എയർ ഇന്ത്യ എക്സ്പ്രസ്സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Air India Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എയർ ഇന്ത്യ എക്സ്പ്രസ്സ്‌
Air India Express Logo.svg
IATA
IX
ICAO
AXB
Callsign
EXPRESS INDIA
തുടക്കംMay 2004
തുടങ്ങിയത്29 April 2005
Operating bases
Focus cities
AllianceStar Alliance (affillate)
Fleet size25
ലക്ഷ്യസ്ഥാനങ്ങൾ26
ആപ്തവാക്യം"Simply Priceless"
മാതൃ സ്ഥാപനംAir India Limited
ആസ്ഥാനംKochi
പ്രധാന വ്യക്തികൾChairman:Rohit Nandan
CEO: K. Shyamsundar
വെബ്‌സൈറ്റ്www.airindiaexpress.in

കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ കുറഞ്ഞ നിരക്കിലുള്ള എയർലൈൻ അനുബന്ധമാണ്‌ എയർ ഇന്ത്യ എക്സ്പ്രസ്സ്‌. മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കും ആഴ്ച്ചയിൽ 175 സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ ചാർട്ടേർസ് ആയിരുന്നു ഈ എയർലൈൻ സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ എയർ ഇന്ത്യ നേരിട്ട് സ്വന്തമാക്കിയിരിക്കുന്നു.

അവലോകനം[തിരുത്തുക]

എയർഇന്ത്യാ എക്സ്പ്രസ്സ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ പറന്നിറങ്ങുന്നു

എയർ ഇന്ത്യയുടെ അനുബന്ധമായ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ പ്രധാനമായും പ്രവർത്തിക്കുന്നത് ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽനിന്നും മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കുമാണ്. ആഴ്ച്ചയിൽ നൂറിൽ അധികം സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ ചാർട്ടേർസ് ആയിരുന്നു ഈ എയർലൈൻ സ്വന്തമാക്കിയിരുന്നത്, ഇപ്പോൾ എയർ ഇന്ത്യ നേരിട്ട് സ്വന്തമാക്കിയിരിക്കുന്നു. 2005 ഏപ്രിൽ 29-നു പ്രവർത്തനമാരംഭിച്ച എയർലൈനിൻറെ ആദ്യ വിമാനം തിരുവനന്തപുരത്തിൽനിന്നും അബുദാബി വരെ ആയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സിൻറെ ആദ്യ വിമാനം ബോല്ലിയോൺ ഏവിയേഷൻ സർവീസസിൽനിന്നും 2005 ഫെബ്രുവരി 22-നു വായ്പ അടിസ്ഥാനത്തിൽ ലഭിച്ച പുതിയ ബോയിംഗ് 737-86 വിമാനമാണ്. 2014 ഫെബ്രുവരി 20-നു എയർലൈനിനു ബോയിംഗ് 737-800 ഉൾപ്പെടെ 20 വിമാനങ്ങളുണ്ട്. എയർലൈനിൻറെ ആസ്ഥാനം കൊച്ചിയാണ്. 2013 ജനുവരി മുതൽ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റാനുള്ള അഭ്യർത്ഥനക്കു 2012 ഡിസംബറിൽ എയർ ഇന്ത്യ ഡയറക്ടർ ബോർഡ്‌ അംഗീകാരം നൽകി.[1]ആസ്ഥാനം മാറുന്നത് ഘട്ടം ഘട്ടമായി ആയിരിക്കുമെന്നും കൊച്ചി പ്ഫ്ഫിസ് പ്രവർത്തനം ജനുവരി 1-നു (പുതുവത്സര ദിവസം) ആരംഭിക്കുമെന്നും കെ. സി. വേണുഗോപാൽ, കേന്ദ്ര വ്യോമയാന മന്ത്രി, പറഞ്ഞു.[2]

ലക്ഷ്യസ്ഥാനം[തിരുത്തുക]

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കും ആഴ്ച്ചയിൽ നൂറിൽ അധികം സർവീസുകൾ നടത്തുന്നു.

സേവനങ്ങളും ബാഗ്ഗേജുകളും[തിരുത്തുക]

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ എല്ലാ യാത്രക്കാർക്കും ഉപചാരമായി ലഘു ഭക്ഷണങ്ങളും മിനറൽ വെള്ളവും നൽകുന്നു[3]. സ്നാക്ക്സുകൾ, വായിക്കാനുള്ള പുസ്തകങ്ങൾ, മറ്റു വിനോദ കാര്യങ്ങൾ വിമാനത്തിൽനിന്നും വാങ്ങാവുന്നതാണ്. വിനീതരായ സ്റ്റാഫുകൾ നമുക്ക് നല്ല യാത്രാനുഭവം പകരാൻ സഹായങ്ങൾ നൽകാൻ സദാ തയ്യാറാണ്. ലക്ഷ്യസ്ഥാനങ്ങൾക്കനുസരിച്ചു സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗ്ഗേജ് പരിധി നിശ്ചയിക്കുന്നു. ചെറിയ കുട്ടികൾക്ക് 10 കിലോഗ്രാം സൗജന്യ ബാഗ്ഗേജ് അനുവദിക്കും. ഓരോ യാത്രക്കാരനും കയ്യിൽ 7 കിലോഗ്രാമിൽ താഴേയുള്ള ചെറിയ ബാഗ്‌ കൊണ്ടുപോവുന്നതും അനുവദനീയമാണ്. അതിൽ കൂടുതൽ ഹാൻഡ്‌ ബാഗിൽ അനുവദനീയമല്ല. സൗജന്യ ബാഗ്ഗേജ് പരിധിയിൽ കൂടുതലുള്ള ബാഗ്ഗേജുകൾക്ക് അധിക പണം നൽകേണ്ടതാണ്.

അപകടങ്ങൾ[തിരുത്തുക]

മെയ്‌ 22, 2010-ൽ ദുബായ് – മംഗലാപുരം, എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 812, ബോയിംഗ് 737-800 വിമാനം, മംഗലാപുരം എയർപോർട്ട് റൺവേ നമ്പർ 24-ൽ ഇറങ്ങുമ്പോൾ തെന്നി നീങ്ങി വിമാനത്തിലുണ്ടായിരുന്ന 166 ആളുകളിൽ 152 യാത്രക്കാരും 6 ക്രൂ മെമ്പർമാരും കൊല്ലപ്പെട്ടു. വിമാനം റൺവേയിൽനിന്നും മരങ്ങളുള്ള താഴെ ഭാഗത്തേക്ക് വീഴുകയും തീ പിടിക്കുകയും ചെയ്തു. 8 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയും 8 യാത്രക്കാർ വിമാനത്തിൽ കയറിയതുമില്ല.[4][5] മെയ്‌ 25, 2010-ൽ ദുബായിൽനിന്നും പൂനെയിലേക്ക് പറന്ന ബോയിംഗ് 737-800 വിമാനം, പെട്ടെന്ന് 7000 അടി താഴേക്കു പോയി. തൻറെ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്യുമ്പോൾ കോ-പൈലറ്റ് അബദ്ധത്തിൽ നിയന്ത്രണ കോളത്തിൽ തട്ടിയതാണ് ഇതിനു കാരണമായത്. ഈ സമയത്ത് കോക്ക്പിറ്റിൻറെ പുറത്ത് ഉണ്ടായിരുന്ന ക്യാപ്റ്റൻ, തിരിച്ചു കോക്ക്പിറ്റിൽ എത്തി വിമാനം നിയന്ത്രിച്ചു അപകടം ഒഴിവാക്കി.[6][7]

വാലിലെ ചിത്രപ്പണികൾ[തിരുത്തുക]

ഓരോ എയർ ഇന്ത്യാ എസ്ക്പ്രസ്സ് വിമാനത്തിന്റെയും ചിറകിൽ ഇന്ത്യൻ സംസ്കാരം, പാരമ്പര്യം ചരിത്രം എന്നിവ പ്രതിബിംബിക്കുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിവധ വേഷപ്പകർച്ചകൾ‍
രജിസ്ട്രേഷൻ ഇടത് വാൽ ഫോട്ടോ വലത് വാൽ ഫോട്ടോ
1 VT-AXA[A] തൃശൂർ പൂരത്തിലെ ആന Boeing 737-86Q, Air-India Express AN1285014.jpg പുഷ്കർ മേളയിലെ ഒട്ടകം Air India Express Boeing 737-800 SDS-6.jpg
2 VT-AXB[A] രംഗോലി Air India Express VT-AXB left MRD.jpg ഇന്ത്യൻ പട്ടം Boeing 737-8BK, Air-India Express JP452761.jpg
3 VT-AXC[A] സിത്താർ Boeing 737-8BK, Air-India Express AN1142972.jpg തബല
4 VT-AXD നിലവിളക്ക് Boeing 737-8Q8, Air India Express AN1124075.jpg ചെരാത്

Air India Express.jpg

5 VT-AXE കഥകളി Boeing 737-8Q8, Air India Express AN1142976.jpg ഭരതനാട്യം VT-AXE at Cochin International Airport.jpg
6 VT-AXF കൊണാർക്ക് സൂര്യക്ഷേത്രം Boeing 737-8Q8, Air India Express AN1127991.jpg താജ്മഹൽ
7 VT-AXG ഇന്ത്യൻ കണ്ഠഹാരം Boeing 737-8Q8, Air India Express AN1124078.jpg സാരി Boeing 737-8Q8, Air India Express AN1469853.jpg
8 VT-AXH ഇന്ത്യാ ഗേറ്റ് Boeing 737-8HJ, Air India Express AN1157698.jpg ഗേറ്റ്‌വേ ഓഫ് ഇന്ത്യ
9 VT-AXI രജപുത്ര പെയിന്റിംഗ് Air India Express Boeing 737-800; VT-AXI@SIN;07.08.2011 617bz (6068856789).jpg രാഗമാല പെയിന്റിംഗുകൾ Air India Express Boeing 737-800; VT-AXI@SIN;07.08.2011 617ca (6068857613).jpg
10 VT-AXJ ചെങ്കോട്ട Boeing 737-8HJ, Air India Express AN1177365.jpg ഗ്വാളിയോർ കോട്ട Boeing 737-8HJ, Air-India Express JP7279145.jpg
11 VT-AXM മെഹറാംഗഢ് കോട്ട Air India Express VT-AXM left MRD.jpg മൈസൂർ കൊട്ടാരം Air India Express VT-AXM right MRD.jpg
12 VT-AXN ഹവാമഹൽ Air India Express VT-AXN left Karakas.jpg ഉജ്ജയന്താ കൊട്ടാരം Boeing 737-8HJ, Air-India Express JP7288034.jpg
13 VT-AXP ഹംസവും ദമയന്തിയും (രവിവർമ്മച്ചിത്രം) Boeing 737-8HJ, Air India Express AN1285010.jpg രവിവർമ്മച്ചിത്രം Boeing 737-8HJ, Air-India Express JP7165203.jpg
14 VT-AXQ കുത്തബ് മിനാർ Boeing 737-8HJ, Air India Express AN1224296.jpg ജന്തർ മന്തർ Air India Express B737-800(VT-AXQ) (4336474987).jpg
15 VT-AXR വള്ളംകളി Boeing 737-8HG, Air India Express AN1470632.jpg കളരിപ്പയറ്റ് Air India Express trz airport.jpg
16 VT-AXT മയിൽ Boeing 737-8HG, Air India Express AN1288593.jpg കൊക്ക് Air India Express VT-AXT right MRD.jpg
17 VT-AXU ബിഹു Air India Express VT-AXU.jpg ഗർബാ നൃത്തം Air India Express VT-AXU right MRD.jpg
18 VT-AXV[B] വിക്ടോറിയാ മെമ്മോറിയൽ കൊണാർക്ക് സൂര്യക്ഷേത്രം Air India Express Boeing 737-800 SDS-1.jpg
19 VT-AXW സാഞ്ചിയിലെ സ്തൂപം Boeing 737-8HG, Air India Express AN1462021.jpg ചാർമിനാർ
20 VT-AXX കടൽത്തീരം Boeing 737-8HG, Air India Express AN1404674.jpg ഹിമാലയം Boeing 737-8HG, Air India Express AN1444512.jpg
21 VT-AXZ ദാൽ തടാകം Boeing 737-8HG, Air India Express AN1624189.jpg താർ മരുഭൂമി Air India Express VT-AXZ right MRD.jpg
22 VT-AYA എല്ലോറയിലെ ഗജപ്രതിമ അജന്ത ഗുഹാച്ചിത്രങ്ങൾ
23 VT-AYB വെള്ളക്കടുവ Boeing 737-8HG, Air India Express AN2080238.jpg പുള്ളിമാൻ VT-AYB (15517656866).jpg
24 VT-AYC നാഗാ ഷാൾ പാട്യാല സാരി
25 VT-AYD നാഗാ നാടോടിനൃത്തം Boeing 737-8HG, Air-India Express AN1887646.jpg മണിപ്പുരി നൃത്തം Air India Express Boeing 737-800 Spijkers.jpg
  • ^ Have been returned to Lessors.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Ramavarman, T. "Shifting of Air India Express headquarters to Kochi gets nod." Times of India. 14 December 2012. Retrieved on 2015-07-24.
  2. Staff Reporter. "Air India Express route scheduling from city soon." The Hindu. 7 January 2013. Retrieved on 2015-07-24.
  3. "Airindia Express flights Services". cleartrip.com. ശേഖരിച്ചത് 2015-07-24.
  4. "Jet crash kills 158 in India; 8 survive". 2010-05-23. ശേഖരിച്ചത് 2015-07-24.
  5. "Air India flight from Dubai crashes in India". MSNBC. 2010-05-21. ശേഖരിച്ചത് 2015-07-24.
  6. "Report Cites 'Panicked' Co-Pilot in Air India Jetliner Dive". The Wall Street Journal. 2010-11-28. ശേഖരിച്ചത് 2015-07-24.
  7. "'Panicky pilot' caused Indian passenger jet plunge". AFP. 2010-11-29. ശേഖരിച്ചത് 2015-07-24.