കൈരുക്കു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൈരുക്കു
Kairuku
Temporal range: അന്ത്യ ഒലിഗോസീൻ
Kairuku.png
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Sphenisciformes
Genus: Kairuku
Ksepka, Fordyce, Ando & Jones, 2012
Type species
Kairuku waitaki
Ksepka, Fordyce, Ando & Jones, 2012
Species

പെൻ‌ഗ്വിനുകളിൽ വംശനാശം സംഭവിച്ച ഒരിനമാണ് കൈരുക്കു - Kairuku[1]. ഏകദേശം രണ്ടര കോടി വർഷം മുൻപാണ് ഇവ ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. ന്യൂസിലാന്റിൽ നിന്നും ഇവയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. 1.2 മീറ്റർ ഉയരമാണ് ഇവയ്ക്കുണ്ടായിരുന്നതെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ഒലിഗോസിൻ കാലഘട്ടത്തിൽ ന്യൂസിലാന്റിൽ ഉണ്ടായിരുന്ന അഞ്ച് പക്ഷിവർഗ്ഗങ്ങളിൽ ഏറ്റവും വലിയ ഇനമായിരുന്നു കൈരുക്കു എന്നു കണക്കാക്കപ്പെടുന്നു. ഇവയിൽ രണ്ട് ഉപവർഗ്ഗങ്ങളാണ് ഉണ്ടായിരുന്നത്[2]. സാധാരണ പെൻഗ്വിനുകളെ അപേഷിച്ച് വലിയ കൊക്കുകളും ചിറകുകളുമാണ് ഇവയ്ക്ക് ഉണ്ടായിരുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൈരുക്കു&oldid=2417255" എന്ന താളിൽനിന്നു ശേഖരിച്ചത്