Jump to content

കോണകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൗപീനധാരിയായ മല്ലയുദ്ധക്കാരൻ

ഗുഹ്യഭാഗത്തെ മറയ്ക്കുവാൻ ആണുങ്ങൾ അരഞ്ഞാണത്തിൽ ബന്ധിപ്പിക്കുന്ന തുണിക്കഷണമാണ്‌ കോണകം. ഇംഗ്ലീഷ്: Loincloth. കൗപീനം എന്നും പേരുണ്ട്. ഭാരതത്തിലെ പുരുഷൻമാരുടെ പരമ്പരാഗതമായ അടിവസ്‌ത്രം. സംസാരഭാഷയിൽ കോണം എന്നും കോണാൻ എന്നും പറയും. അരയിൽ ചുറ്റിക്കെട്ടാനുള്ള ചരടും അതിന്റെ നടുവിൽ നീളത്തിലുള്ള ശീലയും ചേർന്നാൽ കോണകമായി. ഇപ്പോൾ മി‌ക്കവാറും പാശ്ചാത്യരീതിയിലുള്ള വസ്‌ത്രങ്ങൾ ഇതിനെ ലുപ്‌തപ്രാചാരമാക്കിയിരിക്കുന്നു. കൗപീനം എന്നു സംസ്‌കൃതത്തിൽ പറയുന്ന ഇതിന്‌ മതപരമായ വിവക്ഷകളുണ്ട്‌. നിസ്സംഗതയുടെയും നിഷ്‌കാമത്തിന്റെയും ചിഹ്നമായി പലപ്പോഴും കോണകത്തെ കരുതിപ്പോരുന്നു. ദരിദ്രന്റെയും ഐഹിക സുഖങ്ങളെ ത്യജിച്ച്‌ ദാരിദ്ര്യം വരിക്കുന്ന സന്ന്യാസിയുടെയും വസ്‌ത്രമായിരുന്നു ഇത്‌. പരിത്യാഗിയായ പുരുഷൻ ഉടുവസ്‌ത്രം ഉപേക്ഷിക്കണമെന്നും എന്തെങ്കിലും ധരിക്കുന്നെങ്കിൽ കൗപീനമേ പാടുള്ളൂ എന്നും ഭാഗവതം അനുശാസിക്കുന്നു. [1]

പണക്കാർ നിറമുള്ള പട്ടുകോണകം ഉപയോഗിച്ചിരുന്നു. വിശേഷാവസരങ്ങളിൽ കുട്ടികളെയും പട്ടുകോണകം ഉടുപ്പിക്കാറുണ്ടായിരുന്നു. ഇപ്പോഴും ചില ക്ഷേത്രങ്ങളിൽ പൂജാരിമാർ കോണകം ഉപയോഗിക്കുന്നുണ്ട്. കാർഷിക ജോലികൾ ചെയ്യുമ്പോൾ കോണകം മാത്രം ഉപയോഗിക്കുന്നവർ ഇന്നും തമിഴ്‍‍നാട്ടിൽ ധാരാളം ഉണ്ട്.

പേരിനു പിന്നിൽ

[തിരുത്തുക]

പാലി ഭാഷയിലെ കോവീണഗ എന്ന പദത്തിൽ നിന്നാണ്‌ കോവണം ഉണ്ടായത്. അതിൽ നിന്നാണ് കോണകം രൂപം കൊണ്ടിരിക്കുന്നത്. [2] കൗപീനം എന്ന പദം സംസ്കൃതത്തിൽ നിന്ന് വന്നതാണ്‌.

ചരിത്രം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-19. Retrieved 2007-07-07.
  2. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=കോണകം&oldid=3899220" എന്ന താളിൽനിന്ന് ശേഖരിച്ചത്