Jump to content

കേരള സോപ്പ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള സോപ്പ്സ് കോഴിക്കോട്
സ്ഥാപിതം2010
ആസ്ഥാനം,
ഉത്പന്നങ്ങൾകേരള സാൻഡൽസ്, ത്രിൽ, വെപ്പ്, കൈരളി, കോൾറ്റാർ, വാഷ്‌വെൽ.
മാതൃ കമ്പനികേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്
വെബ്സൈറ്റ്keralasoaps.net

കേരള സംസ്ഥാനത്തെ ഒരു പൊതുമേഖലാ സോപ്പ് നിർമ്മാണ കമ്പനിയാണ് കേരള സോപ്‌സ് ആൻഡ് ഓയിൽസ് ലിമിറ്റഡ്.[1][2] 1914-ലാണ് കമ്പനി സ്ഥാപിതമായത്.[3] കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായാണ് കമ്പനി പ്രവർത്തിക്കുന്നത്. നാലു പതിറ്റാണ്ടിന്റെ പ്രവർത്തനത്തിനുശേഷം, കനത്ത നഷ്ടം മൂലം 2002-ൽ പൂട്ടി. എട്ട് വർഷത്തേക്ക് അടച്ചിട്ട ശേഷം, പുതിയ മാനേജുമെന്റിന്റെ കീഴിൽ 2010 ജനുവരി 1-ന് പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കോഴിക്കോട് നടക്കാവ് അണ് ആസ്ഥാനം. കുളി സോപ്പ്, അലക്ക് സോപ്പ്, പാത്രം കഴുകുന്ന സോപ്പ് എന്നിവ ഉത്പാദിപ്പിക്കുന്നു.[2] കേരളത്തിലെ മറയൂരിൽ നിന്നുള്ള ചന്ദനതൈലം ഉപയോഗിച്ച് നിർമ്മിച്ച കേരള സാൻഡൽസ് കുളി സോപ്പ് പേരുകേട്ടതാണ്. അന്താരാഷ്ട്ര വിപണിയിൽ മത്സ രിക്കനുള്ള തയ്യാർ എടുപ്പിലാണ് സ്ഥാപനം.[1] [2] [4]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Kerala State Industrial Enterprises Official Website.
  2. 2.0 2.1 2.2 "The Hindu, 29 Dec 2009". Archived from the original on 2012-11-10. Retrieved 2019-07-06.
  3. Bloomberg BusinessWeek.
  4. "ExpressIndia.com 'Kerala Soaps and Oils scouting for partners to meet capacity utilisation'". Archived from the original on 2012-10-14. Retrieved 2019-07-06.
"https://ml.wikipedia.org/w/index.php?title=കേരള_സോപ്പ്സ്&oldid=3850226" എന്ന താളിൽനിന്ന് ശേഖരിച്ചത്