മൈസൂർ ചന്ദനസോപ്പ്
പ്രമാണം:Mysore Sandal Soap.jpg | |
തരം | സോപ്പ് |
---|---|
പുറത്തിറക്കിയ വർഷം | 1916 |
കമ്പനി | കർണാടകാ സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (KSDL), ബെംഗളൂരു, കർണാടക, ഇന്ത്യ |
ലഭ്യത | ലഭ്യമാണ് |
നിലവിലെ വിതരണക്കാർ | KSDL |
വെബ്സൈറ്റ് | www |
കുറിപ്പുകൾ ഇന്ത്യൻ ക്രിക്കറ്റർ മഹേന്ദ്ര സിങ് ധോണി സോപ്പിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു. (2006) |
ചന്ദനമരങ്ങളിൽ നിന്നു വേർതിരിച്ചെടുക്കുന്ന എണ്ണ ചേർത്ത് നിർമ്മിക്കുന്ന പ്രത്യേക തരം സോപ്പ് ആണ് മൈസൂർ ചന്ദന സോപ്പ് (ഇംഗ്ലീഷ്: Mysore Sandal Soap; കന്നട: ಮೈಸೂರ್ ಸ್ಯಾಂಡಲ್ ಸೋಪ್).[1] ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കർണാടകാ സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് എന്ന സർക്കാർ സ്ഥാപനമാണ് ഇതു നിർമ്മിക്കുന്നത്. മൈസൂരിലെ രാജാവായിരുന്ന നാൽവഡി കൃഷ്ണരാജ വോഡയാർ 1916-ൽ സ്ഥാപിച്ച ഈ കമ്പനി, കഴിഞ്ഞ നൂറ് വർഷങ്ങളായി സോപ്പ് ഉൽപ്പാദിപ്പിച്ചു വരികയാണ്.[1] സോപ്പിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും ദുരുപയോഗം തടയുന്നതിനുമായി ഇതിനെ ഭൂപ്രദേശ സൂചികാ പട്ടികയിൽ ഉൾപ്പെടുത്തിരിക്കുന്നു.[2] 2006-ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചിരുന്നു.[3]
ചരിത്രം
[തിരുത്തുക]ചന്ദനമരങ്ങൾക്കു പേരുകേട്ട സ്ഥലമാണ് മൈസൂർ. 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൈസൂരിൽ നിന്നും യൂറോപ്പിലേക്ക് വൻതോതിൽ ചന്ദനമരങ്ങൾ കയറ്റുമതി ചെയ്തിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിലേക്ക് ചന്ദനമരങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയാതെവന്നതോടെ മൈസൂരിലെ രാജാവ് നാൽവഡി കൃഷ്ണരാജ വോഡയാർ, ഇവ ഉപയോഗിച്ച് ഒരു വ്യവസായം തുടങ്ങുവാൻ തീരുമാനിച്ചു. ചന്ദനമരങ്ങളിൽ നിന്നെടുക്കുന്ന പ്രത്യേക എണ്ണ കൊണ്ടു സോപ്പ് നിർമ്മിക്കുന്നതിനായി 1916-ൽ ബെംഗളൂരുവിൽ അദ്ദേഹം ഒരു ഫാക്ടറി സ്ഥാപിച്ചു. അതേവർഷം തന്നെ എണ്ണ ഉൽപ്പാദനത്തിനായി മറ്റൊരു ഫാക്ടറി കൂടി പ്രവർത്തനം ആരംഭിച്ചു. 1944-ൽ ഷിമോഗയിൽ രണ്ടാമത്തെ എണ്ണക്കമ്പനിയും നിലവിൽ വന്നു.[4] കർണാടകയിലെ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു ശേഷം ഈ ഫാക്ടറികളെല്ലാം സർക്കാരിന്റെ ഉടമസ്ഥതയിലായി. 1980-ൽ മൂന്നു ഫാക്ടറികളെയും ഒരുമിപ്പിച്ചുകൊണ്ട് കർണാടകാ സോപ്പ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി പ്രവർത്തനം തുടർന്നു. ചന്ദനസോപ്പ് കൂടാതെ ചന്ദനത്തിരികൾ, ടാൽക്കം പൗഡർ, ഡിറ്റർജന്റ്സ് തുടങ്ങിയവയും കമ്പനി ഉൽപ്പാദിപ്പിക്കുന്നുണ്ട്.
വ്യാപാരം
[തിരുത്തുക]2006 മാർച്ചിലെ കണക്കനുസരിച്ച്, പ്രതിവർഷം ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന നാലരലക്ഷം ടൺ സോപ്പിൽ 6500 ടണ്ണും മൈസൂർ ചന്ദനസോപ്പാണ്.[3] വർഷംതോറും 26,000 ടൺ സോപ്പ് വരെ ഉൽപ്പാദിപ്പിക്കുവാനുള്ള ശേഷി കമ്പനിക്കുണ്ട്.[4] കർണാടക കൂടാതെ ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് സോപ്പിന്റെ പ്രധാന ഉപഭോക്താക്കൾ.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Bageshree S. (2006-10-28). "Scent of the region". Online Edition of The Hindu, dated 2006-10-28. Chennai, India: The Hindu. Archived from the original on 2007-10-01. Retrieved 2007-07-31.
- ↑ P. Manoj (2006-03-05). "GI certificate for Mysore Sandal Soap". Online Edition of The Hindu, dated 2006-03-05. Chennai, India: The Hindu. Archived from the original on 2007-10-01. Retrieved 2007-07-31.
- ↑ 3.0 3.1 Madhumathi D. S. "A whiff of cricket". Online Edition of The Hindu Business Line, dated 2006-03-30. The Hindu Business Line. Retrieved 2007-07-31.
- ↑ 4.0 4.1 "Profile". Online webpage of the Karnataka Soaps and Detergents Limited. Archived from the original on 2007-07-16. Retrieved 2007-07-31.