Jump to content

ക്ലിപ്പർട്ടൺ ദ്വീപ്

Coordinates: 10°18′N 109°13′W / 10.300°N 109.217°W / 10.300; -109.217
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലിപ്പർട്ടൺ
Native name: Île de Clipperton, Isla de la Pasión
Clipperton Island with enclosed lagoon with depths (meters)
Clipperton Island with lagoon with depths (meters)
Geography
LocationPacific Ocean
Coordinates10°18′N 109°13′W / 10.300°N 109.217°W / 10.300; -109.217
ArchipelagoNone
Area6 km2 (2.3 sq mi)
Highest elevation29 m (95 ft)
Highest pointClipperton Rock
Administration
State private propertyÎle de Clipperton
Demographics
PopulationNon Applicable (1945)
Additional information
Time zone
Official websiteL’île de Clipperton

ക്ലിപ്പർട്ടൺ ദ്വീപ് മദ്ധ്യ അമേരിക്കയുടെ തീരത്തുനിന്നകലെ കിഴക്കൻ പസഫിക് സമുദ്രത്തിലെ ജനവാസമില്ലാത്തതും ഏകദേശം 6 ചതുരശ്ര കിലോമീറ്റർ (2.3 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ളതുമായ ഒരു പവിഴ അറ്റോളാണ്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ നിന്ന് 10,677 കിലോമീറ്റർ (6,634 മൈൽ) ദൂരത്തിലും, തഹീതിയിലെ പപ്പീട്ടിൽ നിന്ന് 5,400 കിലോമീറ്റർ (3,400 മൈൽ) ദൂരത്തിലും മെക്സിക്കോയിൽ നിന്ന് 1,080 കിലോമീറ്റർ (670 മൈൽ) ദൂരത്തിലുമാണ് ഈ ദ്വീപിന്റെ സ്ഥാനം. ഫ്രഞ്ച് വിദേശകാര്യമന്ത്രാലയത്തിന്റെ നേരിട്ടുള്ള അധികാര പരിധിയിലുള്ള ഇത് ഫ്രാൻസിന്റെ ഒരു വിദേശ സംസ്ഥാന സ്വകാര്യ സ്വത്താണ്.[1][2]

ഭൂമിശാസ്ത്രം

[തിരുത്തുക]

മെക്സിക്കോയ്ക്ക് 1,080 കിലോമീറ്റർ (671 മൈൽ) തെക്ക്-പടിഞ്ഞാറായും, നിക്കരാഗ്വയ്ക്ക് 2,424 കിലോമീറ്റർ (1,506 മൈൽ) പടിഞ്ഞാറായും കോസ്റ്റാറിക്കയ്ക്ക് 2,545 കിലോമീറ്റർ (1,581 മൈൽ) പടിഞ്ഞാറായും ഇക്വഡോറിലെ ഗാലപാഗോസ് ദ്വീപുകൾക്ക് 2,260 കിലോമീറ്റർ (1,404 മൈൽ) വടക്ക് പടിഞ്ഞാറായും 10°18′N 109°13′W / 10.300°N 109.217°W / 10.300; -109.217 (Clipperton Island) അക്ഷാംശരേഖാംശങ്ങളിലാണ് ഈ അറ്റോൾ സ്ഥിതിചെയ്യുന്നത്. ഏറ്റവും അടുത്തുള്ള കരപ്രദേശമായ റെവില്ലഗിഗെഡോ ദ്വീപസമൂഹത്തിലെ സോകോറോ ദ്വീപിന് 945 കിലോമീറ്റർ (587 മൈൽ; 510 നോട്ടിക്കൽ മൈൽ) തെക്കുകിഴക്കായാണ് ഇതിന്റെ സ്ഥാനം.

വലിയ തോതിൽ തരിശായിക്കിടക്കുന്ന ഈ താഴ്ന്ന പ്രദേശത്തെ ആകെയുള്ള സസ്യജാലം ചിതറിക്കിടക്കുന്ന കുറച്ചു പുല്ലുകളും ഏതാനും തെങ്ങുകളുമാണ്. ഇതിന്റെ തെക്ക്-കിഴക്ക് ഭാഗത്തായി "ക്ലിപ്പർട്ടൺ റോക്ക്" എന്ന് വിളിക്കപ്പെടുന്ന 29 മീറ്റർ (95 അടി) വരെ ഉയരത്തിലുള്ള ഒരു ചെറിയ അഗ്നിപർവ്വതം ഗണ്യമായി ഉയർന്നതാണെങ്കിലും ഇവിടുത്തെ ഭൂമിയുടെ ശരാശരി ഉയരം 2 മീ (6.6 അടി) ആണ്.[3] വേലിയിറക്കത്തിൽ ചുറ്റുപാടമുള്ള പവിഴപ്പുറ്റുകളുടെ നിര ദൃശ്യമാകുന്നു.[4] ഈ പവിഴപ്പുറ്റുകളുടെ സാന്നിധ്യം സാങ്കേതികമായി ക്ലിപ്പർട്ടൺ ഒരു അറ്റോളല്ല, മറിച്ച് ബാരിയർ റീഫുള്ള ഒരു ദ്വീപാണെന്നാണ്.

1945 മുതൽ ക്ലിപ്പർട്ടണിൽ സ്ഥിരമായ മനുഷ്യവാസമില്ല. മത്സ്യത്തൊഴിലാളികൾ, ഫ്രഞ്ച് നേവി പട്രോളിംഗ്, ശാസ്ത്ര ഗവേഷകർ, ഫിലിം ക്രൂ, കപ്പൽഛേദത്തിൽനിന്ന് രക്ഷപ്പെട്ടവർ എന്നിവർ ഇവിടം സന്ദർശിക്കാറുണ്ട്. ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ പ്രക്ഷേപണം നിർവ്വഹിക്കുന്നതിനുള്ള ഒരു ജനപ്രിയ സൈറ്റായി ഇത് മാറിയിട്ടുണ്ട്.[5]

അവലംബം

[തിരുത്തുക]
  1. Article 9 — "Loi n° 55-1052 du 6 août 1955 modifiée portant statut des Terres australes et antarctiques françaises et de l'île de Clipperton" [Law No. 55-1052 of 6 August 1955 on the status of French Southern and Antarctic Lands and Clipperton Island]. LegiFrance (in ഫ്രഞ്ച്). 6 August 1955.
  2. "Décret du 31 janvier 2008 relatif à l'administration de l'île de Clipperton" [31 January 2008 Order Respecting the Administration of Clipperton Island]. LegiFrance (in ഫ്രഞ്ച്). 31 January 2008.
  3. "Clipperton Island Pictures and History". 2000 DXpedition to Clipperton Island.
  4. "Eastern Pacific Ocean, southeast of Mexico". Terrestrial Ecoregions. World Wildlife Fund. Retrieved 2012-06-17.
  5. "QSLs and Stories from Previous DXpeditions". 2000 DXpedition to Clipperton Island. Retrieved 11 ജനുവരി 2018.
"https://ml.wikipedia.org/w/index.php?title=ക്ലിപ്പർട്ടൺ_ദ്വീപ്&oldid=3455765" എന്ന താളിൽനിന്ന് ശേഖരിച്ചത്