia". മൂലതാളിൽ നിന്നും 15 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 December 2010.
- ↑ Dancing Queen Royal Swedish Opera by ABBA World Hit Song Track Theatrical Stage Act Video YouTube
- ↑ Berlin, by Allan Hall in. "Swedish queen's family 'made fortune from Jewish factory seized by Nazis'". Telegraph.co.uk (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-01-23.
- ↑ "Silvia klagade på naziprogram – i brev till TV 4:s vd". Aftonbladet. 31 December 2010.
- ↑ "Swedish queen's report denies father had Nazi links". BBC News. 9 August 2011. ശേഖരിച്ചത് 7 April 2016.
- ↑ Åter med kungafamiljen, SvT Channel 1, 29 December 2011.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]

- Biography H.M. Queen Silvia Archived 2010-11-23 at the Wayback Machine. – Official website of the Swedish Royal Court
- Ancestry of Queen Silvia of Sweden
- World Childhood Foundation – Official site
- The Mentor Foundation International – Official site
- The Swedish Royal Family Archived 2020-01-27 at the Wayback Machine. – Information site with pictures, news etc.