കോട്ടുവായ്
കോട്ടുവായ് | |
---|---|
![]() Joseph Ducreux pandiculating (both yawning and stretching); self-portrait c. 1783 | |
Organisms | നട്ടെല്ലുള്ള ജീവികൾ Vertebrates |
Biological system | നാഡീവ്യൂഹം Nervous system |
Health | കാര്യമായ പ്രഭാവം ഇല്ല, കുറച്ചു ഉണ്ട്. |
Action | അനൈച്ഛികം |
Stimuli | ക്ഷീണംFatigue വിരസത Boredom മാനസികസമ്മർദ്ദംStress ഉറക്കച്ചടവ്en:SleepinessSleepiness Others mirror neuron reflex |
Method | താടിയെല്ലിന്റെ വലിവ്, ശ്വാസം ഉള്ളിലേക്കെടുക്കൽ, കണ്ണടയ്ക്കൽ, കർണപുടത്തിന്റെ വലിവ്, ശ്വാസം പുറത്തേയ്ക്കുവിടൽ |
Duration | 5 seconds |
മനുഷ്യശരീരത്തിലെ ഒരു അനൈച്ഛികചേഷ്ടയാണ് കോട്ടുവായ്. |
മനുഷ്യശരീരത്തിലെ ഒരു അനൈച്ഛികചേഷ്ടയാണ് കോട്ടുവായ്. ഇതുസംഭവിയ്ക്കുമ്പോൾ ഒരേ സമയത്തു തന്നെ ശ്വാസം ഉള്ളിലേയ്ക്ക് വലിയ്ക്കപ്പെടലും ( inhalation ) കർണപുടം ( eardrum) വലിയപ്പെടുകയും ചെയ്യുന്നു. തുടർന്ന് ഏതാനും സെക്കൻഡുകൾക്കുള്ളിൽ ശ്വാസം പുറത്തേയ്ക്കു തള്ളപ്പെടുന്നു ( exhalation).[1]
പൊതുവേ മനുഷ്യരിൽ ഇതു കാണപ്പെടുന്നത് ഉറക്കത്തിന് തൊട്ടു മുൻപും പിന്പുമോ അതല്ലെങ്കിൽ ആയാസകരമായ പ്രവൃത്തികളിൽ ഏർപ്പെട്ടിരിയ്ക്കുമ്പോളോ ആണ്.[2] പൊതുവേ ഇത് ക്ഷീണം, മാനസികസമ്മർദ്ദം, ഉറക്കച്ചടവ് തുടങ്ങിയവയാണ് കോട്ടുവായുടെ കാരണങ്ങളായി പറയപ്പെടുന്നത്. മനുഷ്യരിൽ മറ്റുള്ളവരുടെ കോട്ടുവായ് വീക്ഷിക്കലും കോട്ടുവായ്ക്കു കാരണമാകാറുണ്ട്.[3] മനുഷ്യരിൽ മാത്രമല്ല ഇത്തരം "പകർച്ചാകോട്ടുവായ്കൾ" ചിമ്പാൻസി, നായ്, പൂച്ച മുതലായ മൃഗങ്ങളിലും ചില പക്ഷികളിലും കണ്ടിട്ടുണ്ട്.[4][5] ഏതാണ്ട് ഇരുപതോളം വിവിധ അനുമാനങ്ങൾ ഇതിന്റെ കാരണത്തെനെപ്പറ്റി ഉണ്ടെങ്കിലും ഇതുവരെ പരസ്പരസമ്മതമായ ഒരു തീരുമാനം ആയിട്ടില്ല.[2]
കാരണങ്ങൾ[തിരുത്തുക]
എന്തുകൊണ്ടാണ് കോട്ടുവായ് ഉണ്ടാകുന്നതെന്നതിനെപ്പറ്റി പല വാദങ്ങളും ഉണ്ട്.[6][7][8] കോട്ടുവായ് ഉണ്ടാകുന്നതിനു ഒന്നിലേറെ കാരണങ്ങൾ ഉണ്ടായേക്കാം. എന്നാൽ കോട്ടുവായുടെ പരിണാമപരമായുള്ള ഉത്ഭവം വ്യക്തമാക്കുന്ന സിദ്ധാന്തങ്ങൾ ഒന്നും തന്നെയില്ല.
ഒരു പഠനം പറയുന്നത് ഒരാളുടെ രക്തത്തിൽ കാർബൺ ഡൈ ഓക്സയിഡിന്റെ അളവ് കൂടുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്സിജൻ ഉള്ളിലേക്കെടുക്കാൻ സഹായത്തിനായാണ് കോട്ടുവായ് ഉണ്ടാകുന്നത് എന്നാണു. ഇതോടൊപ്പം അധികമുള്ള കാർബൺ ഡൈ ഓക്സയിഡ് പുറത്തേയ്ക്കും പോകുമല്ലോ.[6] വാസ്തവത്തിൽ കോട്ടുവായ് ഇടുന്ന സമയത്തെ ഓക്സിജൻ അന്തർഗമനം സാദാ ശ്വസോഛ്വാസസമയത്തേക്കാൾ കുറവാണ്.[9] എന്നാൽ ഓക്സിജൻ അധികമായി നൽകിയിട്ടും അതുപോലെ കാർബൺ ഡൈ ഓക്സയിഡിന്റ അളവ് കുറച്ചിട്ടും കോട്ടുവായുടെ എണ്ണം കുറഞ്ഞില്ല.[10]
വേറെ ഒരു സിദ്ധാന്തം ജീവികളുടെ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ടതാണ്. മറ്റു ജീവികൾക്ക് ഇരയാകാതിരിയ്ക്കാനും അപകടങ്ങളെ നേരിടാനും ജീവികൾ എപ്പോഴും സജ്ജമായിരിക്കണം. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന കോട്ടുവായ്കൾ ജീവികളെ എപ്പോഴും ജാഗരൂകരായിരിക്കാൻ സഹായിയ്ക്കുന്നു.[11] ഒരു ജീവി ഉറക്കം തൂങ്ങി ഇരിയ്ക്കുകയാണെങ്കിൽ അതിനു പെട്ടെന്ന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞെന്നു വരില്ല. ഇത്തരം സന്ദർഭത്തിൽ 'പകരുന്ന' കോട്ടുവായ്കൾ അതിന് ജാഗരൂകനാകാനുള്ള ഒരു പ്രേരകമാകാം.
പരിഭ്രമം ആണ് കോട്ടുവായ് ഉണ്ടാകാൻ കാരണം എന്നതാണ് മറ്റൊരു വാദമുഖം. പരിഭ്രമത്തിന്റെ തുടർച്ചയായി ജീവികൾ എന്തെങ്കിലും ഉടനെ ചെയ്യും. പരിചയമുള്ള സംഭവങ്ങളെ മാത്രം ആധാരമാക്കിയ ചില നിഗമനങ്ങൾ പറയുന്നത് കോട്ടുവായ് മനുഷ്യരെ ജാഗരൂകരാക്കും എന്നാണ്. വിമാനത്തിൽ നിന്നും ചാടുന്നതിന് തൊട്ടു മുൻപ് പാരാട്രൂപറിന് കോട്ടുവായ് ഉണ്ടാകാറുണ്ടത്രെ. [12]
കോട്ടുവായ് തലച്ചോറിന്റെ താപനില ക്രമീകരിയ്ക്കുന്നു എന്നുള്ളതാണ് വേറെ ഒരു പഠനം പറയുന്നത്. [13][14]
മറ്റൊരു സിദ്ധാന്തം വിശപ്പ്, വികാരങ്ങൾ, മൂഡ് തുടങ്ങിയവയെ നിയന്ത്രിയ്ക്കുന്ന അതേ രാസഘടകങ്ങൾ തന്നെയാണ് കോട്ടുവായ് ഉണ്ടാകാനും പ്രേരകമാകുന്നത് എന്നാണ്. സെറോടോനിൻ( serotonin), ഡോപ്പാമിൻ( dopamine), ഗ്ലുട്ടാമിക് ആസിഡ് ( glutamic acid), നൈട്രിക് ഓക്സയിഡ് ( nitric oxide) തുടങ്ങിയവയാണ് ഈ ഘടകങ്ങൾ. ഈ ഘടകങ്ങൾ തലച്ചോറിൽ കൂടുതൽ ഉത്പാദിപ്പിയ്ക്കപ്പെടുമ്പോൾ കൂടുതൽ കോട്ടുവായ്കൾ ഉണ്ടാകുന്നു. [15]
മൃഗങ്ങളിലെ കോട്ടുവായ്[തിരുത്തുക]
മൃഗങ്ങളിൽ കോട്ടുവായ് മുന്നറിയിപ്പിനുള്ള ഒരു സൂചനയാണ്. ചാൾസ് ഡാർവിൻ തൻറെ The Expression of the Emotions in Man and Animals എന്ന പുസ്തകത്തിൽ ബബൂൺ കുരങ്ങുകൾ തങ്ങളുടെ ശത്രുക്കളെ ഭയപ്പെടുത്താനായി കോട്ടുവായ് ഉപയോഗിയ്ക്കുന്നുണ്ട് എന്ന് സൂചിപ്പിച്ചിട്ടുണ്ട്.[16] ഒരു പക്ഷെ കോട്ടുവായിലൂടെ തങ്ങളുടെ വലിയ കൊമ്പൻ പല്ലുകൾ ശത്രുക്കളെ കാണിയ്ക്കാം എന്നുള്ളതായിരിയ്ക്കാം അവയുടെ ഉദ്ദേശം. [17]
അതുപോലെ സയാമീസ് ഫൈറ്റിംഗ് മീൻ Siamese fighting fish തങ്ങളുടെ വർഗ്ഗത്തിൽ പെട്ട മറ്റൊരു മീനിനെ കണ്ടാൽ മാത്രമേ കോട്ടുവായ് ഇടൂ. അതിനുശേഷം ഇതരമത്സ്യത്തെ ഉടനെ അത് ആക്രമിച്ചേക്കാം.[18] ഗിനിപന്നികളും തങ്ങളുടെ രോഷം കാണിയ്ക്കാനായി കോട്ടുവായ് ഇടാറുണ്ട്. നായ്ക്കളും പൂച്ചകളും കോട്ടുവായ് ഇടുന്നത് ചിലപ്പോൾ അവയുടെ ഉടമകൾ കോട്ടുവായ് ഇടുമ്പോളാണ്.[4] മറ്റു ചിലപ്പോൾ അവയ്ക്കു എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഇരിയ്ക്കുമ്പോളും.[19] നായ്ക്കൾക്ക് മനുഷ്യരുടെ കോട്ടുവായ് പകരുന്നത് അവയുടെ പരിണാമപരമായ ഫലമാണോ അതോ മനുഷ്യരുമായുള്ള ദീർഘമായ സഹവാസത്തിന്റെ ഫലമായാണോ എന്ന് തീർച്ചപ്പെടുത്തിയിട്ടില്ല.[20]
- കോട്ടുവായ് ഇടുന്ന മൃഗങ്ങൾ
ക്രാബ്ഈറ്റർ സീൽ (Lobodon carcinophaga)
Juvenile ജാപ്പനീസ് മക്കാക്
അവലംബം[തിരുത്തുക]
- ↑ Gupta, Sharat; Mittal, Shallu. "Yawning and its physiological significance". International Journal of Applied and Basic Medical Research. 3(1), Jan-Jun 2013. doi:10.4103/2229-516X.112230. PMID 23776833. ശേഖരിച്ചത് 5 ഏപ്രിൽ 2018.
{{cite journal}}
:|section=
ignored (help) - ↑ 2.0 2.1 Anderson, James R.; Meno, Pauline (2003). "Psychological Influences on Yawning in Children". Current Psychology Letters. 2 (11).
- ↑ Brown, Beverley J. (2017). "A Neural Basis for Contagious Yawning". Current Biology (27). doi:10.1016/j.cub.2017.07.062.
{{cite journal}}
:|section=
ignored (help) - ↑ 4.0 4.1 Shepherd, Alex J.; Senju, Atsushi; Joly-Mascheroni, Ramiro M. (2008). "Dogs catch human yawns". Biology Letters. 4 (5): 446–8. doi:10.1098/rsbl.2008.0333. PMC 2610100. PMID 18682357.
{{cite journal}}
: Cite uses deprecated parameter|lay-source=
(help); External link in
(help); Unknown parameter|laysummary=
|laydate=
ignored (|lay-date=
suggested) (help); Unknown parameter|laysource=
ignored (|lay-source=
suggested) (help); Unknown parameter|laysummary=
ignored (|lay-url=
suggested) (help) - ↑ Madsen, Elanie E.; Persson, Tomas; Sayehli, Susan; Lenninger, Sara; Sonesson, Göran (2013). "Chimpanzees Show a Developmental Increase in Susceptibility to Contagious Yawning: A Test of the Effect of Ontogeny and Emotional Closeness on Yawn Contagion". PLoS ONE. 8 (10): e76266. Bibcode:2013PLoSO...876266M. doi:10.1371/journal.pone.0076266. PMC 3797813. PMID 24146848.
{{cite journal}}
: Cite uses deprecated parameter|lay-source=
(help); External link in
(help); Unknown parameter|laysummary=
|laydate=
ignored (|lay-date=
suggested) (help); Unknown parameter|laysource=
ignored (|lay-source=
suggested) (help); Unknown parameter|laysummary=
ignored (|lay-url=
suggested) (help) - ↑ 6.0 6.1 "Little mystery: Why do we yawn?". MSNBC Interactive. 2013. മൂലതാളിൽ നിന്നും 2013-04-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 05 April 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ Chudler, Eric H (July 31, 2007). "Yawning...and Why Yawns are Contagious". University of Washington. മൂലതാളിൽ നിന്നും January 12, 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-05.
- ↑ Gupta, S; Mittal, S (January 2013). "Yawning and its physiological significance". International journal of applied & basic medical research. 3 (1): 11–5. doi:10.4103/2229-516x.112230. PMC 3678674. PMID 23776833.
- ↑ Provine, Robert (2005). "Yawning". American Scientist. 93 (6): 532. doi:10.1511/2005.6.532.
- ↑ "Yawning.. and why yawning is contagious". University of Washington. 31 July 2007. ശേഖരിച്ചത് 2018-04-05.
- ↑ "UAlbany News Release - What's in a Yawn ask UAlbany Researchers". University of Albany. 29 June 2007. ശേഖരിച്ചത് 5 ഏപ്രിൽ 2013.
- ↑ Hooper, Rowan (2 July 2007). "Yawning may boost brain's alertness". New Scientist. ശേഖരിച്ചത് 2009-09-01.
- ↑ Gallup, Andrew C.; Gallup (2007). "Yawning as a brain cooling mechanism: Nasal breathing and forehead cooling diminish the incidence of contagious yawning". Evolutionary Psychology. 5 (1): 92–101. മൂലതാളിൽ നിന്നും 2015-08-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-05.
{{cite journal}}
: Cite uses deprecated parameter|lay-source=
(help); External link in
(help); Unknown parameter|laysummary=
|laydate=
ignored (|lay-date=
suggested) (help); Unknown parameter|laysource=
ignored (|lay-source=
suggested) (help); Unknown parameter|laysummary=
ignored (|lay-url=
suggested) (help) - ↑ "Yawns Help the Brain Keep Its Cool". ശേഖരിച്ചത് 2018-04-05.
- ↑ Argiolas, A.; Melis, MR (1998). "The neuropharmacology of yawning". European Journal of Pharmacology. 343 (1): 1–16.
- ↑ Darwin, Charles (1872). "V". The expression of the emotions in man and animals. London, John Murray.
Baboons often show their passion and threaten their enemies in a very odd manner, namely, by opening
- ↑ Chadwick-Jones, John K. (1998). Developing a social psychology of monkeys and apes. Taylor and Francis. പുറം. 48. ISBN 0-86377-820-8.
- ↑ Baenninger R (1987). "Some comparative aspects of yawning in Betta splendens, Homo sapiens, Pantera leo, and Papio sphinx". Journal of Comparative Psychology. 101 (4): 349–354. doi:10.1037/0735-7036.101.4.349.
- ↑ Rugaas, Turid (2005). "Yawning". On Talking Terms With Dogs: Calming Signals. Wenatchee: Dogwise. പുറങ്ങൾ. 25–7. ISBN 978-1-929242-36-8.
{{cite book}}
: Unknown parameter|chapterurl=
ignored (|chapter-url=
suggested) (help) - ↑ "Social Modulation of Contagious Yawning in Wolves".
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- Provine, Robert R. Curious Behavior: Yawning, Laughing, Hiccupping, and Beyond (Harvard University Press; 2012) 246 pages; examines the evolutionary context for humans.
പുറംകണ്ണികൾ[തിരുത്തുക]
- Yawn article in Scholarpedia.
- Why Do We Yawn? The unexpected truth behind the science of yawning, LiveLeak (originally aired on Good Morning America), 30 July 2007
- A Real Yawner: Causes, Concerns and Communications of the Yawn, Mary Bridget Reilly, University of Cincinnati, 23 October 2003