കെ.ടി. മാനു മുസ്‌ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ടി. മാനു മുസ്‌ലിയാർ
ജനനം1934
മരണം1 ഫെബ്രുവരി 2009
തൊഴിൽഇസ്ലാമിക പണ്ഡിതൻ

കേരളത്തിലെ ഒരു മുസ്ലിം മതപണ്ഡിതനും സംഘാടകനും വിദ്യാഭ്യാസ പ്രചാരകനും വാഗ്മിയുമായിരുന്നു കെ.ടി. മാനു മുസ്‌ലിയാർ എന്നറിയപ്പെട്ടിരുന്ന കെ.ടി. മുഹമ്മദ് മുസ്‌ലിയാർ. സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമ ജോയ്ന്റ് സെക്രട്ടറിയും മുശാവറ(കൂടിയാലോചന സമിതി) അംഗവുമായിരുന്ന അദ്ദേഹം 2009 ഫെബ്രുവരി 1-ന്‌ കോഴിക്കോട് വെച്ച് മരണമടഞ്ഞു[1].

ജീവിതരേഖ[തിരുത്തുക]

1932 ൽ മലപ്പുറം ജില്ലയിൽ പെടുന്ന കരുവാരക്കുണ്ടിലെ കണ്ണത്ത് ആണ്‌ ജനനം. പിതാവ്;കുഞ്ഞാറ. മതാവ്:ഇത്തിക്കുട്ടി. നന്നേ ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ടു. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു മനുമുസ്ല്യാരുടെ കുട്ടിക്കാലം. അതിനാൽ നാലാംക്ലാസ് വരെ മാത്രമേ സ്കൂൾ വിദ്യാഭ്യാസം നേടാൻ കഴിഞൊള്ളൂ. അതിൽ പിന്നെ കരുവാരക്കുണ്ടിലെ പള്ളിദർസിൽ (മുസ്ലിം പള്ളികളിൽ നടത്തപ്പെടുന്ന മതപഠനം) ചേർന്നു. ഉപരിപഠനം വെല്ലൂരിലെ ബാഖിയാത്തുസ്സാലിഹാത്തിൽ[2].

ഉപരിപഠനം പൂർത്തിയാക്കി 1957 ൽ ഇരിങ്ങാട്ടിരിയിൽ ഖാദിയും മുദർ‌രിസ്സുമായി(ദർസിൽ അദ്ധ്യാപകൻ). കേരളത്തിലെ പ്രമുഖ മതപണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉയർന്ന പണ്ഡിതനായിരുന്നു കെ.ടി മാനുമുസ്ല്യാർ. ഭിന്നവീക്ഷണം പുലർത്തുന്ന പണ്ഡിതന്മാരെ പോലും ബഹുമാനത്തോടെയാണ്‌ അദ്ദേഹം കണ്ടത്[2]. നല്ല ഒരു കവിയും ഗദ്യകാരനുമായിരുന്നു അദ്ദേഹം. "ജീവിതത്തിന്റെ കൈയൊപ്പുകൾ" എന്ന പേരിൽ ആത്മകഥയും അദ്ദേഹം എഴുതി. കരുവാരക്കുണ്ടിലെ ദാറുന്നജാത്ത് ഇസ്ലാമിക് സെന്റർ മാനുമുസ്ല്യാരുടെ നേതൃത്വത്തിൽ വളർന്നുവന്ന സ്ഥാപനമാണ്‌. പെരിന്തൽമണ്ണയിലെ സമസ്ത സ്ഥാപനമായ എം.ഇ.എ. എൻ‌ജിനിയറിംഗ് കോളേജിന്റെ ജനറൽ കൺ‌വീനറുമായിരുന്നു അദ്ദേഹം[2].

പുറംകണ്ണി[തിരുത്തുക]

കെ.ടി മാനു മുസ്‌ലിയാരെ കുറിച്ച് ഖാസി സി.എം അബ്ദുല്ല മൌലവി ചെമ്പരിക്ക അനുസ്മരിക്കുന്നു Archived 2016-03-04 at the Wayback Machine.. link not working

അവലംബം[തിരുത്തുക]

  1. Manu Musliar’s death condoled ഹിന്ദു ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി] 2009/11/12 ന്‌ ശേഖരിച്ചത്
  2. 2.0 2.1 2.2 "പ്രബോധനത്തിലെ മാനുമുസ്ല്യാരെ കുറിച്ചുള്ള അനുസ്മരണം 2009 ഫെബ്രുവരി 14" (PDF). Archived from the original (PDF) on 2012-04-12. Retrieved 2009-11-12.
"https://ml.wikipedia.org/w/index.php?title=കെ.ടി._മാനു_മുസ്‌ലിയാർ&oldid=3982924" എന്ന താളിൽനിന്ന് ശേഖരിച്ചത്