കെ.പി.ആർ. രയരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വാതന്ത്രസമര സേനാനിയും, പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളുമാണ്‌ കെ.പി.ആർ. രയരപ്പൻ. പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളായ പി. കൃഷ്ണപിള്ള, എ.കെ.ജി. , ഇ.എം.എസ് , ഇ.കെ. നായനാർ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള നേതാവാണ്. പ്രമുഖ സ്വാതന്ത്രസമര സേനാനി കെ.പി.ആർ. ഗോപാലന്റെ സഹോദരനായ അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.

ജീവിതരേഖ[തിരുത്തുക]

1911 ജൂൺ 15-ന് കണ്ണൂർ ജില്ലയിലെ കല്ല്യാശേരിയിൽ ജനനം. 2007 മേയ് 9 ന് അന്തരിച്ചു. തളിപ്പറമ്പ് മൂത്തേടത്ത് സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം ആദ്യമായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നത്. 42 വർഷത്തോളം പാപ്പിനിശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു.kalliasseri panchayat president

കമ്മ്യൂണിസ്റ്റ് ആശയ പ്രചാരണത്തിനൊപ്പം കർഷക അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ടതോടെ ശ്രദ്ധ നേടിയ രയരപ്പൻ അവകാശസമരങ്ങളുടെ ഭാഗമായി നിരവധി തവണ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

മനോരമയിൽ നിന്ന്

"https://ml.wikipedia.org/w/index.php?title=കെ.പി.ആർ._രയരപ്പൻ&oldid=1189709" എന്ന താളിൽനിന്ന് ശേഖരിച്ചത്