കോത്തർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ ഒരു ആദിവാസി സമൂഹമാണ് കോത്തർ[1]. പശ്ചിമഘട്ടമലനിരകളിലാണ് ഇവർ വസിക്കുന്നത്. തമിഴ്നാട്ടിൽ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലായി കോക്കാൽ, സോളൂരിലെ കോക്കാൽ, കോത്തഗിരി, കീഴ് കോത്തഗിരി, കുന്താ, കേത്തി, കക്കൂച്ചി എന്നീ ഗ്രാമങ്ങളിൽ മാത്രമാണ് ഇവർ വസിക്കുന്നത്. ഈ ഗ്രാമങ്ങളിലായി രണ്ടായിരം പേർ മാത്രമാണ് ഈ സമൂഹത്തിലുള്ളത്. സർക്കാർ ഇവർക്കായി പ്രഖ്യാപിച്ച ഭൂമി മാത്രമാണ് ഇവരുടെ കൈവശം ഇപ്പോൾ ഉള്ളത്. ഗോത്രസംസ്കാരം തനിമയിൽ തന്നെ ഇവർ പരിപാലിക്കുന്നു. പാരമ്പര്യമായി ആഭരണ നിർമ്മാണമാണ് ഇവരുടെ തൊഴിൽ. ശിലകളെയോ വിഗ്രഹങ്ങളെയോ ഇവർ ആരാധിക്കുന്നില്ല. അമ്മന്നൂർ ദേവിയാണ് ഗോത്രത്തിലെ കുലദൈവം.

കോത്ത ജനസമൂഹത്തിന്റെ ഒരു തരം ചിത്രത്തുന്നൽ

ഒരു കാലത്ത് ഗൂഡല്ലൂർ നഗരം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മുൻപ് ഇവരുടെ ആധിപത്യത്തിലായിരുന്നു. പിന്നീട് നിലവിൽ വന്ന ഭൂ, വന നിയമങ്ങൾ മൂലം ഇവർക്ക് കൈവശമുണ്ടായിരുന്ന 40,000 ഏക്കർ ഭൂമി നഷ്ടപ്പെട്ടു. ഗൂഡല്ലൂരിലെ കോത്തർവയൽ ഇവരുടേതായിരുന്നെന്നും നിലമ്പൂർ കോവിലകം കൈമാറ്റം നടത്തും മുൻപ് ഈ ഭൂമിയിൽ ഇവർ നാടുവാഴികളായിരുന്നെന്നും കരുതപ്പെടുന്നു.

തങ്ങളുടെ ആചാരങ്ങൾ അനുഷ്ഠിക്കാൻ വിസമ്മതിക്കുന്നവരെ ഇവർ ഗ്രാമത്തിൽ നിന്നും പുറത്താക്കും. വിദ്യാഭ്യാസപരമായി മറ്റ് ആദിവാസികളെക്കാൾ ഇവർ മികച്ചു നിൽക്കുന്നു. മറ്റു വിഭാഗങ്ങളുമായി ഇവർ വിവാഹ ബന്ധം അനുവദിക്കുന്നില്ല.

അവലംബം[തിരുത്തുക]

  1. indiantravelportal.com. indiantravelportal.com https://archive.is/XOFiY. ശേഖരിച്ചത് 2 നവംബർ 2015. Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=കോത്തർ&oldid=2282050" എന്ന താളിൽനിന്ന് ശേഖരിച്ചത്