കൈതക്കൽ ജാതവേദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൈതയ്ക്കൽ ജാതവേദൻ മലയാളത്തിലെ ഒരു കവിയാണ്‌.. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് ഇദ്ദേഹം ജനിച്ചത്.

മലയാളഭാഷയിലെ മഹാകവികളുടെ സമൂഹത്തിലേക്ക് വീരകേരളം എന്ന ലക്ഷണയുക്തമായ മഹാകാവ്യത്തിലൂടെ പ്രവേശിച്ച വ്യക്തിയാണ് കൈതക്കൽ ജാതവേദൻ. അക്ഷരശ്ലോകരംഗത്തും കവിതാരചനാ രംഗത്തും മുമ്പുതന്നെ തിളങ്ങിനിന്നിരുന്ന ഇദ്ദേഹം ഒട്ടേറേ അവാർഡുകൾക്കും മെഡലുകൾക്കും അർഹനായിട്ടുണ്ട്. ചെറുപ്പം മുതലേ ശ്ലോക പഠനത്തിൽ തൽപരനായിരുന്നു. കേരളവർമ്മ പഴശ്ശിരാജായുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വീരകേരളം എന്ന മഹാകാവ്യവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.[1]

ജീവിതം[തിരുത്തുക]

1951 ഓഗസ്റ്റ് 24 ന് ജനനം. പിതാവ് കൈതക്കൽമനക്കൽ ജാതവേദൻ(കുഞ്ചുണ്ണി) നമ്പൂതിരിപ്പാട്. അമ്മ പാണ്ടമ്പറമ്പത്ത് മഹൾ ദേവി അന്തർജ്ജനം. 1970ൽ ടി ടി സി പാസായശേഷം അതെ വർഷം മുതൽ വിവിധ സർക്കാർ സ്കൂളുകളിൽ അധ്യാപകൻ.2007 ൽ ഹെഡ്മാസ്റ്റരായി വിരമിച്ചു..

കലാജീവിതം[തിരുത്തുക]

ചെറുപ്പം മുതലേ ശ്ലോകപഠനത്തിൽ ആകൃഷ്ടനായി . ഏഴുപതുകളുടെ മധ്യത്തിൽ അക്ഷരശ്ലോകരംഗത്തും ശ്ലോകരചനയിലും പ്രശസ്തനായി. തൃശ്ശൂരിലെ അഖിലകേരള അക്ഷരശ്ലോകപരിഷത്ത് ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുത്ത അവതരണത്തിനുള്ള ചക്കോളാ സുവർണ്ണമുദ്രയും ഏകാക്ഷരത്തിനുള്ള ഫാഷൻ ട്രോഫിയും നേടിയിട്ടുണ്ട്.

  • 2014-ലെ വെണ്മണി സ്മാരക പുരസ്കാരത്തിന് "വീരകേരളം" മഹാകാവ്യം അർഹമായി.[2]

കൃതികൾ[തിരുത്തുക]

കവനകൗതുകം-തൃശ്ശൂർ പ്രസിദ്ധീകരിച്ചത്
  • പുഴകണ്ടകുട്ടി
  • ദിവ്യഗായകൻ,
  • ദുശ്ശള
  • ഗളിതവിഭശ്ചാർത്ഥിഷു
  • അനർഘനിമിഷങ്ങൾ
  • തച്ചോളി ചന്തു
കവനകൈരളി ഗുരുവായൂർ പ്രസിദ്ധികരിച്ചത്
  • ശൈവാഷ്ടപ്രാസം
  • ഗുപ്തോപഗുപ്തി
  • ബരസോയ്
പഞ്ചാംഗം പ്രസ്സ് കുന്നംകുളം പ്രസിദ്ധീകരിച്ചത്‌

തർജ്ജമകൾ[തിരുത്തുക]

സംസ്കൃതം അടിസ്ഥാനമായി പഠിച്ചിട്ടില്ലെങ്കിലും ഭർത്തൃഹരി യുടെ ശതകത്രയം, മേല്പുത്തൂരിന്റെ ശ്രീപാദസപ്തതി എന്നിവ വൃത്താനുവൃത്തം തർജ്ജമ ചെയ്തിട്ടുണ്ട്

കൂടാതെ ഒട്ടേറെ മുക്തകങ്ങളും രചിച്ചിട്ടുണ്ട്. ഇപ്പൊഴും ഓർക്കുട്ട് ൽ സൗപർണ്ണീക കമ്യൂണിറ്റിയിൽ ശ്ലോകങ്ങൾ രചിക്കാറുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

  1. "മലയാളത്തിന് ഒരു മഹാകാവ്യം കൂടി; പഴശ്ശിയുടെ ജീവിതവുമായി വീരകേരളം". മാദ്ധ്യമം. 8 ജൂൺ 2012. മൂലതാളിൽ നിന്നും 2013-05-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  2. "വെണ്മണി അവാർഡ് കൈതയ്ക്കൽ ജാതവേദന്‌". മാതൃഭൂമി. 27 ഏപ്രിൽ 2014. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-05-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
  3. പ്രസാദ് മുല്ലപ്പള്ളി (04 സെപ്റ്റംബർ 2010). "മലയാളത്തിൽ വീണ്ടും ഒരു മഹാകാവ്യം; ഇതിവൃത്തം പഴശ്ശി ചരിത്രം". മാതൃഭൂമി. മൂലതാളിൽ (പത്രലേഖനം) നിന്നും 2012-08-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 മെയ് 2014. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=കൈതക്കൽ_ജാതവേദൻ&oldid=3775717" എന്ന താളിൽനിന്ന് ശേഖരിച്ചത്