കോപ്ലികിന്റെ പുള്ളികൾ
അഞ്ചാംപനി ബാധിച്ചവരുടെ വായിലെ സ്ലേഷ്മസ്ഥരത്തിൽ കാണപ്പെടുന്ന വെളുത്ത പുള്ളികളാണ് കോപ്ലികിന്റെ പുള്ളികൾ (Koplik's spots) എന്നറിയപ്പെടുന്നത്. പനി വരുന്നതിനു രണ്ട് ദിവസങ്ങൾക്കു മുൻപു തന്നെ കോപ്ലികിന്റെ പുള്ളികൾ ദൃശ്യമാകും.[1]സാധാരണയായി മുകൾവശത്തെ രണ്ടാം അണപ്പല്ലിന് എതിരായി, പരോട്ടിഡ് ഉമിനീർഗ്രന്ധിയുടെ നാളിയായ സ്റ്റെൻസൻ നാളിക്ക് തൊട്ടടുത്തായാണ് ഇവ കാണപ്പെടുന്നത്. ചിലപ്പോൾ സൂര്യപ്രകാശത്തിൽ കാണാൻ സാധിച്ചില്ലെങ്കിൽ കൃത്രിമ വെളിച്ചം അടിച്ചു നോക്കേണ്ടതായി വരും. ജീർണ്ണിച്ച കലകളും, ന്യൂട്രോഫിലുകളുടെ സ്രവ്യവും, പുതിയ രക്തക്കുഴലുകളും ചേർന്നതാണ് കോപ്ലിക് വസ്തുക്കൾ.[2] 'ഉപ്പുകല്ലുകൾ നനഞ്ഞ പിന്നണിയിൽ' (Grains of salt on a wet background) എന്നാണ് ഇവയുടെ ആകാരത്തെ വിശേഷിപ്പിക്കാറ്. ഹെൻറി കോപ്ലിക് എന്ന അമേരിക്കൻ ശിശുരോഗവിദഗ്ദ്ധനാണ് 1896-ൽ ഇവയെ കണ്ടെത്തിയത്. എന്നാൽ കോപ്ലികിനു മുൻപേ തന്നെ ഇത്തരം പുള്ളികൾ വുട്സ്ബെർഗ്, ജൊവാൻ മുറെ, നീൽ ഫിലാറ്റോവ് എന്നിവർ സ്വതന്ത്രമായി നടത്തിയ ഗവേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.[3]
അവലംബം
[തിരുത്തുക]- ↑ Tierney LM, Wang KC (2006). "Images in clinical medicine. Koplik's spots". N. Engl. J. Med. 354 (7): 740. doi:10.1056/NEJMicm050576. PMID 16481641.
{{cite journal}}
: Unknown parameter|month=
ignored (help) - ↑ Robbins and Cotran. "Infectious Diseases." Pathologic Basis of Disease. 7th ed. 2005. Print.
- ↑ Koplik, H. The diagnosis of the invasion of measles from a study of the exanthema as it appears on the buccal mucous membrane. Archives of Pediatrics, New York, 1896; 13: 918-922." (accessed from http://www.whonamedit.com/synd.cfm/1437.html on 9/13/2006)