കോഫി അവൂനോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോഫി അവൂനോർ
KofiAwoonor.jpg
8th ഘാന യു.എൻ പ്രതിനിധി
ഔദ്യോഗിക കാലം
1990–1994
പ്രസിഡന്റ്Jerry Rawlings
മുൻഗാമിVictor Gbeho
പിൻഗാമിGeorge Lamptey
വ്യക്തിഗത വിവരണം
ജനനം(1935-03-13)13 മാർച്ച് 1935
Wheta, Gold Coast
മരണം21 സെപ്റ്റംബർ 2013(2013-09-21) (പ്രായം 78)
നയ്റോബി, കെനിയ
രാജ്യംGhanaian
Alma mater
ജോലികവി, അധ്യാപകൻ, രാഷ്ട്രതന്ത്രജ്ഞൻ

ഒരു ആഫ്രിക്കൻ കവിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു പ്രൊഫ. കോഫി അവൂനോർ (13 മാർച്ച് 1935 – 21 സെപ്റ്റംബർ 2013). 'ഇവ്' എന്ന ഘാന ഭാഷയിലും ഇംഗ്ലീഷിലും ഒരുപോലെ കൃതികൾ രചിച്ചിട്ടുണ്ട്. 1980-കളിൽ ബ്രസീലിലേയും ക്യൂബയിലേയും ഘാന അംബാസഡറായി പ്രവർത്തിച്ചു. 1990-'94 കാലഘട്ടത്തിൽ യു.എന്നിൽ ഘാനയെ പ്രതിനിധീകരിച്ചു. ഘാന പ്രസിഡൻറിന്റെ ഉപദേശകസംഘത്തിന്റെ അധ്യക്ഷനായിരുന്നു.

ജീവിതരേഖ[തിരുത്തുക]

പ്രസിഡൻറ് ക്വാമി എൻ ക്രൂമ പട്ടാള അട്ടിമറിയിൽ പുറത്തായപ്പോൾ അവൂനോറിന് രാജ്യം വിടേണ്ടിവന്നു. ന്യൂയോർക്കിലായിരുന്നപ്പോൾ യൂണിവേഴ്‌സിറ്റി കംപാരറ്റീവ് ലിറ്ററേച്ചർ ഡിപ്പാർട്ട്‌മെൻറിന്റെ ചെയർമാനായിരുന്നു അദ്ദേഹം. അമേരിക്കയിൽനിന്ന് 1975-ൽ തിരിച്ചെത്തിയ അവൂനോർ പട്ടാള ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് അറസ്റ്റുചെയ്യപ്പെട്ടു. 'ദി ഹൗസ് ബൈ ദി സീ' എന്ന കവിത അദ്ദേഹം ജയിലിൽവെച്ച് രചിച്ചതാണ്. [1]

2013 സെപ്റ്റബറിൽ നെയ്‌റോബിയിലെ ഷോപ്പിങ് മാളിൽ ശനിയാഴ്ച സൊമാലിയൻഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു.[2]

കൃതികൾ[തിരുത്തുക]

  • 'റീ ഡിസ്‌കവറി ആൻഡ് അതർ പോയംസ്' (1964)
  • 'ദിസ് എർത്ത്' (നോവൽ)
  • 'മൈ ബ്രദർ' (നോവൽ)
  • 'നൈറ്റ് ഓഫ് മൈ ബ്ലഡ്' (കവിത)
  • 'ദി ഹൗസ് ബൈ ദി സീ' (1978)

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അവൂനോർ കവിയും രാഷ്ട്രതന്ത്രജ്ഞനും". മാതൃഭൂമി. 2013 സെപ്റ്റംബർ 23. ശേഖരിച്ചത് 2013 സെപ്റ്റംബർ 23. Check date values in: |accessdate= and |date= (help)
  2. "കെനിയയിലെ ആക്രമണം: മരണം 68". മാതൃഭൂമി. 2013 സെപ്റ്റംബർ 23. ശേഖരിച്ചത് 2013 സെപ്റ്റംബർ 23. Check date values in: |accessdate= and |date= (help)

അധിക വായനയ്ക്ക്[തിരുത്തുക]

  • Robert Fraser, West African Poetry: A Critical History, Cambridge University Press (1986), ISBN 0-521-31223-X
  • Kwame Anthony Appiah and Henry Louis Gates, Africana: The Encyclopedia of the African and African American Experience, Basic Civitas Books (1999), ISBN 0-465-00071-1 – p. 153
  • Bedrock: Writers on the Wonders of Geology, edited by Lauret E. Savoy, Eldridge M. Moores, and Judith E. Moores (Trinity University Press, 2006)

പുറം കണ്ണികൾ[തിരുത്തുക]

Diplomatic posts
മുൻഗാമി
Victor Gbeho
Permanent Representative to the United Nations
1990–1994
Succeeded by
George Lamptey
Persondata
NAME Awoonor, Kofi
ALTERNATIVE NAMES
SHORT DESCRIPTION Poet
DATE OF BIRTH 13 March 1935
PLACE OF BIRTH Ghana
DATE OF DEATH 21 September 2013
PLACE OF DEATH Nairobi, Kenya
"https://ml.wikipedia.org/w/index.php?title=കോഫി_അവൂനോർ&oldid=1838298" എന്ന താളിൽനിന്ന് ശേഖരിച്ചത്