Jump to content

ക്രിസ്റ്റീൻ ഡി പിസ്സാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റീൻ ഡി പിസ്സാൻ
Christine de Pizan lecturing men
ജനനം1364
മരണംc. 1430 (വയസ്സ് 65–66)
ജീവിതപങ്കാളി(കൾ)Etienne du Castel
കുട്ടികൾDaughter
Jean du Castel
മാതാപിതാക്ക(ൾ)Tommaso di Benvenuto da Pizzano

മധ്യകാലത്തെ ‌(1364–1430 ഒരു ഇറ്റാലിയൻ-ഫ്രെഞ്ച് എഴുത്തുകാരിയായിരുന്നു ക്രിസ്റ്റീൻ ഡി പിസ്സാൻ. പല ഫ്രെഞ്ച് പ്രഭുക്കന്മാരുടേയും ഫ്രാൻസിലെ ചാൾസ് ആറാമൻ രാജാവിന്റേയും ആസ്ഥാന എഴുത്തുകാരിയായി അവർ ഏറെക്കാലം പ്രവർത്തിച്ചു. കവിതയും, ജീവചരിത്രങ്ങളും, സ്ത്രീകൾക്കുള്ള പ്രായോഗിക ഉപദേശങ്ങളും ഉൾപ്പെടെയുള്ള ഗദ്യകൃതികളും അവൾ എഴുതി. 1399 മുതൽ 1429 വരെയുള്ള നാല്പതുവർഷങ്ങൾക്കിടെ അവർ 41 കൃതികൾ എഴുതി. 1380-ൽ പതിനഞ്ചാമത്തെ വയസ്സിൽ വിവാഹിതയായ അവർ പത്തുവർഷം കഴിഞ്ഞു വിധവയായി. അമ്മയേയും കുടുംബാഗങ്ങളേയും പോറ്റാൻ വേണ്ട വരുമാനം സ്വയം കണ്ടെത്തേണ്ടിവന്നതായിരുന്നു എഴുത്തിനുള്ള അവരുടെ പ്രചോദനങ്ങളിൽ പ്രധാനം. ജീവിതത്തിൽ അധികം ഭാഗം അവർ പാരീസിലാണു ചെലവഴിച്ചത്. പോയിസിയിലെ സാന്യാസാശ്രമത്തിലായിരുന്നു അവസാനകാലജീവിതം. മിഡിൽ ഫ്രെഞ്ച് ആയിരുന്നു എഴുത്തുഭാഷ.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റീൻ_ഡി_പിസ്സാൻ&oldid=2615834" എന്ന താളിൽനിന്ന് ശേഖരിച്ചത്