കെ.സി. അജയകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള സാഹിത്യകാരനും വിവർത്തകനുമാണ് കെ.സി. അജയകുമാർ (K C Ajayakumar)(1964). 2016 ൽ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]

ജീവിതരേഖ[തിരുത്തുക]

പത്തനംത്തിട്ട കോയിപ്രം പഞ്ചായത്തിൽ കെ.വി. ചന്ദ്രൻനായരുടെയും എം.എൻ. മീനാക്ഷിയമ്മയുടെയും മകനായി ജനിച്ചു. ഇന്ത്യൻ ഓവർസീസ്‌ ബാങ്കിൽ സീനിയൽ മാനേജർ (രാജ്‌ഭാഷ) ആയിരുന്നു. പിന്നീട് കോർപ്പറേഷന് ബാങ്കില് ചീഫ് മാനേജർ (രാജഭാഷ) ആയിരിക്കെ ജോലിയില് നിന്നു പിരിഞ്ഞ് മുഴുവന് സമയ സാഹിത്യസപര്യയിലാണ്. ഇപ്പോള് തിരുവനന്തപുരത്ത് താമസിക്കുന്നു.

കൃതികൾ[തിരുത്തുക]

മൂല രചന – ഹിന്ദിയിൽ[തിരുത്തുക]

 1. സ്വതന്ത്രതാ ആന്ദോലൻ പർ ആധാരിത് ഹിന്ദി ഉപന്യാസ്
 2. മലയാളം വ്യാകരണ് ഏക് പരിചയ്
 3. കാളിദാസ്
 4. സൂര്യഗായത്രി

പരിഭാഷ ഹിന്ദിയിലേക്ക്[തിരുത്തുക]

 1. വാല്മീകി രാമായണ് ഏക് അധ്യയൻ
 2. ഗീതാശാസ്ത്രം - ശ്രീ.സി.രാധാകൃഷ്ണന്റെ ഗീതാദര്ശനം എന്ന ഗീതാവ്യാഖ്യാനത്തിന്റെ ഹിന്ദി പരിഭാഷ

മൂല രചന മലയാളത്തിൽ[തിരുത്തുക]

 1. കാളിദാസൻ (നോവൽ)
 2. മൃത്യുഞ്ജയം (നോവൽ)
 3. രവീന്ദ്രനാഥം (നോവല്) - രവീന്ദ്രനാഥ ടാഗോറിന്റെ സര്ഗ്ഗമനസ്സിന്റെ നോവല് രൂപാന്തരം
 4. ആദിശങ്കരം (ആദിശങ്കരന്റെ ജീവിത കഥയിലൂടെ അദ്വൈതവേദാന്തത്തെ പരിചയപ്പെടുത്തുന്ന കൃതി)

പരിഭാഷ മലയാളത്തിലേക്ക്[തിരുത്തുക]

 1. കർമ്മയോഗം - മൂല രചന നരേന്ദ്ര കോഹിലി (കൃഷ്ണകഥയുടെ പശ്ചാത്തലത്തിലുള്ള നോവൽ ഡോ.കെ.സി.സിന്ധുവുമായി ചേർന്നുള്ള പരിഭാഷ)
 2. അഭ്യുദയം - - മൂല രചന നരേന്ദ്ര കോഹിലി (രാമകഥയുടെ പശ്ചാത്തലത്തിലുള്ള നോവൽ ഡോ.കെ.സി.സിന്ധുവുമായി ചേർന്ന്)

മഹാഭാരതകഥയുടെ പശ്ചാത്തലത്തിലുള്ള നരേന്ദ്ര കോഹിലിയുടെ എട്ടു നോവലുകൾ[തിരുത്തുക]

 1. ബന്ധനം
 2. അധികാരം (ഡോ.കെ.സി.സിന്ധുവുമായി ചേർന്ന്)
 3. കർമ്മം
 4. ധർമ്മം
 5. അന്തരാൾ
 6. പ്രച്ഛന്നം
 7. പ്രത്യക്ഷം
 8. മുക്തി

മറ്റു വിവർത്തനങ്ങള്[തിരുത്തുക]

 1. വിവേകാനന്ദം - മൂല രചന നരേന്ദ്ര കോഹിലി
 2. ടോഗോർ കഥകൾ സമ്പൂർണ്ണം
 3. ഗോര - മൂല രചന – രവീന്ദ്രനാഥ ടാഗോർ - സഹിത്യ അക്കാദമി പുരസ്കാരം 2015
 4. സി.വി.രാമൻ പിള്ള (ലഘുജീവചരിത്രം) മൂല രചന എസ്.ഗുപ്തൻ നായർ
 5. ഛത്രപതി ശിവാജി സദ്ഭരണത്തിന്റെ മാതൃക – മൂല രചന അനിൽ മാധവ് ദവേ
 6. ഭാരതവികസനം സാധ്യതകള് , പ്രശ്നങ്ങള്, പരിഹാരങ്ങൾ – മൂല രചന സന്ദീപ് വസലേക്കർ
 7. അംബേഡ്കർ സാമൂഹിക വിപ്ലവയാത്ര – മൂലരചന ദത്തോപന്ത് ഠേംഗഡി
 8. ബാബാസാഹബ് അംബേഡ്കറും സാമൂഹ്യനീതിയും – മൂല രചന രമേശ് പതംഗേ
 9. യതോ ധര്മ്മസ്തതോ ജയഃ - മൂല രചന നരേന്ദ്ര കോഹിലി
 10. സീതാമാനസം (മൃദുലാ സിന്ഹയുടെ സീതാ പുനി ബോലി എന്ന നോവലിന്റെ മലയാള പരിഭാഷ)
 11. നരന്ദ്രമോദി- ഉടച്ചുവാര്ക്കലിന്റെ പെരുന്തച്ചന്-നവഭാരത ശില്പി - മൂല രചന ഡോ.ആര്.ബാലശങ്കര്
 12. നരേന്ദ്രമോദിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങള് - നരേന്ദ്രമോദി
 13. മനസ്സില് തൊട്ടു പറഞ്ഞത് - മന് കീ ബാത് 2017, 2018, 2019 ജനുവരി, ഫെബ്രുവരി - നരേന്ദമോദി

പുരസ്കാരം[തിരുത്തുക]

2000 ല് കേന്ദ്ര സർക്കാർ മാനവസംസാധന് വികാസ് മന്ത്രാലയത്തിന്റെ ഹിന്ദീതർ ഭാഷീ ഹിന്ദി ലേഖക് പുരസ്കാർ

 • 2016 ൽ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
 • 2018 ല് വിശ്വഹിന്ദി സമ്മേളന് ഏര്പ്പെടുത്തിയിട്ടുള്ള വിശ്വഹിന്ദി സമ്മാന്

അവലംബം[തിരുത്തുക]

 1. http://www.dcbooks.com/kendra-sahitya-akademi-award-for-k-c-ajayakumar.html
"https://ml.wikipedia.org/w/index.php?title=കെ.സി._അജയകുമാർ&oldid=3142110" എന്ന താളിൽനിന്ന് ശേഖരിച്ചത്