കെ.വി. അഷ്ടമൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.വി. അഷ്ടമൂർത്തി
ജനനം1952 ജൂൺ 27
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ
പങ്കാളി(കൾ)സബിത

1952 ജൂൺ 27ന്‌ തൃശൂർ ജില്ലയിലെ ആറാട്ടുപുഴയിൽ ജനിച്ചു. അച്‌ഛൻ: കെ.കെ. വാസുദേവൻ നമ്പൂതിരിപ്പാട്‌. അമ്മ: ശ്രീദേവി അന്തർജനം. തൃശൂർ ശ്രീകേരളവർമ കോളേജിൽ നിന്നും ബി.കോം. കഴിഞ്ഞ്‌ 1974ൽ മുംബൈയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. ഇവിടെ പന്ത്രണ്ടുകൊല്ലം ജോലി ചെയ്‌തു. 1986ൽ നാട്ടിൽ തിരിച്ചെത്തി. തൃശൂരിലുളള എസ്‌.എൻ.എ. ഔഷധശാലയിൽ ജോലിചെയ്തിരുന്നു. സബിതയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകളുണ്ട്.

കൃതികൾ[തിരുത്തുക]

 • എപ്പോഴാണ് മകൾ മടങ്ങിയെത്തുക[1]
 • കരുവന്നൂർപ്പുഴയിലെ പാലം[2]
 • റിഹേഴസൽ ക്യാമ്പ്‌ [3]
 • മരണശിക്ഷ - കഥാവർഷം [4]
 • വീടുവിട്ടുപോകുന്നു[5][6]
 • തിരിച്ചുവരവ്‌ [7]
 • പകൽവീട്‌ [8]
 • കഥാസാരം
 • ലാ പത്താ
 • പകൽവീട്‌
 • അനുധാവനം (പ്രവീൺകുമാറുമൊത്തെഴുതിയത്)
 • തിരിച്ചുവരവ്‌ (നോവലെറ്റ്)
 • അകലത്തെ ബോംബേ, അയലത്തെ മുംബൈ

പുരസ്കാരങ്ങൾ[തിരുത്തുക]

റിഹേഴ്‌സൽ ക്യാമ്പ്‌ എന്ന നോവൽ 1982-ലെ കുങ്കുമം അവാർഡു നേടി. വീടുവിട്ടുപോകുന്നു എന്ന കൃതിക്ക് 1992ലെ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. [9][10]

പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=8591
 2. http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=7313
 3. http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=3734
 4. http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=3045
 5. http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=1823
 6. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). ശേഖരിച്ചത് 27 മാർച്ച് 2020.
 7. http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=1459
 8. http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=384
 9. http://www.mathrubhumi.com/books/awards.php?award=12
 10. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
"https://ml.wikipedia.org/w/index.php?title=കെ.വി._അഷ്ടമൂർത്തി&oldid=3304333" എന്ന താളിൽനിന്ന് ശേഖരിച്ചത്