Jump to content

കൊർദോവ ഖിലാഫത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊർദോവ ഖിലാഫത്ത്

خلافة قرطبة
ഖിലാഫത്ത് ഖുർതുബ (in Arabic)
929–1031
കൊർദോവ ഖിലാഫത്ത് CE1000-ൽ
കൊർദോവ ഖിലാഫത്ത് CE1000-ൽ
തലസ്ഥാനംകൊർദോവ, സ്പെയിൻ
പൊതുവായ ഭാഷകൾ
മതം
ഭരണസമ്പ്രദായംരാജവാഴ്ച
ചരിത്രം 
• അമീർ ആയിരുന്ന അബ്ദുറഹ്‌മാൻ മുന്നാമൻ ഖലീഫയായി പ്രഖ്യാപിക്കുന്നതോടെ[1]
929
• വിവിധ ചെറുരാജ്യങ്ങളായി വിഭജിക്കപ്പെടുന്നു
1031
വിസ്തീർണ്ണം
1000 est.[2]600,000 km2 (230,000 sq mi)
ജനസംഖ്യ
• 1000 est.
10,000,000
മുൻപ്
ശേഷം
Emirate of Córdoba
Taifa of Córdoba
Taifa of Seville
Taifa of Zaragoza
Taifa of Badajoz
Today part of

ഉമയ്യദ് ഖിലാഫത്തിന് കീഴിൽ ഐബീരിയൻ ഉപദ്വീപിൽ നിലനിന്നിരുന്ന ഒരു ഭരണകൂടമായിരുന്നു കൊർദോവ ഖിലാഫത്ത് ( അറബി: خلافة قرطبة) 929 മുതൽ 1031 വരെ ഈ ഭരണം നിലനിന്നു. 756 മുതൽ അതുവരെ നിലനിന്ന കൊർദോവ എമിറേറ്റ് ആണ് 929-ൽ അബ്ദുറഹ്‌മാൻ മൂന്നാമൻ ഭരണമേറ്റതോടെ കൊർദോവ ഖിലാഫത്ത് ആയി മാറിയത്. കൊർദോവ ഖിലാഫത്തിന് കീഴിൽ അന്ന് യൂറോപ്പിലെ ഏറ്റവും വികസിതവും മുന്നിട്ടുനിൽക്കുന്നതുമായ പ്രദേശങ്ങളിലൊന്നായി പ്രദേശം മാറി. കൊർദോവ തലസ്ഥാനമായായിരുന്നു ഭരണം[3].

ചരിത്രം

[തിരുത്തുക]

മുസ്‌ലിംകളുടെ സാന്നിദ്ധ്യം എട്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ ഉപദ്വീപിലുണ്ടായിരുന്നു. അൽ അന്തലൂസ് എന്ന പേരിലാണ് ഉപദ്വീപ് അറബികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. 756-ൽ അബ്ബാസിയ ഖിലാഫത്ത് ദമാസ്കസ് കീഴടക്കിയതോടെ അവിടെ നിന്ന് രക്ഷപ്പെട്ട ഉമയ്യാദ് ഖലീഫ അബ്ദുറഹ്‌മാൻ ഒന്നാമൻ ഐബീരിയയിൽ എത്തി അവിടെ കൊർദോവ എമിറേറ്റ് സ്ഥാപിച്ചുകൊണ്ടായിരുന്നു മേഖലയിലെ മുസ്‌ലിം സാന്നിദ്ധ്യം ആരംഭിക്കുന്നത്. ഇതാണ് പിന്നീട് ഖിലാഫത്ത് ആയി മാറിയത്. അതോടെ അമീർ എന്ന പദവി ഖലീഫ എന്നായി മാറി. ഒരു ഘട്ടത്തിൽ ഉപദ്വീപ് മുഴുവനായും ഇന്നത്തെ ഫ്രാൻസിന്റെ ദക്ഷിണഭാഗവും[4] ഇവരുടെ നിയന്ത്രണത്തിൽ വന്നിരുന്നു.

ഖലീഫ ഹിഷാം രണ്ടാമന്റെ കാലത്ത് നടന്ന അഭ്യന്തരയുദ്ധത്തെ തുടർന്ന് കൊർദോവ ഖിലാഫത്ത് ക്ഷയിക്കുകയും 1031-ൽ നിരവധി നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തു.[5]

Inside of a mosque, with archways and pillars
സ്പെയിനിലെ ഉമയാദ് വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായ പള്ളിയുടെ ഉൾവശം.

അവലംബം

[തിരുത്തുക]
  1. Azizur Rahman, Syed (2001). The Story of Islamic Spain (snippet view). New Delhi: Goodword Books. p. 129. ISBN 978-81-87570-57-8. Retrieved 5 September 2010. [Emir Abdullah died on] 16 Oct., 912 after 26 years of inglorious rule leaving his fragmented and bankrupt kingdom to his grandson 'Abd ar-Rahman. The following day, the new sultan received the oath of allegiance at a ceremony held in the "Perfect salon" (al-majils al-kamil) of the Alcazar.
  2. Taagepera, Rein (September 1997). "Expansion and Contraction Patterns of Large Polities: Context for Russia". International Studies Quarterly. 41 (3): 495. doi:10.1111/0020-8833.00053. JSTOR 2600793. Retrieved 7 September 2018.
  3. Barton, Simon (2004). A History of Spain. New York: Palgrave MacMillan. p. 38. ISBN 0333632575.
  4. Fernando Luis Corral (2009).
  5. Chejne, Anwar G. (1974). Muslim Spain: Its History and Culture. Minneapolis: The University of Minnesota Press. pp. 43–49. ISBN 0816606889.

ഗ്രന്ഥസൂചിക

[തിരുത്തുക]
  • Ambrosio, B.; Hernandez, C.; Noveletto, A.; Dugoujon, J. M.; Rodriguez, J. N.; Cuesta, P.; Fortes-Lima, C.; Caderon, R. (2010). "Searching the peopling of the Iberian Peninsula from the perspective of two Andalusian subpopulations: a study based on Y-chromosome haplogroups J and E". Collegium Antropologicum 34 (4): 1215–1228.
  • Barton, Simon (2004). A History of Spain.[പ്രവർത്തിക്കാത്ത കണ്ണി] New York: Palgrave MacMillan. ISBN 0333632575ISBN 0333632575.
  • Chejne, Anwar G. (1974). Muslim Spain: Its History and Culture. Minneapolis: The University of Minnesota Press. ISBN 0816606889ISBN 0816606889.
  • Glick, Thomas F. (1999: 2005). Islamic and Christian Spain in the Early Middle Ages. The Netherlands: Brill.
  • Guichard, P. (1976). Al-Andalus: Estructura antropológica de una sociedad islámica en Occidente. Barcelona: Barral Editores. ISBN 8421120166ISBN 8421120166
  • Reilly, Bernard F. (1993). The Medieval Spains. Cambridge: Cambridge University Press. ISBN 0521394368ISBN 0521394368.
"https://ml.wikipedia.org/w/index.php?title=കൊർദോവ_ഖിലാഫത്ത്&oldid=3841739" എന്ന താളിൽനിന്ന് ശേഖരിച്ചത്