സംവാദം:കോണകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിശ്വവിജ്ഞാനകോശത്തിലെ കേരളത്തിലെ ആടയാഭരണങ്ങള് എന്ന ലേഖനം പിന്നീട് സൈറ്റു ചെയ്യും. Calicuter 16:43, 7 ജൂലൈ 2007 (UTC)Reply[മറുപടി]

കേരളത്തില് കോണകവും ലങ്കോട്ടിയും രണ്ടാണ്. രണ്ടിനും രൂപത്തില് വ്യത്യാസമുണ്ട്. ലങ്കോട്ടി ഗുസ്തിക്കാര്,കളരിയഭ്യാസികള് എന്നിവരൊക്കെ ധരിക്കുന്ന താങ്ങുവസ്ത്രമാണല്ലോ. എന്നാല് ലങ്കോട്ടിയെ കൌപീനമെന്നു ഗണിക്കുന്ന പരാമര്ശങ്ങള് ചിലയിടത്തൊക്കെ കാണുന്നുമുണ്ട്. ആര്ക്കെങ്കിലും ഇക്കാര്യത്തില് വ്യക്തത നല്കാനാവുമെങ്കില് ലങ്കോട്ടിയെക്കൂടി പരമാര്ശിക്കാവുന്നതാണ്. cultural reference നല്കാനാവുമെങ്കില് നല്കാനും താത്പര്യം. ഉദാഹരണത്തിന് ശ്രദ്ധേയമായ കൃതികളിലുള്ള പരാമര്ശം. കുഞ്ചന് കോണകത്തെപ്പറ്റി പറയാതിരിക്കാന് തരമില്ലല്ലോ. കോണകവാല് മാത്രം വളരെ cultural meanings വഹിക്കുന്നുണ്ട്. Calicuter 17:08, 7 ജൂലൈ 2007 (UTC)Reply[മറുപടി]

ഇത് സത്യം[തിരുത്തുക]

"അരനൂറ്റാണ്ടു മുൻപുവരെ കമുങ്ങിന്റെ പാള കൊണ്ടുള്ള പാളക്കോണം കുട്ടികളെ ഉടുപ്പിക്കുമായിരുന്നു" എന്നതിന് അവലംബം ആവശ്യപ്പെടേണ്ട കര്യമൊന്നുമില്ല. അരനൂറ്റണ്ടല്ല നാല്പത് വർഷം മുൻപുപോലും ആ വേഷത്തിൽ കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. കമുകിൻ പാള കോണകം ഉടുത്ത് പീടികയിൽ പോയ ഒരു കുട്ടിയുടെ പുറകിൽ വന്ന ഒരു വിരുതൻ ആട്, കോണക വാലിൽ പിടികൂടി അത് ശാപ്പിട്ട് വിഷമത്തിലാക്കിയത് കണ്ട ഓർമ്മ, എന്റെ ഒരു തൃശ്ശൂർക്കാരൻ സുഹൃത്ത് ബാല്യകാലസ്മരണകളിൽ പെടുത്തി ഒരിക്കൽ വിവരിച്ചതും ഓർമ്മയുണ്ട്.Georgekutty 18:15, 3 ജൂൺ 2008 (UTC)Reply[മറുപടി]


ജോർജൂട്ടിയുടെ ബാല്യകാല സ്മരണകൾ അയവിറക്കാനുള്ള സ്ഥലമാണോ വിക്കി? കോണകം.കോം

ലത് നല്ല തമാശ ഇവിടെ മാക്ഫാസ്റ്റ് അക്രമണത്തിനു വരെ തെളിവി ചോദിക്കുന്നവരുണ്ട്. ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്ര പിതാവ് ആണോ എന്നതിനു തെളിവ് ചോദിച്ചവരുണ്ട്.ലതൊക്കെ ഉണ്ടാവുമ്പോൾ ലിതൊന്നും ഒരു തെളിവല്ല

നല്ലബുദ്ധി[തിരുത്തുക]

"ക്രിസ്തീയ ലേഖനങ്ങൾ മാത്രമെഴുതി നമ്മുടെ സഭകളുടെ യശസ്സ് ഉയർത്തിക്കാണിക്കാൻ താങ്കൾ കാണിക്കുന്ന ഉത്സാഹം അഭിനന്ദനാർഹമാണ്‌" എന്ന് ഈ സുഹൃത്ത് തന്നെ പണ്ട് എന്റെ സം‌വാദത്തിൽ കമന്റ് എഴുതിയിരുന്നത് ഓർക്കുന്നു. അന്ന്, നിന്ദ സ്തുതിയുടെ രൂപത്തിലായിരുന്നു പ്രകടിപ്പിച്ചത്. ഇപ്പോൾ ആ വളഞ്ഞ വഴി ഉപേക്ഷിച്ച്, നിന്ദ നിന്ദയായി തന്നെ പ്രകടിപ്പിച്ചല്ലോ. ക്രമേണ കുറച്ചുകൂടി നന്നായി, അഭിപ്രായം എഴുതിക്കഴിഞ്ഞ് ഒപ്പിടാനുള്ള നല്ല ബുദ്ധിയും തോന്നിക്കൂടെന്നില്ല.Georgekutty 22:02, 3 ജൂൺ 2008 (UTC)Reply[മറുപടി]

വിരുദ്ധാഹാര താളിൽ മോരു മുതിരയും വിരുദ്ധാഹാരമല്ല എന്ന് എഴുതിയ ആളല്ലെ താങ്കൾ. വയസ്സായെന്ന് കരുതി എല്ലാം അറിയാം എന്ന് ധരിക്കരുത്


മോരിന്റേയും മുതിരയുടേയും കാര്യത്തിൽ‍ ഞാൻ എഴുതിയത് എന്താണെന്ന് നോക്കണം:-
"മോരും മുതിരയും എന്ന ചൊല്ലിൽ നിന്നു അവ വിരുദ്ധാഹാരങ്ങളാണ് എന്നു സിദ്ധിക്കുന്നില്ല. പരസ്പര വിരുദ്ധമായവക്കല്ല, പരസ്പരബന്ധമില്ലാത്തവക്കാണ് മോരും മുതിരയും ഉദാഹരണമാകേണ്ടത്. പരസ്പരബന്ധമില്ലാത്തവയൊക്കെ പരസ്പരവിരുദ്ധമായിരിക്കണമെന്നില്ലല്ലോ."
ആ പഴഞ്ചൊല്ല് മോരിനേയും മുതിരയേയും വിരുദ്ധങ്ങളായി ചിത്രീകരിക്കുന്നതിന് മതിയാവില്ലെന്നേ ഞാൻ പറഞ്ഞുള്ളു.
മോരും മുതിരയും വിരുദ്ധാഹാരങ്ങളല്ല എന്ന് ഞാൻ പറഞ്ഞുവെന്നതിലപ്പുറം ഒരു 'ദൈവദോഷവും' എന്റെ മേൽ ആരോപിക്കാൻ സുഹൃത്തിന് കഴിയുന്നില്ല എന്നത് രസകരമാണ്. അങ്ങനെ ഞാൻ പറഞ്ഞെങ്കിലും അതിൽ ദൈവദോഷമൊന്നുമില്ല. വിരുദ്ധാഹാരമെന്ന സങ്കല്പം സംശയത്തിനിടയില്ലാത്ത വിധത്തിൽ തെളിയിക്കപ്പെട്ട ശാസ്ത്രീയ സത്യമൊന്നുമല്ല എന്നോർക്കണം.Georgekutty 10:11, 4 ജൂൺ 2008 (UTC)Reply[മറുപടി]


അഡ്മിന്മാരും ശ്രദ്ധിക്കുമല്ലോ[തിരുത്തുക]

ജോർജ്ജ് കുട്ടി കണ്ടിട്ടുണ്ട് എന്നതു കൊണ്ട് വിക്കിയിൽ തെളിവ് ചേർക്കേണ്ടതില്ല എന്ന് പറയുന്നതിൽ യുക്തി ഇല്ല. പാളക്കോണകം കണ്ടിട്ടുള്ള ഒരേയൊരു വ്യക്തി ജോർജ്ജുകുട്ടിയായിരിക്കാം. അത് അദ്ദേഹത്തിന്റെ പ്രായം കൊണ്ടെങ്കിലും മനസ്സിലാക്കാം. പക്ഷെ വിക്കി വായിക്കുന്ന, എഴുതുന്ന 90 ശതമാനവും ഒരു പക്ഷേ അത് കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടാകാൻ വഴിയില്ല. അങ്ങ്അനെയിരിക്കുമ്പോൾ, പാളകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യാമെന്ന് ഉള്ളതിനു തീർച്ചയായും വിശ്വസനീയമായ ഒരിടത്തു നിന്ന് റഫറൻസ് ചേർക്കണം.

തെളിവ് വേണ്ട എന്നതിനു ജോർജ്ജുകുട്ടിക്ക് ന്യായീകരണമുണ്ടാവാം, അതദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു, എങ്കിലും ശരിയായ രീതിയിൽ ആ വാദത്തെ ഖണ്ഡിക്കുന്നതിനും പകരം തെളിയക്കപ്പെടാത്ത പ്രത്യാരോപണങ്ങൾ ഉന്നയിച്ച് മുതിർന്ന ഒര വിക്കിപീഡിയനെ തേജോവധം ചെയ്യാൻ ഐ.പി വിദഗ്ധർ കാണിക്കുന്ന കസർത്ത് അത്യന്ദം നിന്ദ്യമാണ്‌. പേർസണൽ അറ്റാക്ക് നടത്തുന്നു ഇത്തരം ഐ.പി. കളെ കണ്ടില്ലെന്നു നടിക്കുന്ന അഡ്മിന്മാരും കണ്ണടച്ച് ഇരുട്ടാക്കുകയാണ്‌... --VC1975 04:24, 4 ജൂൺ 2008 (UTC)Reply[മറുപടി]

ഇത്രേം കാലായ്ട്ട് കോണകത്തിനു തെളിവ് കിട്ടീലേ? --VC1975 12:17, 2 മേയ് 2009 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കോണകം&oldid=669476" എന്ന താളിൽനിന്ന് ശേഖരിച്ചത്