കൊൽക്കത്തയിലെ ഭാരതീയ ദേശീയ ഗ്രന്ഥശാല ലിപ്യന്തരണ പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊൽകത്തയിലെ ഭാരതീയ ദേശീയ ഗ്രന്ഥശാലയിൽ രൂപംകൊണ്ട ലിപ്യന്തരണ ഘടനയാണ് കൊൽക്കത്ത ഭാരതീയ ദേശീയ ഗ്രന്ഥശാല ലിപ്യന്തരണ പദ്ധതി. ഭാരതീയ ഭാഷാ നിഘണ്ടുക്കളിലും വ്യാകരണ ഗ്രന്ഥങ്ങളിലും ലത്തീൻ അക്ഷരമാലയിലേക്ക് ഇതര ഇന്തോ-ആര്യൻ ഭാഷകളിലെ വാക്കുകൾ ലിപിമാറ്റം ചെയ്യുവാൻ തുലോം അധികം ഉപയോഗിക്കുന്ന മുറയാണിത്. ഇതിനു് "ലൈബ്രറി ഓഫ് കോൺഗ്രസ്സ്" എന്ന അന്യനാമവും ഉണ്ട്. ഈ പദ്ധതിക്കു് ISO 15919 എന്ന ഘടനയുമായി അതീവമായ സാരൂപ്യവുമുണ്ട്.

പദ്ധതി[തിരുത്തുക]

താഴെക്കാണുന്ന പട്ടിക കൊൽക്കത്ത ഭാരതീയ ദേശീയ ഗ്രന്ഥശാല ലിപ്യന്തരണ പദ്ധതിയെ ചിത്രീകരിക്കുന്നു. പട്ടികയിൽ കൂടുതലും ദേവനാഗരി ലിപിയിലെ അക്ഷരങ്ങളാങ്കിലും ആ ലിപിയിലില്ലാത്തതും കന്നഡ, തമിഴ്, മലയാളം, ബംഗാളി എന്നീ ലിപികളിൽക്കാണുന്നതുമായ അക്ഷരങ്ങളുടെ ലിപ്യന്തരണരീതി ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്കൃത ലിപ്യന്തരീകരണത്തിനുള്ള അന്താരാഷ്ട്ര ലിപിയുടെ ഒരു വിപുലീകരണമായും ഈ പദ്ധതിയെക്കാണാം.

अं अः
a ā i ī u ū e ē ai o ō au aṃ aḥ
ka kha ga gha ṅa ca cha ja jha ña
ṭa ṭha ḍa ḍha ṇa ta tha da dha na
pa pha ba bha ma ẏa ḻa ḷa ṟa ṉa
ya ra la va śa ṣa sa ha ll

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Aggarwal, Narindar K. 1985 (1978). A Bibliography of Studies on Hindi Language and Linguistics. 2nd edition. Indian Documentation Service / Academic Press: Gurgaon, Haryana.