ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


മഹാവിസ്ഫോടനം നടന്നതിനു ശേഷമുള്ള ഏതാനും നിമിഷങ്ങൾക്കകം പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിന്നിരുന്നുവെന്ന് കരുതപ്പെടുന്ന ദ്രവ്യരൂപമാണ് ക്വാർക്ക് - ഗ്ലുവോൺ പ്ലാസ്മ. ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥയായിട്ടാണിത് അറിയപ്പെടുന്നത്. ആറ്റങ്ങളോ തന്മാത്രകളോ രൂപപ്പെടാൻ കഴിയാത്ത വിധത്തിലുള്ള ഉയർന്ന താപനിലയിലെ ഈ ദ്രവ്യരൂപത്തിനു നിലനിൽപ്പുള്ളൂ. ശക്തന്യൂക്ലിയാർ ബലവാഹികളായ ഗ്ലുവോണുകളുടെ കടലിൽ ക്വാർക്കുകൾ സ്വതന്ത്രമായി സഞ്ചരിക്കുന്ന അവസ്ഥയാണിത്.

കണികാ പരീക്ഷണത്തിൽ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയായ സേണിന്റെ സൂപ്പർ പ്രോട്ടോൺ സിൻക്രോറോൺ (SPS) പരീക്ഷണങ്ങൾ 1980 കളിലും 1990 കളിലും QGP സൃഷ്ടിക്കാൻ ശ്രമിച്ചു. 2000 ൽ, ദ്രവ്യത്തിന്റെ ഒരു പുതിയ അവസ്ഥയെക്കുറിച്ച് പരോക്ഷമായ തെളിവുകൾ പ്രഖ്യാപിക്കാൻ സേൺ നേതൃത്വം നൽകി.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിർത്തിയിൽ ഭൂമിക്കടിയിൽ സ്ഥാപിച്ചിട്ടുള്ള, ലാർജ് ഹാഡ്രോൺ കൊളൈഡർ എന്ന മനുഷ്യനിർമിതമായ ഏറ്റവും വലിയ യന്ത്രമായ ലാർജ് ഹാഡ്രോൺ കൊളൈഡറിലെ ആറു പരീക്ഷണങ്ങളിലൊന്നായ ALICEൽ (A Large Lon Collider Experiement) സേണൻറെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ ക്വാർക്ക്- ഗ്ലുവോൺ പ്ലാസ്മ സൂപ്പ് പുനഃസൃഷ്ടിക്കാൻ സാധിച്ചു. ഈ ദ്രവ്യാവസ്ഥയ്ക്ക് ദ്രാവകങ്ങളുടെ സ്വഭാവസവിശേഷതകളുമായി ഏറെ സമാനതകളുള്ളതായും സേണിലെ ശാസ്ത്രജ്ഞർ കണ്ടെത്തി.


https://en.wikipedia.org/wiki/Quark%E2%80%93gluon_plasma