കെ.ജെ. ബേബി
കെ.ജെ. ബേബി | |
---|---|
ജനനം | |
മരണം | 2024 സെപ്റ്റംബർ 01 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ, സാഹിത്യകാരൻ |
ജീവിതപങ്കാളി(കൾ) | ഷെർളി |
കുട്ടികൾ | ശാന്തിപ്രിയ ഗീതിപ്രിയ |
ഒരു പ്രമുഖ മലയാള സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമാണ് കെ.ജെ. ബേബി.
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ ജില്ലയിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27ന് ജനിച്ചു. 1973-ൽ കുടുംബം വയനാട്ടിൽ കുടിയേറിപ്പാർത്തു.
വയനാട്ടിൽ നടവയലിൽ ചിങ്ങോട് ആദിവാസി കുട്ടികൾക്കായി, 1994 ൽ കനവ് എന്ന ബദൽ വിദ്യാകേന്ദ്രം ആരംഭിച്ചു. [1] വയനാട്ടിലെ ആദിവാസി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും, സ്വയം പര്യാപ്തമാകുന്നതിനും വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്[2].
2006ൽ ബേബി കനവിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിർന്ന കുട്ടി കളെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. കനവിൽ പഠിച്ച 24 പേർ അംഗങ്ങളായ ട്രസ്റ്റാണ് ഇപ്പോൾ സ്ഥാപനത്തിൻറെ പ്രവർത്തനങ്ങൾ നടത്തുന്നത്.[1]
അടിയന്തരാവസ്ഥക്കാലത്ത് സാംസ്കാരിക വേദി പ്രവർത്തകനായിരുന്ന ബേബി തന്റെ നാടുഗദ്ദിക എന്ന നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ചു. വയനാട് സാംസ്കാരികവേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി ഇത് കേരളത്തിലുടനീളം അവതരിപ്പിച്ചത്. കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ 1981 മേയ് 22-ന് അറസ്റ്റുചെയ്തു. ആദ്യസംരംഭം തടയപ്പെട്ടുവെങ്കിലും പിന്നീട് ഒരു വ്യാഴവട്ടക്കാലത്തിനുശേഷം മഞ്ഞുമലൈ മക്കൾ എന്ന അവതരണസംഘത്തിലൂടെ ബേബിയുടെ നേതൃത്വത്തിൽ നിരവധി പുനരവതരണങ്ങൾ നടന്നു.[3] മാവേലി മൻറം എന്ന നോവലിലൂടെ കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ബേബിക്ക് ലഭിച്ചു. കീയൂലോകത്ത് നിന്ന്, ഉയിർപ്പ്, കുഞ്ഞിമായിൻ എന്തായിരിക്കും പറഞ്ഞത് എന്നീ നാടകങ്ങൾ രചിച്ചു. ‘ഗുഡ’ എന്ന സിനിമ സംവിധാനം ചെയ്തു.
അപൂർണ, നാടുഗദ്ദിക, കുഞ്ഞപ്പന്റെ കുരിശുമരണം, കീയ
ഭാര്യ: ഷേർളി, രണ്ടു മക്കൾ.
2024 സെപ്റ്റംബർ 1ന് മരണപ്പെട്ടു. വയനാട്ടിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.[4]
കൃതികൾ
[തിരുത്തുക]പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി അവാർഡ്[5]
- മുട്ടത്തുവർക്കി അവാർഡ്
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-01-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-02. Retrieved 2012-01-23.
- ↑ http://mal.sarva.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%81%E0%B4%97%E0%B4%A6%E0%B5%8D%E0%B4%A6%E0%B4%BF%E0%B4%95[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Mathrubhumi: Latest Malayalam News | മലയാളം വാർത്തകൾ | Kerala News | Breaking News Malayalam | മാതൃഭൂമി News" (in ഇംഗ്ലീഷ്). Retrieved 2024-09-01.
- ↑ http://www.keralasahityaakademi.org/ml_aw3.htm