Jump to content

കൈക്കുളങ്ങര രാമവാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന കാവ്യശാസ്ത്രങ്ങൾക്കു സുഗ്രഹവും ലളിതവുമായ വ്യാഖ്യാനങ്ങൾ ചമച്ച പ്രമുഖ സംസ്കൃതഭാഷാപണ്ഡിതനും, അദ്ധ്യാപകനുമായിരുന്നു കൈക്കുളങ്ങര രാമവാര്യർ (1832-1896).

ആദ്യകാലം

[തിരുത്തുക]

പഴയ കൊച്ചി സംസ്ഥാനത്തെ തലപ്പിള്ളി താലൂക്കിലുള്ള കടങ്ങോട് എന്ന സ്ഥലത്ത് കൈക്കുളങ്ങര കിഴക്കേവാര്യത്ത് നാരായണിവാരസ്യാരുടേയും കൈതക്കോട്ടു ഭട്ടതിരിയുടേയും പുത്രനായാണ് അദ്ദേഹം ജനിച്ചത്.[1] നീർമഠം സ്വാമിയാാരുടെ അതിഥിയായി എത്തിയ ഒരു സിദ്ധനാണ് വാരിയരെ ബ്രഹ്മസൂത്രശങ്കരഭാഷ്യവും യോഗാനുഷ്ഠാനങ്ങളും അഭ്യസിപ്പിച്ചത് എന്നു കരുതുന്നു.[2] ശിക്ഷണത്തിനു ശേഷം പിരിയുമ്പോൾ വാഗ്ദാസൻ, രാമാനന്ദനാഥൻ, പണ്ഡിതപാരശവേന്ദ്രൻ എന്നീ മൂന്നു ബിരുദങ്ങൾ അദ്ദേഹത്തിനു നൽകപ്പെട്ടു.

പ്രധാനവ്യാഖ്യാനങ്ങൾ

[തിരുത്തുക]

വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തിനു കൈക്കുളങ്ങര എഴുതിയ പ്രസിദ്ധമായ മലയാള വ്യാഖ്യാനമാണ് ഹൃദ്യപഥാവ്യാഖ്യാനം.

ഓലയിൽ എഴുതിയ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ആയിരുന്നു പിഴവുകൾ തീർത്ത് രാമവാരിയർ ആദ്യം കടലാസിലേക്ക് പകർത്തിയത്.[3] വിദ്യരത്നപ്രഭ എന്ന അച്ചുകൂടത്തിലാണ് രാമവാരിയരുടെ ആദ്യകാലകൃതികൾ പുറത്തിറങ്ങിയത്.അമരകോശത്തിന്റെ ബാലപ്രിയാ വ്യാഖ്യാനം, അഷ്ടാംഗഹൃദയത്തിന്റെ സാരാർത്ഥ ദർപ്പണ വ്യാഖ്യാനം, നൂതനസിദ്ധരൂപം,ബാലപ്രബോധനം,സമാസചക്രം,ലക്ഷ്മണോപദേശം,എന്നിവയുടെ വ്യാഖ്യാനങ്ങളും രാമവാരിയർ രചിച്ചു. കൂടാതെ 108 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വാഗാനന്ദലഹരി, നാൽപ്പതിൽപ്പരം പദ്യങ്ങളൂള്ള വാമദേവസ്തവവും അദ്ദേഹം രചിച്ചിട്ടുണ്ട്.

മറ്റു കൃതികൾ

[തിരുത്തുക]
  • ബാലബോധിനി വ്യാഖ്യാനം.
  • വിംശതി വ്യാഖ്യ
  • വിദ്യാക്ഷരമാല
  • വാസുദേവമനനം
  • ജീവൻ മുക്തിപ്രകരണം
  • വൈദ്യാമൃതതരംഗിണി
  • മഹിഷമംഗലഭാണം
  • അഷ്ടപദി
  • അമരുകശതകം

കുമാരസംഭവത്തിന്റെ മൂന്നു സർഗ്ഗങ്ങൾക്കു സംസ്കൃതത്തിൽ പ്രേയസി എന്ന വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. ഭാരത വിജ്ഞാന പഠനങ്ങൾ .കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് .1998. പേജ് 155,156.
  2. ഭാരത വിജ്ഞാന പഠനങ്ങൾ .കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് .1998. പേജ് 160
  3. "അഞ്ഞൂറ് രൂപയ്ക്ക് പതിനാറ് പുസ്തകങ്ങളുടെ പകർപ്പവകാശം വിറ്റ കവി". മാതൃഭൂമി ഓൺലൈൻ. 1 ഒക്ടോബർ 2017. Archived from the original on 3 നവംബർ 2017. Retrieved 13 മാർച്ച് 2018.
കേരളീയ ഗണിത-ജ്യോതിശാസ്ത്ര സരണി
ആര്യഭടൻ | വടശ്ശേരി പരമേശ്വരൻ | സംഗമഗ്രാമ മാധവൻ | നീലകണ്ഠ സോമയാജി | ജ്യേഷ്ഠദേവൻ | ശങ്കര വാര്യർ | മേൽപ്പത്തൂർ നാരായണ ഭട്ടതിരി | അച്യുത പിഷാരടി | പുതുമന ചോമാതിരി | തലക്കുളത്തൂർ ഭട്ടതിരി| കൈക്കുളങ്ങര രാമവാര്യർ| ശങ്കരനാരായണൻ
"https://ml.wikipedia.org/w/index.php?title=കൈക്കുളങ്ങര_രാമവാര്യർ&oldid=3921252" എന്ന താളിൽനിന്ന് ശേഖരിച്ചത്