കോമില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോമില്ല

কুমিল্লা
City
Clockwise from top: Comilla Skyline, Mainamati Chondimura temple, Shalban vihara and City Hall Library
Official seal of കോമില്ല
Seal
CountryBangladesh
DivisionComilla Division
DistrictComilla District
Municipality established1890
City corporation10 July 2011
ഭരണസമ്പ്രദായം
 • ഭരണസമിതിComilla City Corporation
 • City MayorMonirul Haque Sakku
വിസ്തീർണ്ണം
 • ആകെ51 ച.കി.മീ.(20 ച മൈ)
ഉയരം
72 മീ(236 അടി)
ജനസംഖ്യ
 (2012)
 • ആകെ3,46,238
Demonym(s)Comillian
സമയമേഖലUTC+6 (BST)
Postal code
3500–3583
Calling code081
വെബ്സൈറ്റ്Districts Website City Corporation

കോമില്ല (ബംഗാളി: কুমিল্লা) ധാക്ക-ചിറ്റഗോങ് ഹൈവേയിൽ സ്ഥിതി ചെയ്യുന്ന കിഴക്കൻ ബംഗ്ലാദേശിലെ ഒരു പട്ടണമാണ്. ചിറ്റഗോങ് ഡിവിഷൻറെ ഭാഗമായ കോമില്ല ജില്ലയുടെ ഭരണസിരാ കേന്ദ്രം കൂടിയാണീ പട്ടണം. ചിറ്റഗോങ് കഴിഞ്ഞാൽ കിഴക്കൻ ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ പട്ടണവും ഇതുതന്നെ. ബംഗ്ലാദേശിലെ മൂന്നു ഏറ്റവും പഴയ പട്ടണങ്ങളിലൊന്നാണിത്.

Shalaban Bihar is evidence of the age of Comilla.

ചരിത്രം[തിരുത്തുക]

പരാതന ബംഗാളിലെ സമാതത സാമ്രാജ്യത്തിൻറ ഭാഗമായിരുന്ന ഇത് ഇന്ത്യയിലെ ത്രിപുര സംസ്ഥാനവുമായി ബന്ധിച്ചു കിടന്നിരുന്നു.

A middle view of Comilla Coatbari.

ഒൻപതാം നൂറ്റാണ്ടിൽ ഈ ജില്ലയുടെ പ്രദേശങ്ങൾ, ഹരികേല രാജവംശത്തിൻറെ കീഴിലായി. എട്ടാം നൂറ്റാണ്ടിൽ ദേവ രാജവംശത്തിൽപ്പെട്ട ലാൽമായി മൈനാമതിയുടെ കീഴിലായിരുന്നു. 10, 11 നൂറ്റാണ്ടുകളിലും ഈ രാജവംശത്തിനു കീഴിൽ തുടർന്നു. എ. ഡി. 1732 ൽ ഈ പ്രദേശം ജഗത് മാണിക്യയുടെ (ത്രിപുര രാജവംശം) ഭരണത്തിൻ കീഴിലായിത്തീർന്നു.[1]

1764 ൽ ഷംഷെർ ഗാസിയുടെ നേതൃത്വത്തിൽ അരങ്ങേറിയ രാജാവിനെതിയുള്ള കൃഷീവലന്മാരുടെ സമരം കോമില്ലയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാറി.[2] 1765 ൽ ഈ പ്രദേശം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലായി. കോമില്ലയുടെ പ്രദേശങ്ങൾ ചേർത്ത 1790 ൽ ത്രിപുര ജില്ല രൂപീകരിക്കപ്പെട്ടു. 1960 ലാണ് കോമില്ലയെന്ന പഴയ പേരു ഈ ജില്ലയ്ക്കു നൽകിയത്. 1984 ൽ ഈ ജില്ലയുടെ സബ് ഡിവിഷനുകളായിരുന്ന ചാന്ദ്പൂർ, ബ്രഹ്മൺബാരിയ എന്നിവ പ്രത്യേക ജില്ലകളായി മാറി.

ബ്രിട്ടീഷ് കാലഘട്ടം[തിരുത്തുക]

Comilla Victoria College was named by Queen Victoria.

1905 ൽ ബംഗാൾ വിഭജനത്തിൻറ കാലത്ത് ഒരു ഇസ്ലാം മതാനുയായി വെടിയേറ്റു മരിക്കുകയും കോമില്ല പട്ടണത്തിൽ വർഗ്ഗീയ ലഹളയ്ക്കുള്ള സാദ്ധ്യത ഉരുത്തിരിയുകയും ചെയ്തു. 1921 നവംബർ മാസം 21 ന് കാസി നസ്രുൽ ഇസ്ലാം എന്ന കവി ഒരു ദേശഭക്തിഗാനം രചിക്കുകയും പട്ടണത്തിലെ ജനങ്ങളെ ബ്രിട്ടീഷുകാർക്കെതിരായി വികാരം ഉദ്ദീപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. വെയിൽസ് രാജകുമാരൻറെ ഇന്ത്യാ സന്ദർശനവേളയിൽ പ്രക്ഷോഭ പരിപാടികൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. [3]  കവി രവീന്ദ്ര നാഥ ടാഗോറും മഹാത്മാഗാന്ധിയും അക്കാലത്ത് കാമില്ല പട്ടണം സന്ദർശിച്ചിരുന്നു. 1931 ൽ ചൌഢാഗ്രാം ഉപാസിലയിലെ മോഹിനി വില്ലേജിൽ നിന്ന് ഏകദേശം 4000 ത്തിലധികം വരുന്ന കൃഷീവലന്മാർ ലാൻറ് റവന്യൂ ടാക്സിനെതിരെ പ്രക്ഷോഭം നടത്തിയിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിലെ ഗൂർഖകൾ ജനക്കൂട്ടത്തിനു നേരേ അലക്ഷ്യമായി വെടിവയ്പ്പു നടത്തുകയും ഇതിൽ നാലുപേർ കൊല്ലപ്പെടുകയും ചെയ്തു.[3] 1932 ൽ ലക്സാം ഉപാസിലയിലെ ഹസ്ന്ബാദിൽ കൂട്ടം കൂടിയ കർഷകർക്കു നേരേ പോലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കു പറ്റുകയും ചെയ്തിരുന്നു. വിക്ടോറിയ രാജ്ഞി പലതവണ കോമില്ലയിൽ സന്ദർശനം നടത്തിയിരുന്നു. പട്ടണത്തിലെ കോമില്ല വിക്ടോറിയ ഗവൺമെൻറ് കോളജ് നാമകരണം ചെയ്തത് പട്ടണത്തിലെ സന്ദർശനത്തിൻറെ സ്മരണ നിലനിർത്തുവാനായിരുന്നു.

World War II cemetery in Mainamati.

വിഭജനത്തിനു ശേഷം[തിരുത്തുക]

കാമില്ല പട്ടണത്തിലെ ജനങ്ങൾ 1952 ൽ ഒരു ഭാഷാ സമരം നടത്തിയിരുന്നു. കാമില്ല വിക്ടോറിയ കോളജ് വിദ്യാർത്ഥികൾ പാകിസ്താൻ സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ ഇക്കാലത്ത് സംഘടിപ്പിച്ചു. ഷഹീദ് ധീരേന്ദ്രനാഥ് ദത്തയായിരുന്നു ഭാഷാ സമരത്തിലെ പ്രധാന നേതാക്കന്മാരിൽ ഒരാൾ. ശിബ് നാരായൺ ദാസ് ബംഗ്ലാദേശിൻറ ആദ്യ പതാക രൂപപ്പെടുത്തി.

ഭൂമിശാസ്ത്രം[തിരുത്തുക]

Gomti river, Comilla

ഈ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 23° 27′ 0″ N, 91° 12′ 0″ E ആണ്. പട്ടണത്തിൻറെ ആകെ വിസ്തീർണ്ണം 51 ചതുരശ്ര കിലോമീറ്റർ ആണ്. വടക്കു വശത്ത് ബുർച്ചിഗൻജ്, ത്രിപുര എന്നിവയും തെക്കു വശത്ത് ലക്ഷാം, ചൌഢഗ്രാം എന്നിവയും പടിഞ്ഞാറു വശത്ത് ബരുറയുമാണ്. കോമില്ല പട്ടണത്തിലൂടെ കടന്നു പോകുന്ന നദികൾ ഗുമ്തി, ലിറ്റിൽ ഫെനി എന്നിവയാണ്. ഉത്തരായനരേഖ കാമില്ല പട്ടണത്തിൻറെ തെക്കുവശത്തുകൂടി കടന്നു പോകുന്നു.

കാലാവസ്ഥ[തിരുത്തുക]

ഊഷ്മളമായി ചൂടുള്ള കാലാവസ്ഥയാണ് ഈ പട്ടണത്തിൽ അനുഭവപ്പെടാറുള്ളത്. വർഷത്തിലെ കൂടുതൽ മാസങ്ങളും ചൂടുള്ളതായിരിക്കും. അടുത്ത കാലത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലായി കണ്ടു വരുന്നു.

അവലംബം[തിരുത്തുക]

  1. Kilikhar, Bidhas Kanti (1995). Tripura of the 18th Century with Samsher Gazi Against Feudalism: A Historical Study. Agartula: Chhapa Kathi, Tripura State Tribal Cultural Research Institute and Museum. p. 55.
  2. Nawaz, Ali (2012). "Shamsher Gazi". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
  3. Siddiqi, Mamun (2003). "Comilla District". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (First ed.). Asiatic Society of Bangladesh. During this time Avay Ashram, as a revolutionary institution, played significant role. Poet Rabindranath Tagore and Mahatma Gandhi visited Comilla at that time. In 1931, the British Gurkha soldiers fired indiscriminately and killed four persons of village Mohini of Chauddagram upazila when about four thousand peasants of this village revolted against paying land revenue.
"https://ml.wikipedia.org/w/index.php?title=കോമില്ല&oldid=3513151" എന്ന താളിൽനിന്ന് ശേഖരിച്ചത്