കെ.വി. മോഹൻകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.വി.മോഹൻകുമാർ

മലയാള ഭാഷയിലെ സാഹിത്യകാരനാണ് 'കെ.വി. മോഹൻകുമാർ'.

7നോവലുകളും 8 കഥാസമാഹാരവും ഉൾപ്പെടെ 25പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 'ഉഷ്‌ണരാശി'എന്ന കൃതിക്ക് 2018ലെ വയലാർ അവാർഡ് ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ പട്ടണത്തിൽ കെ.വേലായുധൻപിളളയുടെയും ലക്ഷ്‌മിക്കുട്ടി അമ്മയുടെയും മകനായി 1958 ഡിസംബർ 31 ന് ജനിച്ചു.ബാല്യത്തിൽ അമ്മയുടെ നാടായ ചേർത്തലയിലേക്ക് താമസം മാറി.[1] കേരളകൗമുദിയിലും മലയാള മനോരമയിലുമായി 12 വർഷം പത്രപ്രവർത്തകനായിരുന്നു. പിന്നീട് (1993)ഡെപ്യൂട്ടി കലക്‌ടറായി സംസ്‌ഥാന സിവിൽ (എക്‌സിക്യൂട്ടീവ്‌) സർവീസിൽ ചേർന്നു. 2004 ൽ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട്ടും കോഴിക്കോട്ടും കളക്ടറായിരുന്നു.പാലക്കാട്ട് ജില്ലാ കലക്ടറായിരിക്കെ 2011ലെ ദേശീയ സെൻസസ് മികവുറ്റ രീതിയിൽ നടപ്പാക്കിയതിനു വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പ്രശംസാപത്രവും വെള്ളിപ്പതക്കവും ലഭിച്ചു .

2010-ൽ ശിവൻ സംവിധാനംചെയ്ത് ദേശീയ അവാർഡ് നേടിയ 'കേശു' എന്ന കുട്ടികളുടെ സിനിമയ്ക്ക് തിരക്കഥയെഴുതി. ആദ്യനോവലായ 'ശ്രാദ്ധശേഷം' 'മഴനീർത്തുള്ളികൾ' എന്നപേരിൽ വി.കെ. പ്രകാശ് സിനിമയാക്കി.'ക്ലിന്റ് 'എന്ന ചിത്രത്തിനും തിരക്കഥയെഴുതി


ഔദ്യോഗികരംഗത്ത്‌[തിരുത്തുക]

അടൂർ ,കൊല്ലം ,തിരുവനന്തപുരം എന്നിവിടങ്ങളിൽ ആർ ഡി ഒ ആയിരുന്നു. കേരള സംസ്ഥാന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സെക്രട്ടറി, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി, ബേക്കൽ റിസോർട്സ് ഡെവലപ്മെൻറ് കോർപറേഷൻ, ടൂറിസ്റ്റ് റിസോർട്സ് കേരള ലിമിറ്റഡ് എന്നീ പൊതുമേഖല കമ്പനികളുടെ മാനേജിങ് ഡയറക്ടർ, സുനാമി പുനരധിവാസ പരിപാടി ഡയറക്ടർ (ഓപറേഷൻസ്), നോർക ഡയറക്ടർ, നോർക റൂട്ട്സ് സി.ഇ.ഒ,ഗ്രാമ വികസന കമ്മീഷണർ , ഹയർ സെക്കണ്ടറി ഡയറക്ടർ , പൊതു വിദ്യാഭ്യാസ ഡയറക്ടർ,പൊതു വിദ്യാഭ്യാസ സ്‌പെഷൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു .


ഇപ്പോൾ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ആണ് . ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്‌സിന്റെ സംസ്ഥാന ചീഫ് കമ്മീഷണറായും ടോക്യോ ആസ്ഥാനമായുള്ള ഓയിസ്ക ഇന്റർ നാഷണലിന്റെ ദക്ഷിണേന്ത്യ പ്രസിഡന്റ് ആയും പ്രവർത്തിച്ചു വരുന്നു .[2]

സഹയാത്രിക :രാജലക്ഷ്മി, മക്കൾ :ലക്ഷ്മി ,ആര്യ [3]

കൃതികൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

 • ശ്രാദ്ധശേഷം
 • ഹേ രാമ
 • ജാരനും പൂച്ചയും
 • ഏഴാമിന്ദ്രിയം
 • പ്രണയത്തിൻറെ മൂന്നാംകണ്ണ്
 • ഉഷ്ണരാശി - കരപ്പുറത്തിന്റെ ഇതിഹാസം
 • എടലാക്കുടി പ്രണയരേഖകൾ
 'പ്രണയത്തിൻറെ മൂന്നാംകണ്ണ്'ഇംഗ്ലീഷ് പരിഭാഷ'Third eye of love'എന്ന പേരിൽ പ്രസിദ്ധീകരിച്ചു .വിവർത്തക:ഡോ .മഞ്ജുള ചേർക്കിൽ.'ശ്രാദ്ധശേഷം'ഇംഗ്ലീഷ് വിവർത്തനം 'End of A Journey 'എന്ന പേരിൽ പ്രസിദ്ധീകരിച്ചു.വിവർത്തകൻ :N.ഹരിദാസ് മേനോൻ.ബാലസാഹിത്യകൃതി :'Mother Dove and Magic Box '.പരിഭാഷക :Arya Mohan.

കഥാസമാഹാരങ്ങൾ[തിരുത്തുക]

 • അകംകാഴ്ചകൾ
 • ക്നാവല്ലയിലെ കുതിരകൾ
 • അളിവേണി എന്ത് ചെയ്‌വൂ
 • ഭൂമിയുടെ അനുപാതം
 • ആസന്ന മരണൻ
 • പുഴയുടെ നിറം ഇരുൾ നീലിമ
 • എന്റെ ഗ്രാമ കഥകൾ
 • കരപ്പുറം കഥകൾ

മറ്റ് കൃതികൾ[തിരുത്തുക]

 • ദേവരതി (യാത്രാനുഭവങ്ങൾ )
 • മനസ് നീ,ആകാശവും നീ (ലേഖനങ്ങൾ)
 • അപ്പൂപ്പൻ മരവും ആകാശ പൂക്കളും (ബാലസാഹിത്യം)
 • മീനുക്കുട്ടി കണ്ട ലോകം (ബാലസാഹിത്യം )
 • അമ്മുവും മാന്ത്രികപേടകവും(ബാലസാഹിത്യം)
 • കുഞ്ഞനുറുമ്പും മാടപ്രാവും (ബാലസാഹിത്യം )
 • അലിഗയിലെ കലാപം (നോവലെറ്റ് സമാഹാരം)
 • ദേവി നീ പറയാറുണ്ട് (ഓർമകുറിപ്പുകൾ) ഈ കൃതി 'ജീവൻറെ അവസാനത്തെ ഇല' എന്ന പേരിൽ പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 • റൊമീല ഒരോർമ്മച്ചിത്രം(ഓർമകുറിപ്പുകൾ)
 • ജാരവൃക്ഷത്തിന്റെ തണൽ (നോവൽ സമാഹാരം )

പ്രധാന സാഹിത്യ പുരസ്കാരങ്ങൾ:

 • വയലാർ സാഹിത്യ പുരസ്കാരം (2018)
 • മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷന്റെ സമസ്തകേരളം നോവൽ പുരസ്‌കാരം (2019)

അങ്കണം ഷംസുദ്ദീൻ സ്മൃതി നോവൽ പുരസ്കാരം (2019)

 • കാരൂർ പുരസ്കാരം (1986)
 • തോപ്പിൽ രവി അവാർഡ് (2013)
 • ഫൊക്കാന സാഹിത്യ പുരസ്കാരം(2017)
 • അയ്മ അക്ഷരമുദ്ര പുരസ്കാരം (2017)
 • കെ .സുരേന്ദ്രൻ നോവൽ അവാർഡ്(2018)
 • ഡോ .കെ .എം .തരകൻ സുവർണ്ണരേഖ നോവൽ പുരസ്കാരം (2017)
 • പ്രഥമ ഒ വി വിജയൻ ഖസാക്ക് നോവൽ പുരസ്കാരം (2018)
 • തിക്കുറിശി ഫൗണ്ടേഷൻ അവാർഡ് (2016)
 • പ്ലാവില സാഹിത്യ പുരസ്കാരം (2017)
 • തൃശൂർ സഹൃദയവേദി സാഹിത്യ പുരസ്കാരം (2017)
 • കോഴിക്കോട് സഹൃദയ വേദി അവാർഡ് (2018)
 • ഇ.കെ നായനാർ സാംസ്‌കാരിക സമിതി ഭാവയിത്രി പുരസ്കാരം (2016)
 • പി എൻ പണിക്കർ സ്മാരക സാഹിത്യ പുരസ്‌കാരം 2019
 • മലയാളി രത്ന പുരസ്‌കാരം 2019
 • അങ്കണം ഷംസുദ്ദീൻ സ്മൃതി നോവൽ പുരസ്കാരം (2019)

ഇ മെയിൽ :kvmohankumar@yahoo.com

അവലംബം[തിരുത്തുക]

 1. "കെ.വി.മോഹൻകുമാർ". പുഴ.കോം. ശേഖരിച്ചത് 2013 ഓഗസ്റ്റ് 24.
 2. http://news.keralakaumudi.com/beta/news.php?NewsId=TlRWTTAzMjY2Mzc=&xP=RExZ&xDT=MjAxNi0wNi0yNSAwMDoxMDowMA==&xD=MQ==&cID=Mw==
 3. http://news.keralakaumudi.com/beta/news.php?NewsId=TlRWTTAzMjY2Mzc=&xP=RExZ&xDT=MjAxNi0wNi0yNSAwMDoxMDowMA==&xD=MQ==&cID=Mw==
"https://ml.wikipedia.org/w/index.php?title=കെ.വി._മോഹൻകുമാർ&oldid=3211812" എന്ന താളിൽനിന്ന് ശേഖരിച്ചത്