ക്വാബൂസ് ബിൻ സൈദ് അൽ സൈദ്
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ക്വാബൂസ് ബിൻ സൈദ് അൽ സൈദ് ഒമാൻ സുൽത്താൻ | |
---|---|
![]() | |
ഒമാൻ സുൽത്താൻ പരമ്പരാഗത വേഷത്തിൽ | |
ഭരണകാലം | 23 ജൂലൈ 1970 – 10 ജനുവരി 2020 |
മുൻഗാമി | സൈദ് ബിൻ തൈമൂർ |
പിൻഗാമി | Haitham bin Tariq Al Said |
ജീവിതപങ്കാളി | Nawwal bint Tariq
(വി. 1976; div. 1979) |
രാജവംശം | അൽ സൈദ് തറവാട് |
പിതാവ് | സൈദ് ബിൻ തൈമൂർ |
മാതാവ് | മസൂൺ അൽ-മഷാനി |
മതം | Ibadi Islam |
ബുസൈദി രാജവംശത്തിലെ എട്ടാമത്തെ സുൽത്താനായി 1970 ജൂലായ് 23ന് മസ്കറ്റിന്റെ ഭരണാധികാരിയായ ആൾ. മസ്കറ്റ് ആൻഡ് ഒമാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യത്തിന് സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന പേരു നൽകി പരിഷ്കരണ നടപടികൾ ആരംഭിച്ചു. അൻപതു വർഷത്തെ തുടർച്ചയായ ഭരണത്തിനിടയിൽ അറബ് രാജ്യങ്ങളിലെ മിതഭാഷി രാജ്യമായി ഒമാനെ വളർത്തിയെടുത്തു. അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരി ആയ ആളാണ്.
1940 നവംബർ 18ന് സലാലയിലാണ് ജനനം. മരണം 2020 ജനുവരി 10 മസ്കറ്റ് പിതാവ് സുൽത്താൻ സഈദ് ബിൻ തൈമൂർ. മാതാവ് മസൂൺ അൽ മാഷനി. സലാലയിലും ഇന്ത്യയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലണ്ടനിൽനിന്ന് യുദ്ധതന്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും ജർമനിയിൽനിന്ന് സൈനികസേവനത്തിലും അധിക യോഗ്യതകൾ നേടി.
ക്വാബൂസ് ബിൻ സൈദ് അൽ സൈദ് (അറബി: قابوس بن سعيد البوسعيدي).
അവലംബം[തിരുത്തുക]
പുറം കണ്ണികൾ[തിരുത്തുക]
![]() |
Qaboos bin Said al Said എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |