കൊതിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊതിയൻ
കൊതിയൻ
കർത്താവ്എം.ആർ. രേണുകുമാർ
സാഹിത്യവിഭാഗംകവിത
പ്രസിദ്ധീകൃതംNov 2017
പ്രസാധകർഡി.സി
ഏടുകൾ108
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
ISBN9789352820733

എം.ആർ. രേണുകുമാർ രചിച്ച കാവ്യ സമാഹാരമാണ് കൊതിയൻ. 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്കു ലഭിച്ചു. [1] പ്രദീപൻ പാമ്പിരിക്കുന്നിന്റെ ഓർമയ്ക്കാണ് ഈ കാവ്യസമാഹാരം കവി സമർപ്പിച്ചിരിക്കുന്നത്.

കവിതകൾ[തിരുത്തുക]

കാണുന്നുണ്ടനേകക്ഷേത്രങ്ങൾ, ഒറ്റയ്‌ക്കൊരുവൾ, വെള്ളപ്പൊക്കം, ആണമ്മിണി, കാലപ്പാമ്പ്, വാരിവാരിപ്പിടിക്കും ഒച്ചയനക്കങ്ങൾ തുടങ്ങി 41 കവിതകളാണ് ഈ സമാഹാരത്തിലെ കവിതകൾ. ചരിത്ര ധർമവും ചരിത്രത്തിലെ കാവ്യധർമവും ഏറ്റെടുക്കുന്നതിലൂടെ രേണുകുമാറിന്റെ കവിത ലാവണ്യത്തിന്റെ ഒരു പുതിയ രാഷ്ട്രീയവുംകൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്.അസ്വസ്തമായ ഈ ലാവണ്യ സങ്കൽപ്പം ഭാഷയിൽ സൃഷ്ടിക്കുന്ന ഭാവുകത്വം അവഗണിക്കാനാവാത്തവിധം കരുത്തുള്ളതാണെന്ന് ഈ കവിതയിലൂടെ കടന്നുപോകുന്ന അനുവാചകർക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് അവതാരികയിൽ ടി.ടി. ശ്രീകുമാർ കുറിക്കുന്നു.

അവലംബം[തിരുത്തുക]

  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.
"https://ml.wikipedia.org/w/index.php?title=കൊതിയൻ&oldid=3528143" എന്ന താളിൽനിന്ന് ശേഖരിച്ചത്