Jump to content

ക്വലാ ലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ക്വലാലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്വാലാലമ്പൂർ അന്താരാഷ്ട്ര വിമാനതാവളം
Lapangan Terbang Antarabangsa Kuala Lumpur
吉隆坡国际机场
Summary
എയർപോർട്ട് തരംPublic
ഉടമമലേഷ്യൻ ഗവൺമെന്റ്
പ്രവർത്തിപ്പിക്കുന്നവർമലേഷ്യൻ വിമാനത്താവളം
ServesGreater Klang Valley
സ്ഥലംSepang, Selangor, Malaysia
Hub for
സമയമേഖലMST (UTC+08:00)
സമുദ്രോന്നതി70 ft / 21 മീ
വെബ്സൈറ്റ്klia.com.my
Map
WMKK is located in Peninsular Malaysia
WMKK
WMKK
Location in Peninsular Malaysia
റൺവേകൾ
ദിശ Length Surface
m ft
14L/32R 4,124 അടി Concrete
14R/32L 4,056 അടി Concrete
15/33 4,056 13,307 Concrete
Statistics (2015)
Passenger48,938,424 (Steady)
Airfreight (tonnes)726,230 (Decrease 3.7%)
Aircraft movements354,519 (Increase 4.0%)
Sources: MAHBഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല

മലേഷ്യയിലെ പ്രധാനപ്പെട്ട വിമാനത്താവളമാണ്‌ ക്വാലാലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളം (KLIA) (Malay: Lapangan Terbang Antarabangsa Kuala Lumpur) (IATA: KULICAO: WMKK). തെക്ക്കിഴക്കനേഷ്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ്‌ ഈ വിമാനത്താവളം. വിമാനത്താവളത്തിന്റെ ആകെ ചെലവ് 3.5 ബില്യൺ യു എസ് ഡോളറാണ്‌. (ഏകദേശം 2380 കോടി രൂപ.)[1] സെപങ്ങ്(Sepang) ജില്ലയിലെ സെലങ്ങൂറിലാണ് ഈ വിമാനത്താവളം. ക്വാല ലമ്പുർ നഗര മധ്യത്തിൽ നിന്ന് തെക്കോട്ട് 45 കി.മീ മാറിയാണ്‌ ഇതിന്റെ സ്ഥാനം.

മലേഷ്യയിലെ ഏറ്റവും വലുതും ഏറ്റവും തിരക്കുള്ളതുമായ വിമാനത്താവളമാണ്‌ ക്വാലലമ്പൂർ അന്താരാഷ്ട്രതാവളം. 2015-ൽ 48,938,424 യാത്രക്കാരും 726,230 ടൺ സാധനങ്ങളും കയറ്റിറക്കുമതി ചെയ്തു. ലോകത്തിൽ ഏറ്റവും തിരക്കുള്ള ഇരുപത്തിമൂന്നാമത്തെ വിമാനത്താവളമായിരുന്നു ഇത്. മലേഷ്യ എയർപോർട്ട്സ് (MAHB) ആണ് ഈ വിമാനത്താവളം നിയന്ത്രിക്കുന്നത്.

ചരിത്രം

[തിരുത്തുക]
KLIA Main terminal architecture

1993 ജൂൺ 1-നാണ്‌ ക്വാലാലമ്പൂർ എയർപോർട്ട് ഉദ്ഘാടനം ചെയ്തത്. മൾട്ടിമീഡിയ സൂപ്പർ കൊറിഡോർ എന്ന പദ്ധതിയുടെ ഭാഗമായാണ്‌ ഈ എയർപോർട്ട് നിർമ്മിച്ചത്. ജാപ്പനീസ് എഞ്ചിനീയറായ കിഷൊ കുറൊകോവയാണ്‌ ഈ വിമാനത്താവളത്തിന്റെ ശില്പി. മഹാദീർ മൊഹമദിന്റെ സർക്കാരാണ്‌ വിമാനത്താവളത്തിന്റെ നിർമ്മാണത്തിനു മുൻകൈ എടുത്തത്[2].

നിലവിലെ സ്ഥലം

[തിരുത്തുക]

100 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന എയർപോർട്ടാണ്‌ ഇത്. പണ്ടിവിടെ കൃഷിസ്ഥലമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ടുകളിൽ ഒന്നാണ്‌ ക്വാലാലമ്പൂർ എയർപോർട്ട്. അഞ്ചു റൺവേയും രണ്ട് ടെർമിനലുകളിലായി രണ്ട് സാറ്റലൈറ്റ് റൺവേയും ഇവിടെയുണ്ട്[3].

ഉദ്ഘാടനം

[തിരുത്തുക]
The Jungle boardwalk, a recreational walk path located at the centre core of the KLIA satellite terminal.

ക്വാലാലമ്പൂർ അന്താരാഷ്ട്ര എയർപ്പോർട്ട് ഉദ്ഘാടനം ചെയ്തത് 27 ജൂൺ 1998 ൽ പത്താമത് യാങ്ങ് ഡി-പെർതുൻ അഗോങ്ങാണ്‌. 1998 കോമൺവെൽത്ത് ഗെയ്ംസിന്റെ സമയത്തായിരുന്നു ഇത്. ആദ്യ ആഭ്യന്തര സർവീസായ മലേഷ്യ എയർലൈൻസ് ഫ്ലൈറ്റ് MH 1263 കുന്തൻ എയർപ്പോർട്ടിൽ നിന്ന് 7.10 നു വന്നിറങ്ങി. ആദ്യ അന്താരാഷ്ട്ര വിമാനത്തിന്റെ വരവ് മലേഷ്യ അന്താരാഷ്ട്ര എയർപ്പോർട്ടിൽ നിന്ന് 7.30ൽ എത്തി. ഇവിടെ നിന്നുള്ള ആദ്യ ആഭ്യന്തര പറക്കൽ, മലേഷ്യ എയർലൈൻസ് ഫ്ലൈറ്റ് MH 1432 ലങ്കവിയിലേക്ക് 7.20 നു നടത്തി. ആദ്യ അന്താരാഷ്ട്ര പുറപ്പെടൽ മലേഷ്യ എയർലൈൻസ് ഫ്ലൈറ്റ് MH84 ബീജിങ്ങ് അന്താരാഷ്ട്ര എയർപ്പോർട്ടിലേക്ക് 9 മണിക്ക് നടത്തി[4].. എയർപ്പോർട്ടിന്റെ ഉദ്ഘാടനം പ്രശ്നങ്ങളോടെ ആയിരുന്നു. എയറൊബ്രിഡ്ജും ബേ അലോക്കേഷൻ സിസ്റ്റവും ബ്രേക്ക് ഡൗൺ ആയി. ബാഗുകൾ നഷ്ടമാവുകയും 5 മണിക്കൂറോളം വൈകുകയും ചെയ്തു[5]. ഈ പ്രശ്നങ്ങൾ കാലക്രമേണ മാറ്റിയെടുത്തു

എയർപ്പോർട്ട് പല സമയത്തും പല പ്രശ്നങ്ങളിൽ അകപ്പെട്ടിരുന്നു. ഈസ്റ്റ് ഏഷ്യൻ സാമ്പത്തിക തകർച്ച, സാർസ്, ബേർഡ് ഫ്ലൂ, ആഗോള സാമ്പത്തിക തകർച്ച, സ്വൈൻ ഫ്ലൂ എന്നിവ എയർപ്പോർട്ടിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. 1998ൽ യാത്രക്കാർ കുറവായിരുന്നതിനാൽ ആൾ നിപ്പോൺ എയർവൈസ്, ബ്രിട്ടീഷ് എയർവൈസ്, ലുഫ്താൻസ, നോർത്ത് വെസ്സ്റ്റ് എയർലൈൻസ് എന്നിവ ഒഴിവാക്കിയിരുന്നു. 2003 മുതൽ ക്രമാനുഗതമായി ഓരൊ വർഷവും യാത്രക്കാരുടെ എണ്ണം വർധിച്ചു.

ക്വാലാലമ്പൂർ എയർപ്പോർട്ടിനു സമാന്തരമായി മൂന്ന് റൺവേകളുണ്ട്. രണ്ട് റൺവേകളുടെ അകലം 2 കിലോമീറ്ററണ്‌. ഒരേ സമയം ടേക്ക്ഓഫിനും ലാൻഡിങ്ങിനുമുള്ള സൗകര്യം ഇവിടെയുണ്ട്. റൺവേകളുടെ നിയന്ത്രണം ടെർമിനൽ ഒന്നിൽ നിന്നാണ്‌ നടത്തുന്നത്[6]). അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ടെർമിനലായിരുന്നു ഇത് (ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ടെർമിനലാണ്‌ ഇത്.) ലോകത്തിലെ ഏറ്റവും വലിയ എയർട്രാഫിക് കൺട്രോൾ ടവറായ ഇതിന്റെ ഉയരം 133.8 മീറ്ററാണ്‌.

ചിത്രങ്ങൾ

[തിരുത്തുക]
Panoramic view of Main Terminal Building and Contact Pier

അവലംബം

[തിരുത്തുക]
  1. "History of KLIA". 1998. Archived from the original on 2008-03-05. Retrieved 2016-11-26.
  2. http://www.kisho.co.jp/page/223.html
  3. "Phases of KLIA". 1998. Archived from the original on 2015-08-26. Retrieved 2016-11-26.
  4. "First Flights of Kuala Lumpur International Airport". Department of Civil Aviation KLIA Branch. 1998. Archived from the original on 2007-10-09. Retrieved 2016-11-26.
  5. "KLIA's opening marked with problems". Lim Kit Siang Media Release. July 1998.
  6. For KLIA2, arrivals for can only use 32L while departures can only use 14R

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]