കോൺവാലിസ് ദ്വീപ് (നുനാവട്)
Geography | |
---|---|
Location | വടക്കൻ കാനഡ |
Coordinates | 75°08′N 95°00′W / 75.133°N 95.000°W |
Archipelago | ക്യൂൻ എലിസബത്ത് ദ്വീപുകൾ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം |
Area | 6,995 കി.m2 (2,701 ച മൈ) |
Length | 113 km (70.2 mi) |
Width | 95 km (59 mi) |
Highest elevation | 359 m (1,178 ft) |
Highest point | Unnamed High Point |
Administration | |
Territory | നുനാവട് |
Largest settlement | Resolute (pop. 198) |
Demographics | |
Population | 198 (2016) |
Pop. density | 0.03 /km2 (0.08 /sq mi) |
കനേഡിയൻ ആർട്ടിക്കിലെ നുനാവട്ടിലെ ക്വിക്കിക്താലൂക്ക് മേഖലയിൽ, ആർട്ടിക് ദ്വീപസമൂഹത്തിന്റെ ഭാഗമായ ക്വീൻ എലിസബത്ത് ദ്വീപുകളിൽ ഒന്നാണ് കോൺവാലിസ് ദ്വീപ്. ഡെവൺ ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഇതിൻറെ ഏറ്റവും കൂടിയ നീളം ഏകദേശം 113 കിലോമീറ്റർ (70 മൈൽ) ആണ്. 6,995 ചതുരശ്ര കിലോമീറ്റർ (2,701 ചതുരശ്ര മൈൽ) വലിപ്പമുള്ള ഇത് ലോകത്തിലെ 96-ാമത്തെ വലിയ ദ്വീപും കാനഡയിലെ 21-ാമത്തെ വലിയ ദ്വീപുമാണ്. കോൺവാലിസ് ദ്വീപിനെ ഡെവൺ ദ്വീപിൽ നിന്ന് വെല്ലിംഗ്ടൺ ചാനലും സോമർസെറ്റ് ദ്വീപിൽ നിന്ന് തെക്ക് ഭാഗത്ത് പാരി ചാനലും വേർതിരിക്കുന്നു. കോൺവാലിസ് ദ്വീപിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ലിറ്റിൽ കോൺവാലിസ് ദ്വീപ്, കോൺവാലിസ് ദ്വീപിനെ സമീപത്തെ ബാതർസ്റ്റ് ദ്വീപിൽ നിന്ന് വേർതിരിക്കുന്ന മക്‌ഡൗഗൽ സൗണ്ടിന്റെ വടക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ചെറിയ ദ്വീപുകളിൽ ഏറ്റവും വലിപ്പമുള്ളതാണ്.
ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ പരിധിയിലാണ് കേപ് എയറി സ്ഥിതി ചെയ്യുന്നത്.[1] തെക്കുപടിഞ്ഞാറൻ തീരത്ത്, ദ്വീപിന്റെ ഒരേയൊരു കുഗ്രാമമായ റെസലൂട്ടിന് (ഖൗസുയിറ്റുക്) അഭിമുഖമായാണ് 6.5 മൈൽ (10.5 കി.മീ) വീതിയുള്ള റെസലൂട്ട് പാസേജ് കൊണ്ട് വേർതിരിച്ചിരിക്കപ്പെട്ടിരിക്കുന്ന ഗ്രിഫിത്ത് ദ്വീപ് സ്ഥിതിചെയ്യുന്നത്.[2] നുനാവട്ടിൻറെ മധ്യ ആർട്ടിക് ദ്വീപുകളുമായുള്ള ഒരു ആശയവിനിമയ കേന്ദ്രമായി റെസല്യൂട്ടിലെ വിമാനത്താവളം പ്രവർത്തിക്കുന്നു. 2016-ലെ കണക്കുകൾ പ്രകാരം 198 ജനസംഖ്യയുണ്ടായിരുന്ന ഇത് കാനഡയിലെ ഏറ്റവും വടക്കുഭാഗത്തുള്ള രണ്ടാമത്തെ പൊതു സമൂഹമാണ്.[3]
1819-ൽ ബ്രിട്ടീഷ് ആർട്ടിക് പര്യവേക്ഷകനും നാവിക ഉദ്യോഗസ്ഥനുമായിരുന്ന സർ വില്യം എഡ്വേർഡ് പാരി ആയിരുന്നു കോൺവാലിസ് ദ്വീപ് സന്ദർശിച്ച ആദ്യത്തെ യൂറോപ്യൻ വംശജൻ. റോയൽ നേവി അഡ്മിറൽ സർ വില്യം കോൺവാലിസിന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.[4]
അവലംബം
[തിരുത്തുക]- ↑ "Cape Airy". The Columbia Gazetteer of North America. 2000. Retrieved 2008-04-30.
- ↑ Pharand, Donat; Legault, L.H. (1984). The Northwest Passage: Arctic Straits. Martinus Nijhoff Publishers. p. 7. ISBN 90-247-2979-3.
- ↑ "Census Profile, 2016 Census". Statistics Canada. Retrieved 2017-03-03.
- ↑ Parry, William Edward (1821). Journal of a voyage for the discovery of a North-West passage from the Atlantic to the Pacific: performed in the years 1819-20. London: John Murray.