Jump to content

കെ.ടി.എം.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ടി.എം.
KTM Sportmotorcycle AG
corporation
വ്യവസായംമോട്ടോർ സൈക്കിൾ
സ്ഥാപിതം1934
സ്ഥാപകൻHans Trunkenpolz
ആസ്ഥാനം,
Austria
മാതൃ കമ്പനിKTM Power Sports AG
അനുബന്ധ സ്ഥാപനങ്ങൾHusaberg
WP Suspension
വെബ്സൈറ്റ്www.ktm.com

കെ.ടി.എം. സ്പോർട്സ് മോട്ടോർസൈക്കിൾ എജി ഒരു ഓസ്ട്രിയൻ ‍മോട്ടോർ സൈക്കിൾ, സൈക്കിൾ, മോപ്പഡ് നിർമ്മാതാക്കളാണ്. എഞ്ചിനീയറായ ഹാൻസ് ട്രങ്കെൻപോൾസ്[1] 1934-ൽ മാറ്റിഗോഫൻ എന്ന സ്ഥലത്താണ് കമ്പനി സ്ഥാപിച്ചത്. 1954 മുതൽ മോട്ടോർസൈക്കിളുകൾ പുറത്തിറക്കിത്തുടങ്ങി. ഓഫ്റോഡ് ബൈക്കുകളാണ് കെ.ടി.എമ്മിൻറെ പ്രത്യേകതയെങ്കിലും സമീപവർഷങ്ങളിൽ ഇവ റോഡ് ബൈക്കുകളും ഇറക്കിത്തുടങ്ങി.

ചരിത്രം

[തിരുത്തുക]
KTM Duke 620, KTM's first stock supermoto bike
KTM 990 SuperDuke, Circuit Carole

എഞ്ചിനീയറായ ഹാൻസ് ട്രങ്കെൻപോൾസ്[1] 1934-ൽ മാറ്റിഗോഫൻ എന്ന സ്ഥലത്താണ് സ്ഥാപിച്ചത്. ആദ്യം ഇതൊരു ഇരുമ്പ് പണിശാലയായിരുന്നു. 1953 വരെ ഈ കമ്പനി മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയിരുന്നില്ല. ശേഷം, വെറും 20 പണിക്കാർ, ദിവസവും മൂന്ന് മോട്ടോർസൈക്കിൾ എന്ന തോതിൽ ഉണ്ടാക്കിയിരുന്നു. 1955 ൽ, വ്യവസായി ഏർൺസ്റ്റ് ക്രോന്രിഫ് കമ്പനിയുടെ ഓഹരികൾ വാങ്ങി. ശേഷം നാമം Kronreif & Trunkenpolz Mattighofen എന്നാക്കി. ഹാൻസ് 1962 ൽ ഹൃദയാഘാതം മൂലം മരിച്ച ശേഷം, മകനായ എറിക്ക് കമ്പനിയുടെ സ്ഥാനമേറ്റു.[2] തുടക്കത്തിൽ മോട്ടോർ സൈക്കിളിന്റെ എല്ലാ ഭാഗങ്ങളും ഈ കമ്പനിതന്നെയാണ് നിർമ്മിച്ചിരുന്നത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "KTM: Company History". ktm.com. Archived from the original on 2011-01-08. Retrieved 2007-01-14. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "ktm.com Company History" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. Kariya, Mark (July 2002). "From rags to riches: How KTM emerged from near-death to become a powerhouse in the sport". Dirt Rider: 89. {{cite journal}}: |access-date= requires |url= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ.ടി.എം.&oldid=3629083" എന്ന താളിൽനിന്ന് ശേഖരിച്ചത്