ക്യാബോബോ ദേശീയോദ്യാനം

Coordinates: 8°25′N 0°37′E / 8.417°N 0.617°E / 8.417; 0.617
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യാബോബോ ദേശീയോദ്യാനം
Map showing the location of ക്യാബോബോ ദേശീയോദ്യാനം
Map showing the location of ക്യാബോബോ ദേശീയോദ്യാനം
LocationVolta Region of Ghana
Nearest cityNkwanta
Coordinates8°25′N 0°37′E / 8.417°N 0.617°E / 8.417; 0.617
Area360 km²
Established1997
A small waterfall at Kyabobo National Park

ക്യാബോബോ ദേശീയോദ്യാനം, (pronounced CHAY-a-bobo) ഘാനയിലെ 360 ചതുരശ്ര കിലോമീറ്റർ (140 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഒരു ദേശീയോദ്യാനമാണ്.[1][2]

ടോഗോ അതിർത്തിയിൽ വോൾട്ട മേഖലയിലാണ് ക്യാബോബോ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഏറ്റവും അടുത്തുള്ള പട്ടണം ൻക്വാൻറയാണ്.[3] ഈ ഉദ്യാനം സ്ഥാപിക്കപ്പെട്ടത് 1997 ലാണ്.

ഘാനയിലെ രണ്ടാമത്തെ ഉയരമുള്ള പർവ്വതമായ മൌണ്ട് ഡിസെബോബോ ഈ ദേശീയോദ്യാനത്തിനുള്ളിൽ ഉൾപ്പെടുന്നു. ഇവിടെനിന്ന് സന്ദർശകർക്ക് വോൾട്ടാ തടാകത്തിന്റെ ആകർഷണീയമായ കാഴ്ചകൾ കാണാൻ സാധിക്കുന്നു. ഉഷ്ണമേഖലാ മഴക്കാടുകളും വൃക്ഷ സവാന്നയും തമ്മിലുള്ള പരിവർത്തന മേഖലയിലാണ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.

ഈ ദേശീയോദ്യാനത്തിലെ വന്യമൃഗങ്ങളിൽ ആഫ്രിക്കൻ ബുഷ് ആനകൾ, ആഫ്രിക്കൻ പുള്ളിപ്പുലികൾ, ആഫ്രിക്കൻ കാട്ടുപോത്തുകൾ, വാട്ടർബക്ക്, നിരവധി പ്രൈമേറ്റ് ഇനങ്ങൾ, ബുഷ്ബക്ക്, ഡ്യൂക്കറുകൾ എന്നിവയും, പാർക്കിൻറെ ചിഹ്നമായ റോക്ക് ഹൈറക്സ് എന്നിവയും ഉൾപ്പെടുന്നു. ഉദ്യാനത്തിൽ നടത്തിയ ഒരു സർവേയിൽ കുറഞ്ഞത് 500 ഇനം ശലഭങ്ങളെയും 235 പക്ഷികളെയും പട്ടികപ്പെടുത്തിയിട്ടുണ്ട്.[4]

അവലംബം[തിരുത്തുക]

  1. Ryman, Leif (30 April 2012). "Ecotourism in Ghana: Undiscovered Kyabobo - The Travel Word". Archived from the original on 2014-11-08. Retrieved 17 October 2014.
  2. Parks and Reserves of Ghana: Management Effectiveness Assessment of Protected Areas (PDF). IUCN – International Union for Conservation of Nature. 2010. pp. 16–17. Retrieved February 10, 2017.
  3. Ryman, Leif (30 April 2012). "Ecotourism in Ghana: Undiscovered Kyabobo - The Travel Word". Archived from the original on 2014-11-08. Retrieved 17 October 2014.
  4. Ryman, Leif (30 April 2012). "Ecotourism in Ghana: Undiscovered Kyabobo - The Travel Word". Archived from the original on 2014-11-08. Retrieved 17 October 2014.
"https://ml.wikipedia.org/w/index.php?title=ക്യാബോബോ_ദേശീയോദ്യാനം&oldid=3803622" എന്ന താളിൽനിന്ന് ശേഖരിച്ചത്