കെല്ലി ക്ലാർക്സൺ
കെല്ലി ക്ലാർക്സൺ | |
|---|---|
Clarkson at the 57th Presidential Inauguration, January 21, 2013 | |
| പശ്ചാത്തല വിവരങ്ങൾ | |
| ജന്മനാമം | കെല്ലി ബ്രയാൻ ക്ലാർക്ക്സൺ |
| ജനനം | ഏപ്രിൽ 24, 1982 വയസ്സ്) ഫോർട്ട് വർത്ത്, ടെക്സസ്, യു.എസ്. |
| ഉത്ഭവം | ബർലെസൺ, ടെക്സസ് |
| വിഭാഗങ്ങൾ | പോപ്പ് |
| തൊഴിൽ(കൾ) |
|
| ഉപകരണ(ങ്ങൾ) | Vocals |
| വർഷങ്ങളായി സജീവം | 2002–present |
| ലേബലുകൾ | |
| വെബ്സൈറ്റ് | kellyclarkson |
ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും എഴുത്തകാരിയുമാണ് കെല്ലി ക്ലാർക്സൺ (ജനനം: ഏപ്രിൽ 24, 1982)[1][2]. 2002-ലെ പ്രഥമ അമേരിക്കൻ ഐഡൽ സംഗീത ഷോയിലെ ജേതാവായതു മുതലാണ് ഇവർ പ്രശസ്തിയിലേക്കുയർന്നത്. അന്നു മുതൽ "ഒറിജിനൽ അമേരിക്കൻ ഐഡൽ" അല്ലെങ്കിൽ "ക്യൂൻ ഓഫ് കവേർസ്" എന്നാണ് ക്ലാർക്സൺ അറിയപ്പെടുന്നത്.[3] ഇതിനു പുറകെ വേൾഡ് ഐഡലിൽ ഇവർ രണ്ടാം സ്ഥാനത്തും എത്തിച്ചേർന്നു.
സംഗീതത്തിനു പുറമെ ടെലിവിഷനിലും സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള കെല്ലി ക്ലാർക്സൺ തന്റെ ആലാപനത്തിലെ വൈവിധ്യത്തിലും ആഴത്തിലും വളരെ പ്രശസ്തയാണ്. മൂന്ന് ഗ്രാമി പുരസ്കാരം, മൂന്ന് എംടിവി വീഡിയോ മ്യൂസിക് പുരസ്കാരം, 12 ബിൽബോർഡ് സംഗീത പുരസ്കാരം, നാല് അമേരിക്കൻ സംഗീത പുരസ്കാരം എന്നിവ നേടിയിട്ടുള്ള ക്ലാർക്സൺ 2.5 കോടി ആൽബങ്ങൾ തന്റെതായി ലോകമെമ്പാടും വിറ്റഴിച്ചിട്ടുണ്ട്.[4][5][6]
ആദ്യകാലം
[തിരുത്തുക]പവും1982 ഏപ്രിൽ 24 ന് ടെക്സസിലെ ഫോർട്ട് വർത്തിൽ, ഇംഗ്ലീഷ് അധ്യാപികയായ ജീൻ ആൻ (മുമ്പ്, റോസ്), മുൻ എഞ്ചിനീയറായ സ്റ്റീഫൻ മൈക്കൽ ക്ലാർക്ക്സൺ (1951–2018) എന്നിവരുടെ മകളായി കെല്ലി ബ്രയാൻ ക്ലാർക്ക്സൺ ജനിച്ചു.[7][8] അവർക്ക് ജേസൺ എന്നൊരു മൂത്ത സഹോദരനും അലീസ എന്നൊരു മൂത്ത സഹോദരിയുമുണ്ട്.[9][10] ഈ മൂന്നുപേർക്കും അവരുടെ പിതാവിന്റെ രണ്ടാം വിവാഹത്തിൽ നിന്നുള്ള രണ്ട് ഇളയ അർദ്ധസഹോദരന്മാരുണ്ട്..[11][12] ക്ലാർക്സണിന് ആറ് വയസ്സുള്ളപ്പോൾ മാതാപിതാക്കളായ സ്റ്റീഫനും ജീനും വിവാഹമോചനം നേടിയതിനേത്തുടർന്ന് സഹോദരൻ അച്ഛനോടൊപ്പവും സഹോദരി ഒരു അമ്മായിയോടൊപ്പവും അവൾ അമ്മയോടൊപ്പവും താമസിക്കാൻ പോയി.[13][14] ക്ലാർക്‌സന്റെ അമ്മ പിന്നീട് ജിമ്മി ടെയ്‌ലർ എന്നയാളെ വിവാഹം കഴിച്ചു. ഇംഗ്ലീഷ്, വെൽഷ്, ഐറിഷ്, ഗ്രീക്ക് വംശജയാണ് ക്ലാർക്‌സൺ.[15][16]
അവലംബം
[തിരുത്തുക]- ↑ "Kelly Clarkson Biography". biography.com. Retrieved August 24, 2015.
- ↑ "Monitor". Entertainment Weekly (1255/1256): 31. Mar 19–26, 2013.
- ↑ Various sources:
- ↑ Michele Amabile Angermiller; Shirley Halperin (December 10, 2015). "'American Idol' Final Season To Be Four Weeks Shorter Than Last". Billboard. Prometheus Global Media. Retrieved December 24, 2015.
- ↑ Sullivan, Caroline (March 4, 2015). "Kelly Clarkson: 'I've had to cry in record label offices to get my singles released'". The Guardian. The Guardian.
- ↑ Bronson, Fred (January 24, 2013). "'American Idol' on the Charts: Kelly Clarkson Earns Her 80th No. 1". HollywoodReporter. Retrieved August 12, 2015.
- ↑ "Kelly Clarkson Biography". Fox News. August 1, 2007. Archived from the original on June 18, 2013. Retrieved September 14, 2012.
- ↑ Murtaugh, Taysha (May 8, 2018). "Kelly Clarkson Opens Up About Why She Doesn't Have a Relationship With Her Dad". Country Living. Retrieved October 7, 2024.
- ↑ "Kelly Clarkson Biography". Fox News. August 1, 2007. Archived from the original on June 18, 2013. Retrieved September 14, 2012.
- ↑ Leach, Robin (November 15, 2010). "Jessica Lowndes celebrates her 22nd birthday in Las Vegas". Las Vegas Sun. Archived from the original on January 30, 2013. Retrieved February 6, 2013.

- ↑ Stated on Who Do You Think You Are?, July 23, 2012