ക്ലാര ലാഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലാര ലാഗോ
Clara Lago in 2010.
ജനനം
ക്ലാര ലാഗോ ഗ്രൗ

(1990-03-06) 6 മാർച്ച് 1990  (33 വയസ്സ്)
തൊഴിൽActress
സജീവ കാലം2000–present

ക്ലാര ലാഗോ ഗ്രൗ (ജനനം: മാർച്ച് 6, 1990), ഒരു സ്പാനിഷ് നടിയാണ്. മാഡ്രിഡിനു സമീപമുള്ള ടോറെലോഡോണസിൽ ജനിച്ച ലാഗോ തന്റെ ഒമ്പതാം വയസ്സിൽ സ്പാനിഷ് ചലച്ചിത്രമായ ടെർക്കാ വിദ (2000) എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടു അരങ്ങേറ്റം നടത്തി. അതേ വർഷം തന്നെ കംപാന്യേറോസ് (ആന്റണ 3 ) എന്ന ടിവി പരമ്പരയിലും അഭിനയിച്ചു. 2002 ൽ ഇമണോൾ ഉറിബെ സംവിധാനം ചെയ്ത കരോൾസ് ജേർണി എന്ന ചിത്രത്തിൽ അഭിനയിച്ച ലാഗോയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഗോയ പുരസ്കാരം നാമനിർദ്ദേശം ലഭിച്ചിരുന്നു.

2008 ൽ നടന്ന സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവലിൽ സ്പാനിഷ് സിനിമയിലെ മികച്ച പുതുമുഖ നടിക്കുള്ള ലൊറിയാൽ അവാർഡ് ലഭിച്ചു. 2011 ലെ യൂറോപ്യൻ ഫിലിം അക്കാദമിയിലും ബർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ലാ കാര ഓക്കുൾട്ട (ദ ഹിഡൻ ഫേസ്) എന്ന ചിത്രത്തിലെ അഭിനയത്തിന് ക്ലാര പുരസ്കാരം നേടി. 2014-ൽ ഓച്ചോ അപ്പെല്ലിഡോസ് വാസ്കോസ് (സ്പാനിഷ് അഫയർ) എന്ന ചിത്രത്തിൽ ലാഗോ അഭിനയിച്ചു. ഈ ചിത്രം സ്പാനിഷ് ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു, 75 മില്ല്യൻ വരുമാനം നേടി. [1]

അഭിനയ ജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

Year Title Role Notes
2000 Terca vida ae
2002 Carol's Journey Carol
2004 La vida que te espera Genia
2006 Arena en los bolsillos Elena
2007 El club de los suicidas Laura
2008 El juego del ahorcado Sandra
2009 El mal ajeno Ainhoa
2011 Cousinhood Clara
2011 The Hidden Face Belén
2012 Tengo ganas de ti Gin
2012 The End Eva
2013 Eltern Isabel
2013 ¿Quién mató a Bambi? Mati
2014 Ocho apellidos vascos Amaia Zugasti
2014 Against the Jab Pénelope
2015 Extinction Woman
2015 Ahora o nunca Tatiana
2015 Ocho apellidos catalanes Amaia Zugasti
2016 Al final del túnel Berta
2016 Orbita 9 Helena
2017 The Commuter Eva

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
2000–02 Compañeros Desirée 15 episodes
2000 Manos a la obra Estela 1 episode
2004–07 Hospital Central Candela Rodríguez 23 episodes
2007–08 Los Hombres de Paco Carlota Fernández 19 episodes
2008 LEX Eli Estrada 16 episodes
2010 Las Chicas de Oro Lucía 1 episode
2014 El corazón del océano Ana de Rojas 6 episodes
2016 Web Therapy Inés
2017 The Librarians Estrella 1 episode


അവലംബം[തിരുത്തുക]

  1. [1] "“Spanish Affair” Becomes the Top-Grossing Spanish Title of All Time"
"https://ml.wikipedia.org/w/index.php?title=ക്ലാര_ലാഗോ&oldid=2914633" എന്ന താളിൽനിന്ന് ശേഖരിച്ചത്