കോയന മിത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോയന മിത്ര
KoenaMitra.jpg
തൊഴിൽഅഭിനേത്രി

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും മോഡലുമാണ് കോയന മിത്ര (ബംഗാളി: কোয়েনা মিত্র), (ജനനം: ജനുവരി 7, 1979).

ആദ്യ ജീവിതം[തിരുത്തുക]

ആദ്യ കാലത്ത് ഒരു നർത്തകിയായിരുന്ന കോയന പിന്നീട് ബോളിവുഡിലേക്ക് വരികയായിരുന്നു. മമത ശങ്കർ നയിച്ചിരുന്ന ബാലെ ട്രൂപ്പിൽ 12 വർഷം കോയന അംഗമായിരുന്നു.

അഭിനയ ജീവിതം[തിരുത്തുക]

ആദ്യ കാലത്ത് ഒരു മോഡലായിട്ടാണ് ബോളിവുഡിൽ കോയന എത്തിച്ചേർന്നത്. 2002 ലെ ഗ്ലാഡ്‌റാഗ്സ് മാഗസിനിന്റെ മോഡൽ മത്സരത്തിൽ വിജയിതയായി. ആദ്യമായി അഭിനയിക്കുന്നത് രാം ഗോപാൽ വർമ്മയുടെ ചിത്രമായ റോഡ് എന്ന ചിത്രത്തിലാണ്. ഇതിൽ ഒരു ഗാന രംഗത്തിൽ അഭിനയിച്ചത് ചലച്ചിത്രപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി. പിന്നീട് തമിഴ് ചിത്രമായ ധൂൾ ലും വിക്രത്തിനോടൊപ്പം ഒരു ഗാനരംഗത്തിൽ അഭിനയിച്ചു.

ഒരു നായിക വേഷത്തിൽ അഭിനയിച്ചത് എക് ഖിലാഡി എക് ഹസീന എന്ന ചിത്രത്തിലാണ്.

വിവാദങ്ങൾ[തിരുത്തുക]

തന്റെ ശരീരത്തിൽ നടത്തിയ ചില പ്ലാസ്റ്റിക് സർജറിയുടെ പേരിൽ ചില വിവാദങ്ങൾ ചലച്ചിത്ര രംഗത്ത് ഉണ്ടായിരുന്നു. [1]. മാധ്യമങ്ങളിൽ കോയന ഇതിന്റെ പേരിൽ പിന്നീട് വ്യക്ത പ്രസ്താവന നടത്തി. [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോയന_മിത്ര&oldid=2332147" എന്ന താളിൽനിന്ന് ശേഖരിച്ചത്