Jump to content

കൊർദോവ എമിറേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊർദോവ എമിറേറ്റ്

إمارة قرطبة
756–929
929-ൽ കൊർദോവ എമിറേറ്റ് (പച്ച നിറത്തിൽ)
929-ൽ കൊർദോവ എമിറേറ്റ് (പച്ച നിറത്തിൽ)
തലസ്ഥാനംകൊർദോവ
പൊതുവായ ഭാഷകൾAndalusian Arabic, Berber, Mozarabic, Medieval Hebrew
മതം
ഇസ്‌ലാം, ജൂതമതം, ക്രിസ്തുമതം
ചരിത്രം 
• Abd al-Rahman I കൊർദോവയിലെ അമീർ
15 May 756
• Abd al-Rahman III കൊർദോവയിലെ ഖലീഫ[1]
16 ജനുവരി 929
മുൻപ്
ശേഷം
ഉമവി ഖിലാഫത്ത്
കൊർദോവ ഖിലാഫത്ത്

കൊർദോവ ഖിലാഫത്തിന് മുൻപ് ഐബീരിയൻ ഉപദ്വീപിൽ നിലനിന്ന ഭരണകൂടമാണ് കൊർദോവ എമിറേറ്റ് (അറബി: إمارة قرطبة).

എഴുനൂറ് വർഷം നീണ്ട ഐബീരിയൻ മുസ്‌ലിം ഭരണകൂടങ്ങളുടെ തുടക്കം കുറിക്കുന്നത് 756-ൽ കൊർദോവ എമിറേറ്റിന്റെ രൂപീകരണത്തോടെയാണ്. അബ്ബാസികളുടെ ഭരണമാരംഭിച്ചതോടെ 750-ൽ ദമാസ്കസിൽ നിന്ന് പുറത്താക്കപ്പെട്ട ഉമയ്യദ് രാജകുമാരൻ അബ്ദുറഹ്‌മാൻ ഒന്നാമൻ, ഐബീരിയയിലേക്ക് രക്ഷപ്പെടുകയും അവിടെ ഒരു സ്വതന്ത്ര എമിറേറ്റ് സ്ഥാപിക്കുകയുമായിരുന്നു. 700കളുടെ ആരംഭത്തിൽ തന്നെ ഉമവി ഭരണത്തിന്റെ കീഴിലായിരുന്ന അന്തലൂസ് പ്രദേശങ്ങൾ ഇതോടെ പുതിയ എമിറേറ്റിന്റെ ഭാഗമായി മാറി. കൊർദോവ എന്ന ഖുർതുബയായിരുന്നു എമിറേറ്റിന്റെ തലസ്ഥാനം. ഏതാനും പതിറ്റാണ്ടുകളോടെ അന്നത്തെ വികസിതമായ ലോകനഗരമായി കൊർദോവ മാറി.

929-ൽ ഒരു സ്വതന്ത്ര ഖിലാഫത്തായി മാറുന്നത് വരെ എമിറേറ്റ് എന്നനിലയിൽ കൊർദോവ നിലനിന്നു. അബ്ദുറഹ്‌മാൻ മൂന്നാമൻ ആണ് ഖിലാഫത്തായി കൊർദോവയെ പ്രഖ്യാപിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. Azizur Rahman, Syed (2001). The Story of Islamic Spain. Goodword Books. p. 129. ISBN 978-81-87570-57-8. [Emir Abdullah died on] 16 Oct., 912 after 26 years of inglorious rule leaving his fragmented and bankrupt kingdom to his grandson 'Abd ar-Rahman. The following day, the new sultan received the oath of allegiance at a ceremony held in the "Perfect salon" (al-majils al-kamil) of the Alcazar.
"https://ml.wikipedia.org/w/index.php?title=കൊർദോവ_എമിറേറ്റ്&oldid=3735611" എന്ന താളിൽനിന്ന് ശേഖരിച്ചത്